മുഖത്തേക്ക് അടിക്കണ്ട ലൈറ്റ് വേറൊരു സ്ഥലത്തേക്ക് അടിപ്പിച്ചു!! സാനിയ്ക്കെതിരെ സൈബര്‍ സദാചാരവാദികള്‍ - മലയാളം ന്യൂസ് പോർട്ടൽ
Film News

മുഖത്തേക്ക് അടിക്കണ്ട ലൈറ്റ് വേറൊരു സ്ഥലത്തേക്ക് അടിപ്പിച്ചു!! സാനിയ്ക്കെതിരെ സൈബര്‍ സദാചാരവാദികള്‍

ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തി പിന്നീട് പ്രേതം2, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ താരമാണ് നടി സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ സജീവവുമാണ് താരം. അതുപോലെ തന്നെ ട്രോളർമാരുടെ ഇഷ്ട്ട നായിക കൂടിയാണ് സാനിയ.

നടി സാനിയ ഇയ്യപ്പന്‍ പങ്കുവച്ച മേഘാലയന്‍ യാത്രയുടെ ചിത്രങ്ങള്‍ക്ക് നേരെ അശ്ലീല കമന്റുകളുമായി സൈബര്‍ സദാചാരവാദികള്‍. മേഘാലയയിലെ യാത്രക്കിടയില്‍ നിരവധി ചിത്രങ്ങള്‍ സാനിയ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങള്‍ക്ക് നേരെയാണ് അശ്ലീല കമന്റുകള്‍ പ്രചരിക്കുന്നത്. വെയ് സോഡോങ് വെള്ളച്ചാട്ടവും നോക്കിയാല്‍ അടിത്തട്ട് കാണുന്ന ഡോക്കി തടാകവുമെല്ലാം സന്ദര്‍ശിച്ച സന്തോഷത്തിലാണ് താരമിപ്പോള്‍. അതേസമയം ചിത്രത്തിന് നേരെ സദാചാര അക്രമവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം സദാചാരവാദികള്‍.

മുഖത്തേക്ക് അടിക്കണ്ട ലൈറ്റ് വേറൊരു സ്ഥലത്തേക്ക് അടിപ്പിച്ചു.. .. ഞങ്ങളെകൊണ്ട് അടിപ്പിക്കാന്‍ ഉള്ള സൈക്കോളജിക്കല്‍ മൂവ്’, ‘കഴിച്ചിട്ട് നിന്നാലും കുറ്റം നോക്കുന്നവനാവും..അതോണ്ട് ഞ ഒന്നും നോക്കുന്നില്ല.’എന്നൊക്കെയാണ് ചിത്രത്തിന് താഴെ വരുന്ന കമന്റുകള്‍. സാനിയ ഈ കമന്റുകള്‍ക്കൊന്നും മറുപടി നല്‍കിയിട്ടില്ല.

Trending

To Top