നടി സഞ്ജന ഗൽറാണി മതം മാറി വിവാഹം കഴിച്ചു, വിവാഹചിത്രങ്ങൾ പുറത്ത്

മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി സഞ്ജന ഗൽറാണി മതം മാറി വിവാഹം കഴിച്ചതായി റിപ്പോർട്ട്. 2018 ൽ മതം മാറിയ താരം ബംഗളൂരൂവില്‍ സര്‍ജനായ ഡോക്ടര്‍ അസീസ്‌ പാഷയെ വിവാഹം ചെയ്തു എന്നാണ് പുറത്ത് …

മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി സഞ്ജന ഗൽറാണി മതം മാറി വിവാഹം കഴിച്ചതായി റിപ്പോർട്ട്. 2018 ൽ മതം മാറിയ താരം ബംഗളൂരൂവില്‍ സര്‍ജനായ ഡോക്ടര്‍ അസീസ്‌ പാഷയെ വിവാഹം ചെയ്തു എന്നാണ് പുറത്ത്  റിപ്പോർട്ടുകൾ. താരം വിവാഹം കഴിക്കുവാൻ വേണ്ടി മതം മാറിയതായും  മാഹിറ   എന്ന പേര് സ്വീകരിച്ചതായും ആണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താരത്തിന്റെ വിവാഹ ചിത്രങ്ങളും ഇതിനോടകം വൈറലാണ്, എന്നാൽ ഇത് ആരും തന്നെ ഇതുവരെ അംഗീകരിച്ചിട്ടില്ല. സഞ്ജനയുടെ സഹോദരി നിക്കിയോ കുടുംബാംഗങ്ങളോ ഒന്നും തന്നെ വാർത്തകളോട് പ്രതികരിച്ചിട്ടില്ല.

അതേസമയം സഞ്ജനയുടെയും ഐടി ജീവനക്കാരന്‍ പ്രതീക് ഷെട്ടിയുടെയും ജുഡീഷ്യല്‍ കസ്റ്റഡി സെപ്റ്റംബര്‍ 30 വരെ നീട്ടി. നടിയ്ക്കെതിരായ കുറ്റമേന്താണെന്ന് CCB ഇതുവരെ വ്യക്തമാക്കിയിട്ടില്ല എന്നാണ് അഭിഭാഷകന്‍റെ വാദം. ബംഗളൂരൂ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് സഞ്ജന ഹാജരായത്.

രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകാറുള്ളതിനാല്‍ ജാമ്യ൦ നല്‍കണം എന്നായിരുന്നു ആവശ്യം. തന്റെ കമ്ബനിയില്‍ ജോലി ചെയ്യുന്ന 250 പേര്‍ തനിക്കായി തെരുവില്‍ ഇറങ്ങുമെന്നും താരം വെല്ലുവിളിച്ചു. എന്നാല്‍, ഈ വാദം അംഗീകരിക്കാതിരുന്ന കോടതി സഞ്ജനയ്ക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു. കന്നഡ സിനിമ മേഖലയിൽ നടക്കുന്ന മയക്ക് മരുന്ന് മാഫിയയുമായി ബന്ധപ്പെട്ടാണ് സഞ്ജനയെ അറസ്റ് ചെയ്‍തത്. നടിക്ക് പല മയക്കു മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.