Film News

ഓണത്തിന് ഔട്ട്ഫിറ്റ് ഒന്ന് മാറ്റിപ്പിടിച്ച് സാനിയ! അടിപൊളി എന്ന് ആരാധകര്‍!

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് സാനിയ ഇയ്യപ്പന്‍. ഫോട്ടോഷൂട്ടുകള്‍ കൊണ്ട് എന്നും സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുന്ന താരത്തിന്റെ ഓണം സ്‌പെഷ്യല്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. എല്ലാവരിലും നിന്ന് വ്യത്യസ്തമായി കിടിലന്‍ ഔട്ട്ഫിറ്റിലാണ് സാനിയ എത്തിയിരിക്കുന്നത്. ഇത് പൊളിച്ചു എന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ പറയുന്നത്. മലയാളികളുടെ ഇഷ്ട വേഷമായ മുണ്ടും ഷര്‍ട്ടും അണിഞ്ഞ് എത്തിയ താരത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

എന്നും ഫോട്ടോഷൂട്ട് ചിത്രങ്ങളില്‍ വ്യത്യസ്ത കൊണ്ടുവരാന്‍ ശ്രമിക്കുന്ന താരമാണ് സാനിയ, ഇത്തവണ ടിപ്പിക്കല്‍ മല്ലുഗേള്‍സില്‍ നിന്ന് മാറി.. കറുത്ത മുണ്ടും ഷര്‍ട്ടും അണിഞ്ഞെത്തിയ സാനിയയുടെ ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം, ഫോട്ടോഷൂട്ട് ചിത്രങ്ങളുടെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങളും സാനിയയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അതിനോടെല്ലാം ശക്തമായി പ്രതികരിച്ച് എത്തിയ താരമാണ് സാനിയ..സൈബര്‍ ആക്രമണങ്ങള്‍ക്കും ഇരയായിരുന്ന താരം, ഒരുപരിധിവരെ അത് സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ നിന്ന് തുടച്ച് നീക്കാനും ശ്രമിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ വിമര്‍ശിക്കുന്ന

ഇത്തരക്കാര്‍ക്ക് എതിരെ പല തവണ സാനിയ തുറന്നടിച്ചിട്ടുണ്ട്. വസ്ത്രം അതൊരാളുടെ വ്യക്തിസ്വാതന്ത്ര്യമാണ് എന്നത് ഫോട്ടോകള്‍ക്ക് അടിയില്‍ വന്ന മോശം കമന്റിടുന്നവര്‍ മനസ്സിലാക്കാതെ പോകുന്നു. തന്റെ കൈയ്യും കാലും എല്ലാം കാണുന്നത് പലര്‍ക്കും ബുദ്ധിമുട്ട് ആയിരുന്നു എന്ന് സാനിയ പറഞ്ഞിട്ടുണ്ട്…

താന്‍ ഗ്ലാമറസ് ഫോട്ടോകള്‍ പങ്കുവെയ്ക്കുന്നതും മറ്റും തന്റെ ഇഷ്ടമാണ് എന്നാണ് സാനിയ പറഞ്ഞത്. അതേസമയം, മികച്ച നര്‍ത്തകിയും നടിയുമായ താരം, മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ നടന്മാര്‍ക്ക് ഒപ്പവും സ്‌ക്രീന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. സാറ്റര്‍ഡേ നൈറ്റ് എന്ന സിനിമയാണ് സാനിയയുടെ ഏറ്റവും പുതിയ സിനിമ.

Recent Posts

‘മഞ്ജുപിള്ളയേ ഇവിടെ ആര്‍ക്കും ആവശ്യമില്ല. ഇഷ്ടം പോലെ ആള്‍ക്കാര്‍ വരുന്നുണ്ട്’: നടി

അമലപോള്‍ പ്രധാന വേഷത്തിലെത്തിയ ടീച്ചര്‍ എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരിക്കുകയാണ് മഞ്ജു പിള്ള. ടീച്ചര്‍ എന്ന സിനിമയിലെ…

21 mins ago

‘സിക്സ് പാക്ക് ലുക്കി’ല്‍ സൂര്യ!!! ‘സൂര്യ 42’ വിനായി വന്‍ മേക്കോവറില്‍ താരം

'സൂര്യ 42' വിനായി സൂര്യ വന്‍ മേക്കോവറിലെന്ന് റിപ്പോര്‍ട്ടുകള്‍. സൂര്യ-സിരുത്തൈ ശിവ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'സൂര്യ 42'.…

9 hours ago

പേളിയുടെ യാത്ര ഇനി ഔഡിയില്‍!!! ആഡംബര എസ്‌യുവി സ്വന്തമാക്കി താരം

ആരാധകരുടെ പ്രിയതാരമാണ് നടിയും അവതാരകയുമായ പേളി മാണി. ബിഗ് ബോസ് ഷോ ഒന്നിലെ മത്സാര്‍ഥികളായിരുന്നു പേളിയും സീരിയല്‍ താരമായ ശ്രീനിഷും.…

10 hours ago