തന്റെ പുതിയ വിശേഷം പങ്കുവെച്ച് സാനിയ മിർസ, ആശംസകളുമായി ആരാധകർ!

ടെന്നീസ് പ്രേമികളുടെ ഇഷ്ടതാരം ആണ് സാനിയ മിർസ. താരത്തിന്റെ ടെന്നിസ് കളിക്ക് മാത്രമല്ല സൗന്ദര്യത്തിനും ആരാധകർ ഏറെയാണ്. താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് അതീവ താൽപ്പര്യം ആണ് ഉള്ളത്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ…

ടെന്നീസ് പ്രേമികളുടെ ഇഷ്ടതാരം ആണ് സാനിയ മിർസ. താരത്തിന്റെ ടെന്നിസ് കളിക്ക് മാത്രമല്ല സൗന്ദര്യത്തിനും ആരാധകർ ഏറെയാണ്. താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് അതീവ താൽപ്പര്യം ആണ് ഉള്ളത്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ വിശേഷം ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ടെന്നീസ് കളിക്ക് പുറമെ അഭിനയത്തിൽ തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ് സാനിയ മിർസ ഇപ്പോൾ. ഒരു വെബ് സീരീസിൽ ആണ് താരം അഭിനയിക്കാൻ പോകുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. വാർത്ത പുറത്ത് വന്നതോടെ താരത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകരും.
‘എംടി വി നിഷേദ് എലോൺ ടുഗതർ’ എന്ന വെബ് സീരീസിൽ ആണ് താരം അഭിനയിക്കുക. ലോകത്തെങ്ങും ക്ഷയരോഗത്താൽ കഷ്ടത അനുഭവിക്കുന്ന രോഗികളെ കുറിച്ചാണ് ഈ വെബ് സീരീസ് പറയുന്നത്. ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന ഗുരുതരമായ ഒരു രോഗം ആണ് ക്ഷയരോഗം. മുപ്പത് വയസ്സിൽ താഴെ ഉള്ളവർ ആണ് 30 ശതമാനം രോഗബാധിതരും. ഒരുപാട് തെറ്റിധാരണകൾ ആണ് ഈ രോഗത്തെ പറ്റി ആളുകളുടെ ഇടയിൽ ഉള്ളത്. എന്താണ് ക്ഷയരോഗം എന്നും എങ്ങനെയാണ് ഇതിനെതിരെ പോരാടേണ്ടതെന്നും അറിയാത്തവർ ആണ് പകുതിയിൽ ഏറെ പേരും. ക്ഷയരോഗത്തെ പറ്റി ജനങ്ങളിൽ ശരിയായ ബോധവൽക്കരണം ഉണ്ടാക്കുക എന്നതാണ് ഈ വെബ് സീരീസ് കൊണ്ട് ലക്‌ഷ്യം വെക്കുന്നത്.
ക്ഷയരോഗം പിടിപെട്ട രണ്ട് ദമ്പതികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ആണ് ഈ ചിത്രത്തിന്റെ പ്രമേയം. ഈ ചിത്രം പുറത്തിറങ്ങുന്നതോട് കൂടി ക്ഷയരോഗത്തെ പറ്റിയുള്ള ആളുകളുടെ പകുതിയിൽ ഏറെ തെറ്റിദ്ധാരണകളും മാറ്റാൻ കഴിയും എന്നാണ് സാനിയ പറയുന്നത്. തന്റെ യഥാർത്ഥ പേരിൽ തന്നെയാണ് സാനിയ ചിത്രത്തിൽ എത്തുന്നത്. അഞ്ച് എപ്പിസോഡുകൾ കോർത്തിണക്കികൊണ്ടുള്ള ഈ വെബ് സീരീസ് ഈ മാസം അവസാനത്തോടെ എം ടി വി തങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ വഴി പുറത്ത് വിടും. തങ്ങളുടെ ഇഷ്ടതാരത്തെ സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ.