യോഗ ചിത്രങ്ങൾ പങ്കുവെച്ച് സാനിയ ഇയ്യപ്പൻ !! റബ്ബർ പാലാണോ കുടിക്കുന്നതെന്നു ആരാധകർ - മലയാളം ന്യൂസ് പോർട്ടൽ
Film News

യോഗ ചിത്രങ്ങൾ പങ്കുവെച്ച് സാനിയ ഇയ്യപ്പൻ !! റബ്ബർ പാലാണോ കുടിക്കുന്നതെന്നു ആരാധകർ

saniya-iyyappan

ക്വീന്‍ എന്ന സിനിമയിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് സാനിയ അയ്യപ്പൻ , തുടക്കം കുറിച്ച സിനിമ തന്നെ വൻ വിജയമാക്കാൻ സാനിയക്ക് കഴിഞ്ഞു.ആദ്യ സിനിമയിലെ കഥാപാത്രം ട്രോളന്മാര്‍ ഏറ്റെടുത്തതോടെ നിരന്തരം ട്രോളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രത്യക്ഷപ്പെട്ട് കൊണ്ടിരുന്നു.പതിനേഴ് വയസുകാരിയായ സാനിയ അരങ്ങേറ്റത്തിലൂടെ തന്നെ ആറോളം അവാര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു. താരരാജാക്കന്മാരായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം അഭിനയിച്ചും സാനിയ പ്രേക്ഷക പ്രശംസ സ്വന്തമാക്കി. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്. ലോക് ഡൗണ്‍ സമയം സാനിയ അയ്യപ്പന്‍ പങ്കുവെച്ച പുതിയൊരു യോഗാ ചിത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. ഏറെ ശരീര വഴക്കത്തോടെ ചെയ്യുന്ന വര്‍ക്കൗട്ട് ചിത്രമാണ് സാനിയ പങ്കുവെച്ചിരിക്കുന്നത്. നടിയുടെ പുതിയ ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

saniya in tamil movie

എന്തൊരു ഫ്‌ളെക്‌സിബിലിറ്റിയാണ് സാനിയയ്ക്ക് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഒപ്പം രസകരമായ നിരവധി കമന്റുകളും നടിയുടെ പോസ്റ്റിന് താഴെയായി വന്നിരിക്കുന്നു. നിങ്ങള്‍ പശുവിന് പാലിന് പകരം റബ്ബര്‍ പാലൊഴിച്ച ചായ ആണോ കുടിക്കുന്നത് എന്നാണ് മറ്റൊരാള്‍ കുറിച്ചിരിക്കുന്നത്. ഉടനെ തന്നെ ഒരു യോഗ ട്യൂട്ടോറിയല്‍ ക്ലാസ് തുടങ്ങൂവെന്നും ആരാധകര്‍ സാനിയ അയ്യപ്പനോട് ചോദിക്കുന്നു.താന്‍ ശരിക്കും സിനിമാ താരം ആണോ, അതോ ജിംനാസ്റ്റിക് ആര്ടിസ്റ്റോ? എന്നാണ് നടിയുടെ പോസ്റ്റിന് താഴെ വന്ന മറ്റൊരു കമന്റ്. മുന്‍പും തന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച താരമാണ് സാനിയ അയ്യപ്പന്‍. ബാലതാരമായിട്ടാണ് സാനിയ ആദ്യം മലയാളത്തിലേക്ക് എത്തിയിരുന്നത്. മമ്മൂട്ടിയുടെ ബാല്യകാലസഖി എന്ന ചിത്രത്തിലാണ് നടി ആദ്യം അഭിനയിച്ചത്.

saniya

തുടര്‍ന്ന് അപ്പോത്തിക്കിരി എന്ന സുരേഷ് ഗോപി ചിത്രത്തിലും അഭിനയിച്ചു. പതിനെട്ടാം പടി എന്ന ചിത്രമാണ് സാനിയ അയ്യപ്പന്റെതായി ഒടുവില്‍ മലയാളത്തില്‍ പുറത്തിറങ്ങിയത്. മുന്‍പ് തലകുത്തി നിന്ന് അഭ്യാസ പ്രകടനം കാണിക്കുന്ന ഒരു വീഡിയോയും സാനിയ അയ്യപ്പന്‍ പങ്കുവെച്ചിരുന്നു്. അസാമാന്യ മെയ് വഴക്കത്തിനും ഡാന്‍സിനും കൈയ്യടി നേടിയിട്ടുളള താരമാണ് സാനിയ. നേരത്തെ സമൂഹ മാധ്യമങ്ങളില്‍ വന്ന നിരവധി ചലഞ്ചുകളും ഏറ്റെടുത്ത് ചെയ്ത താരമായിരുന്നു സാനിയ. കീകീ ചലഞ്ച്. പൂള്‍ ഡാന്‍സ് തുടങ്ങിയവയിലെല്ലാം പങ്കെടുത്ത് നടി വീഡിയോസ് പങ്കുവെച്ചിരുന്നു.

saniya iyyappan

Trending

To Top