കീമോ വേണ്ട…ഞാന്‍ മരിച്ചോളാം എന്നാണ് സഹോദരിയോട് പറഞ്ഞത്!!! കാന്‍സര്‍ ബാധിച്ചപ്പോള്‍ സഞ്ജയ് ദത്ത്

ബോളിവുഡിലെ സൂപ്പര്‍ ഹീറോയാണ് സഞ്ജയ് ദത്ത്. നായകനായും വില്ലനായും സഹനടനായുമെല്ലാം തിളങ്ങി നിന്ന താരമാണ്. താരപകിട്ടുള്ള ജീവിത്തിനുമപ്പുറം വ്യക്തി ജീവിതത്തില്‍ ഏറെ പ്രതിസന്ധികളിലൂടെയാണ് താരം കടന്നുപോയിട്ടുള്ളത്. ജീവിതത്തിലെ മോശം സമയത്തിനെ കുറിച്ചും അതിജീവിച്ചതുമെല്ലാം താരം…

ബോളിവുഡിലെ സൂപ്പര്‍ ഹീറോയാണ് സഞ്ജയ് ദത്ത്. നായകനായും വില്ലനായും സഹനടനായുമെല്ലാം തിളങ്ങി നിന്ന താരമാണ്. താരപകിട്ടുള്ള ജീവിത്തിനുമപ്പുറം വ്യക്തി ജീവിതത്തില്‍ ഏറെ പ്രതിസന്ധികളിലൂടെയാണ് താരം കടന്നുപോയിട്ടുള്ളത്. ജീവിതത്തിലെ മോശം സമയത്തിനെ കുറിച്ചും അതിജീവിച്ചതുമെല്ലാം താരം തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സഞ്ജയ് ദത്തിന് അര്‍ബുദ രോഗം പിടിപ്പെട്ടത്. രണ്‍ബീര്‍ കപൂര്‍ നായകനായ ഷംഷേര എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് താരത്തിന് ക്യാന്‍സര്‍ കണ്ടെത്തിയത്. ശ്വാസകോശത്തിലായിരുന്നു സഞ്ജയ് ദത്തിന് അര്‍ബുദം ബാധിച്ചത്. പിന്നീട് താരം രോഗമുക്തി നേടി വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

ഇപ്പോഴിതാ താന്‍ രോഗത്തെ അതിജീവിച്ചത് തുറന്നു പറയുകയാണ് താരം.
താന്‍ ചികിത്സ തേടാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും മരിക്കാന്‍ തന്നെയായിരുന്നു തീരുമാനിച്ചതെന്നും താരം പറയുന്നു.

ഷംഷേരയിലും കന്നഡ ചിത്രം കെജിഎഫ് ടുവിലും അഭിനയിക്കുന്ന സമയത്തായിരുന്നു സഞ്ജയ് ദത്തിന് ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നത്. ചികിത്സയ്ക്കിടയില്‍ പോലും സഞ്ജയ് ദത്ത് കഠിനമേറിയ ആക്ഷന്‍ രംഗങ്ങള്‍ അഭിനയിച്ചിരുന്നു.

രോഗാവസ്ഥയില്‍ കുടുംബത്തിലെ ആരും തനിക്ക് ഒപ്പമുണ്ടായിരുന്നില്ല. ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞതോടെ താന്‍ സഹോദരി പ്രിയയോട് തനിക്ക് കീമോതെറാപ്പി വേണ്ടെന്നും മരിക്കാന്‍ തയ്യാറാണെന്നും പറഞ്ഞു. താരത്തിന്റെ കുടുംബത്തില്‍ പലരെയും ക്യാന്‍സര്‍ കവര്‍ന്നിട്ടുണ്ട്. അമ്മ നര്‍ഗിസ് ദത്തും ആദ്യ ഭാര്യ റിച്ച ശര്‍മ മരിച്ചതും ക്യാന്‍സര്‍ ബാധിച്ചായിരുന്നു.

കുടുംബത്തിലെ പ്രിയപ്പെട്ടവരുടെ വിയോഗമാണ് മരണം തിരഞ്ഞെടുക്കാന്‍ താരത്തിനെ പ്രേരിപ്പിച്ചത്. ആ സമയത്ത് തന്റെ ഭാര്യ ദുബായിലായിരുന്നു, തനിക്കൊപ്പമുണ്ടായിരുന്നത് സഹോദരിയായിരുന്നുവെന്നും താരം പറയുന്നു.

”എനിക്ക് കീമോതെറാപ്പിയൊന്നും വേണ്ട. ഞാന്‍ മരിക്കാനുള്ളതാണ്. ഞാന്‍ മരിച്ചോളാം എനിക്ക് ചികിത്സയൊന്നും വേണ്ട” എന്നായിരുന്നു താരം സഹോദരി പ്രിയയോട് പറഞ്ഞു.

വൈകാതെ തന്നെ താരത്തിന് രോഗത്തിനെ അതിജീവിക്കാനായി. രോഗത്തെ പരാജയപ്പെടുത്തി, കെജിഎഫ് ടുവിലും ഷംഷേരയിലും വില്ലനായി തകര്‍ത്താടി.