സാനിയയ്ക്ക് കല്യാണമോ? ചിത്രങ്ങൾ കണ്ടു അമ്പരന്ന് ആരാധകർ! - മലയാളം ന്യൂസ് പോർട്ടൽ
Featured

സാനിയയ്ക്ക് കല്യാണമോ? ചിത്രങ്ങൾ കണ്ടു അമ്പരന്ന് ആരാധകർ!

saniya iyappan new photos

മലയാള സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് സാനിയ ഇയപ്പൻ. ക്വീന്‍ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച  സാനിയ തന്റെ ആദ്യ സിനിമ തന്നെ വാൻ വിജയമാക്കി എന്നതാണ് താരത്തിന് ഇത്ര പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്.ആദ്യ സിനിമയിലെ കഥാപാത്രം ട്രോളന്മാര്‍ ഏറ്റെടുത്തതോടെ നിരന്തരം ട്രോളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രത്യക്ഷപ്പെട്ട് കൊണ്ടിരുന്നു. സാനിയ തന്റെ അരങ്ങേറ്റത്തിലൂടെ തന്നെ ആറോളം അവാര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു. താരരാജാക്കന്മാരായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം അഭിനയിച്ചും സാനിയ പ്രേക്ഷക പ്രശംസ സ്വന്തമാക്കി. മിക്കപ്പ്പോഴും താരം ഫോട്ടോഷൂട്ടുമായി എത്താറുണ്ട്. നല്ല പ്രതികരണങ്ങൾക്കപ്പം മിക്കപ്പോഴും താരം വിവാദങ്ങളിൽ അകപ്പെടാറുമുണ്ട്. സാനിയയുടെ ചിത്രങ്ങളെ വിമർശിച്ചുകൊണ്ട് പലപ്പോഴും നിരവധി പേരാണ് രംഗത്ത് വന്നത്. എന്നാൽ അവയെ എല്ലാം വളരെ നിസ്സാരമായി കൈകാര്യം ചെയ്യാനും താരത്തിനു പ്രത്യേക കഴിവുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്.

Saniya Iyappan Photoshoot

Saniya Iyappan Photoshoot

ഇപ്പോഴിതാ സാനിയയുടെ ഏറ്റവും പുതിയ ചിത്രങ്ങളും വിഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വധുവായി അണിഞ്ഞൊരുങ്ങിയുള്ള ചിത്രങ്ങളും വിഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ചുമന്ന വസ്ത്രത്തിൽ അതി സുന്ദരിയായാണ് സാനിയ എത്തിയിരിക്കുന്നത്. ധരിച്ചിരിക്കുന്ന ആഭരണങ്ങൾ താരത്തിന്റെ സൗന്ദര്യം ഇരട്ടിയാക്കുന്നവയുമാണ്. ഇത് കണ്ടു സാനിയയുടെ വിവാഹമോ വിവാഹനിശ്ചയമോ ആണോ എന്ന് ആദ്യം പ്രേക്ഷകർ കരുതി. എന്നാൽ വനിതയ്ക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ടിനായി അണിഞ്ഞൊരുങ്ങിയതിന്റെ ചിത്രങ്ങൾ ആണ് അവ.

Saniya Iyappan Photoshoot

Saniya Iyappan Photoshoot

സാനിയയുടെ വിവാഹമായോ എന്ന് പല ആരാധകരും ആദ്യം തിരക്കി. എന്നാൽ ഫോട്ടോഷൂട്ട് ആണെന്ന് പിന്നീടാണ് മനസ്സിലായത്. അതീവ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. സാനിയയ്ക്ക് ഇത്ര സൗന്ദര്യം ഉണ്ടായിരുന്നോ എന്നാണു ചിത്രങ്ങൾ കണ്ടു ആരാധകരും ചോദിക്കുന്നത്. അത്ര മനോഹാരിയായാണ് താരം കാണുന്നത്. മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി ആണ് താരത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ദി പ്രീസ്റ്റ് ആണ് സാനിയയുടേതായി അവസാനമായി തീയേറ്ററുകളിൽ എത്തിയ ചിത്രം.

Trending

To Top
Don`t copy text!