അവാർഡ് വേദിയിൽ തിളങ്ങി സാനിയ ഇയ്യപ്പൻ, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു

ക്വീന്‍ എന്ന സിനിമയിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് സാനിയ അയ്യപ്പൻ , തുടക്കം കുറിച്ച സിനിമ തന്നെ വാൻ വിജയമാക്കാൻ സാനിയക്ക് കഴിഞ്ഞു.ആദ്യ സിനിമയിലെ കഥാപാത്രം ട്രോളന്മാര്‍ ഏറ്റെടുത്തതോടെ നിരന്തരം ട്രോളുകള്‍ സോഷ്യല്‍…

saniya-iyyappan

ക്വീന്‍ എന്ന സിനിമയിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് സാനിയ അയ്യപ്പൻ , തുടക്കം കുറിച്ച സിനിമ തന്നെ വാൻ വിജയമാക്കാൻ സാനിയക്ക് കഴിഞ്ഞു.ആദ്യ സിനിമയിലെ കഥാപാത്രം ട്രോളന്മാര്‍ ഏറ്റെടുത്തതോടെ നിരന്തരം ട്രോളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രത്യക്ഷപ്പെട്ട് കൊണ്ടിരുന്നു.പതിനേഴ് വയസുകാരിയായ സാനിയ അരങ്ങേറ്റത്തിലൂടെ തന്നെ ആറോളം അവാര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു. താരരാജാക്കന്മാരായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം അഭിനയിച്ചും സാനിയ പ്രേക്ഷക പ്രശംസ സ്വന്തമാക്കി.

saniya iyyappan latest viral photosതാരത്തിന്റെ പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. രാമുകാര്യാട്ട് 2020 പുരസ്‌ക്കാര നിശയിൽ പങ്കെടുക്കാനെത്തിയ ചിത്രങ്ങളിലാണിത്. നാടൻ ലുക്കും കുറച്ച് മോഡേൺ ആയിട്ടുള്ള ഒരു ലുക്കും, ഡ്രെസ്സുമാണ് താരത്തിന്റേത്. പരിപാടിക്കെത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്.

saniya iyyppan viral photo

അവാർഡ് ചടങ്ങിൽ യൂത്ത് ഐക്കൺ പുരസ്‌കാരമാണ് സാനിയക്ക് ലഭിച്ചിരിക്കുന്നത്. ആ സന്തോഷവും ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളുമാണ് താരം തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചിരിക്കുന്നത്. സിനിമ ആരാധകരും, അഭിനേതാക്കളും തുടങ്ങി നിരവധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. സുന്ദരി എന്നും വിളിച്ചു കൊണ്ടാണ് റീമ കല്ലിങ്ങൽ കമന്റ് ചെയ്തിരിക്കുന്നത്. പ്രീസ്റ്റ് എന്ന ചിത്രമാണ് ഇനി താരത്തിന്റെ റിലീസ് ആവാനുള്ള ചിത്രം.

saniya iyyappan latest photos

ഇപ്പോള്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയായ ദി പ്രീസ്റ്റ് എന്ന ചിത്രത്തിലും സാനിയ അഭിനയിക്കുന്നുണ്ട്. അതിനൊപ്പം സാനിയയുടെ ആദ്യ ചിത്രമായ ക്വീനിന്റെ രണ്ടാം ഭാഗം വരുന്നതായി അടുത്തിടെ സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നു. ക്വീനിന്റെ രണ്ടാം ഭാഗത്തിനായി സംവിധായകന്‍ വിളിച്ചപ്പോള്‍ കണ്ണും അടച്ച് തന്നെ അതിന്റെ ഭാഗമാവുകയാണ്. അത് മറ്റൊരു മികച്ച സിനിമയായിരിക്കുമെന്നാണ് തന്റെ ആത്മവിശ്വാസം. ഇതല്ലാതെ സാനിയ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ച വേറെയും സിനിമകള്‍ നിരവധിയാണ്. തമിഴിലേക്കും അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് നടിയിപ്പോള്‍.