ഞാൻ പുതിയൊരു കാര്യം പഠിച്ച ചിത്രമാണ് സാറ്റർഡേ നൈറ്റ് : സാനിയ ഇയ്യപ്പൻ

കായംകുളം കൊച്ചുണ്ണി എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം നിവിൻ പോളിയും സംവിധായകൻ റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന സിനിമയാണ് സാറ്റർഡേ നൈറ്റ്. ചിത്രത്തിൽ സാനിയ ഇയ്യപ്പൻ ഇതുവരെ കാണാത്ത കഥാപാത്രമായാണ് സിനിമയിൽ എത്തുന്നത്. സിനിമയിലെ തന്റെ…

കായംകുളം കൊച്ചുണ്ണി എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം നിവിൻ പോളിയും സംവിധായകൻ റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന സിനിമയാണ് സാറ്റർഡേ നൈറ്റ്. ചിത്രത്തിൽ സാനിയ ഇയ്യപ്പൻ ഇതുവരെ കാണാത്ത കഥാപാത്രമായാണ് സിനിമയിൽ എത്തുന്നത്. സിനിമയിലെ തന്റെ വേഷത്തെ കുറിച്ച് സാനിയ അടുത്തിടെ പറഞ്ഞിരുന്നു.

വൈഷ്ണവി എന്ന കഥാപാത്രമായാണ് സാനിയ ചിത്രത്തിൽ എത്തുന്നത്. ‘ ഞാൻ ആദ്യമായി എന്തെങ്കിലും ആദ്യമായി പഠിച്ച സിനിമയാണ് സാറ്റർഡേ നൈറ്റ്. സിനിമയിൽ ഒരു ബെക്ക് റൈഡറുടെ വേഷമാണ് താൻ ചെയ്യുന്നത്. അതിനായി തനിക്ക് ബൈക്ക് ഓടിക്കാൻ പഠിക്കേണ്ടി വന്നുവെന്നും. പല തവണ പരിക്കേറ്റതിനാൽ അത് വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു’വെന്നും സാനിയ പറഞ്ഞു.

അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ്,ഗ്രേസ് ആന്റണി, പുതുമുഖം മാളവിക എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ
ചെറുപ്പക്കാരായ നാലു പേരുടെ രസകരമായ ജീവിതം മുന്നോട്ടു പോകുമ്പോൾ ഒരു ഘട്ടത്തിൽ ത്രില്ലർ സ്വഭാവത്തിലേക്കു മാറുകയാണ് സിനിമ. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ സാറ്റർഡേ നൈറ്റ് നിർമ്മിക്കുന്നത് വിനായക അജിത്താണ്. ബെംഗലൂരൂ, ബല്ലാരി, ചിത്രദുർഗ,മൈസൂർ, ദുബായിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്‌. ചിത്രം ഈ മാസം നാലിന് പ്രദർശനത്തിനെത്തും.