സുഹൃത്തുക്കള്‍ നല്‍കിയ ബര്‍ത്‌ഡേ സര്‍പ്രൈസ് പാര്‍ട്ടി കണ്ട് അമ്പരന്ന് സാനിയ- വീഡിയോ

saniya-iyyappan-surprise-brithday-party

ക്വീന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ യുവനടി സാനിയ ഇയ്യപ്പനെ ആരാധകര്‍ക്കേറെ ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയ ജീവിതത്തിലെ വിശേഷങ്ങളും സിനിമാവിശേഷങ്ങളും ഒക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

saniya-iyyappan-saree-photos

ഇപ്പോഴിതാ 20ാം പിറന്നാള്‍ ആഘോഷമാക്കുന്ന നടിയുടെ വീഡിയോയാണ് പുറത്തു വന്നത്. നടിയുടെ സുഹൃത്തുക്കളാണ് സര്‍പ്രൈസ് പാര്‍ട്ടി ഒരുക്കിയത്. സുഹൃത്തുക്കള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്നത് വീഡിയോയില്‍ കാണാം.

 

View this post on Instagram

 

A post shared by Jikson Francis (@jiksonphotography)

മുറിയിലെ അലങ്കാരങ്ങളെല്ലാം കണ്ട് നടി അമ്പരക്കുന്നുണ്ട്. മഞ്ജു വാര്യര്‍, അര്‍ജുന്‍ അശോകന്‍, പ്രാര്‍ത്ഥന ഇന്ദ്രജിത്ത്, ശ്രിന്ദ, പേളി മാണി, ഗണപതി തുടങ്ങി നിരവധി താരങ്ങളും സുഹൃത്തുക്കളും ആരാധകരും നടിയ്ക്ക് ആശംസകളറിയിച്ചിട്ടുണ്ട്.

Saniya Iyyappan

അഭിനേത്രി എന്നതിലുപരി നല്ലൊരു നര്‍ത്തകി കൂടിയായ സാനിയ ഫിറ്റ്നസ് സൂക്ഷിക്കുന്നതില്‍ വളരെ ശ്രദ്ധാലുവാണ്.

2002 ഏപ്രില്‍ 20നായിരുന്നു സാനിയയുടെ ജനനം. സാനിയയുടെ ലൂസിഫറില്‍ ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘സല്യൂട്ട്’ ആണ് സാനിയയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

 

Previous article‘ദിലീപ് ആ കേസില്‍ നിന്ന് എന്തായാലും ഊരിപ്പോരും, ആ സ്ഥിതിക്ക് അയാളെ കുടുക്കണം എന്ന മട്ടിലാണ് കാര്യങ്ങള്‍’ സെബിന്‍ ജേക്കബ്
Next article‘ഈച്ച ആട്ടി ഇരിക്കുക എന്നൊക്കെ പറഞ്ഞു കെട്ടിട്ടേ ഉള്ളൂ’ വിവാഹശേഷമുള്ള ജീവിതത്തെ കുറിച്ച് നടി