മലയാളം ന്യൂസ് പോർട്ടൽ
Health News

പൂച്ച മാന്തി മുറിവ് ഇല്ലാത്തതിനാൽ ആശുപത്രിയിൽ പോയില്ല, സംഭവിച്ചത്….

sanjay-cat

പൊതുതാല്പര്യാർത്ഥം എല്ലാവരും ഒന്ന് ഷെയർ ചെയ്യണം എന്ന് അപേക്ഷിക്കുന്നു…

വളരെ സങ്കടകരമായ ഒരു വാർത്തയാണ്… പൂച്ച മാന്തിയതിനെ തുടർന്ന് പേ വിഷബാധയേറ്റ് 11 വയസ്സുകാരൻ മരണപ്പെട്ടു എന്നതാണ് ഇന്നത്തെ പത്രങ്ങളിൽ വന്ന ആ വാർത്ത ! എന്താണ് നമ്മുടെ ആളുകൾ കാര്യങ്ങൾ ഇത്ര നിസ്സാരമായി കാണുന്നത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ‘പൂച്ച മാന്തി എങ്കിലും മുറിവ് ഇല്ലാതിരുന്നതിനാൽ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയില്ല’ എന്നാണ് വാർത്ത കണ്ടത്.

റാബീസ് എന്ന പേ വിഷബാധ ഉണ്ടാക്കുന്ന വൈറസ് ശരീരത്തിൽ കയറാൻ കണ്ണുകൊണ്ട് കാണാൻ സാധിക്കുന്ന ഒരു മുറിവ് വേണമെന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
പൂച്ചയുടെ അല്ലെങ്കിൽ പേ വിഷബാധ ഉണ്ടാക്കാൻ സാധിക്കുന്ന ഏത് മൃഗത്തിന്റെ ആയാലും നഖം ഒന്ന് പോറിയാൽ മതി വിഷബാധ ഏൽക്കാൻ. കണ്ണുകൊണ്ട് കാണാൻ സാധിക്കുന്ന ഒരു പോറൽ വേണമെന്നുമില്ല. പേ വിഷബാധയുള്ള മൃഗങ്ങളുടെ ഉമിനീർ ശരീരത്തിൽ പുരണ്ടാൽ പോലും വിഷബാധ ഏൽക്കാം… അതുകൊണ്ട് മൃഗങ്ങൾ മാന്തി അല്ലെങ്കിൽ പല്ല് കൊണ്ടു എന്നു തോന്നിയാൽ പോലും നിർബന്ധമായും ആശുപത്രിയിൽ പോകണം.

കുട്ടികൾ പൂച്ചകൾ പോലുള്ള വളർത്തുജീവികളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. സാധിക്കുമെങ്കിൽ ഇവയെ ഒന്നും വീട്ടിൽ വളർത്താതിരിക്കുക. വളർത്തണം എന്നത് നിർബന്ധമാണെങ്കിൽ വീടിന്റെ അകത്തേക്ക് ഒരു കാരണവശാലും കയറ്റാതിരിക്കുക. കാരണം കളിക്കുമ്പോൾ പൂച്ചക്കുട്ടികളുടെ നഖം കുട്ടികളുടെ ദേഹത്തു കൊള്ളാൻ സാധ്യത വളരെ കൂടുതലാണ്. അത് നമ്മൾ പലപ്പോഴും അറിയുകയുമില്ല.

പൂച്ചയെ വീടിനകത്ത് കയറ്റരുത് എന്നു പറയാൻ വേറെയും കാരണം ഉണ്ട്. പൂച്ചയുടെ രോമത്തിൽ നിന്നും മറ്റു അവശിഷ്ടങ്ങളിൽ നിന്നും മനുഷ്യശരീരത്തിൽ പ്രവേശിക്കുന്ന അണുക്കൾ ഉണ്ടാക്കുന്ന Toxoplasmosis എന്ന രോഗം ഗർഭാവസ്ഥയിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നും ഗർഭസ്ഥശിശുവിന് വൈകല്യങ്ങൾ ഉണ്ടാക്കും എന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. പൂച്ചയെ എടുക്കാനും കുട്ടികളെ അനുവദിക്കരുത്.

എന്റെ പൂച്ച വീട്ടിൽ നിന്ന് മറ്റെവിടേക്കും പോകാറില്ല എന്നൊക്കെയുള്ള ന്യായങ്ങൾ വെറുതെയാണ്. പൂച്ച എവിടെയൊക്കെ പോകുന്നു എന്നോ മറ്റേതൊക്കെ മൃഗങ്ങളുമായി ഇടപഴകുന്നു എന്നോ മറ്റേതെങ്കിലും മൃഗങ്ങളുടെ പക്കൽ നിന്നും മാന്തോ കടിയോ കിട്ടുന്നുണ്ടോ എന്നോ ഒക്കെ നമുക്ക് ഒരിക്കലും അറിയാൻ കഴിയില്ല.
അതുകൊണ്ട് വീട്ടിൽ വളർത്തുന്ന പൂച്ചയോ പൂച്ചക്കുഞ്ഞുങ്ങളോ നായയോ നായ്ക്കുട്ടിയോ ആണ് കടിക്കുന്നത് അല്ലെങ്കിൽ മാന്തുന്നത് എങ്കിലും നിർബന്ധമായും പേ വിഷബാധക്കെതിരായ വാക്‌സിൻ എടുത്തിരിക്കണം.

വാക്‌സിൻ നിങ്ങളുടെ പ്രദേശത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിലും താലൂക്ക് ആശുപത്രി മുതൽ മുകളിലേക്കുള്ള എല്ലാ സർക്കാർ ആശുപത്രിയിലും തീർത്തും സൗജന്യമായി ലഭിക്കും. ഒട്ടും വേദനയില്ലാത്ത തീരെ ചെറിയ സൂചി കൊണ്ട് തൊലിപ്പുറമെ എടുക്കുന്ന 4 കുത്തിവയ്‌പ്പുകൾ ആണിത്. ഇതിന് നിങ്ങളുടെ അല്ലെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന്റെ വിലയുണ്ട് എന്നത് വിസ്മരിക്കരുത്..

പൂച്ച മാത്രമല്ല, വവ്വാൽ, കീരി, കുറുക്കൻ, അണ്ണാൻ, മുയൽ അങ്ങനെ എന്ത് മൃഗം ആണെങ്കിലും അവ മാന്തുകയോ കടിക്കുകയോ ചെയ്താൽ ഉടനെ പോയി വാക്‌സിൻ എടുത്തിരിക്കണം. ഒരുകാരണവശാലും fraud ചികിത്സകരുടെ അടുത്ത് പോയി അവരുടെ ഉപദേശം കേട്ട് നിങ്ങളുടെ അല്ലെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവൻ പണയം വയ്ക്കരുത് എന്നപേക്ഷിക്കുന്നു..

പൊതുതാല്പര്യാർത്ഥം എല്ലാവരും ഒന്ന് ഷെയർ ചെയ്യണം എന്ന് അപേക്ഷിക്കുന്നു… വളരെ സങ്കടകരമായ ഒരു വാർത്തയാണ്… പൂച്ച…

Gepostet von Government Nurses am Mittwoch, 8. Januar 2020

Related posts

വിവാഹ വാഗ്ദാനം നൽകി റെയിൽവേ ജീവനക്കാരൻ പീഡിപ്പിച്ചത് 25 ലേറെ യുവതികളെ…!!

WebDesk4

ചായക്കൊപ്പം വിളമ്പാം ഗോതമ്പുമാവ് കൊണ്ട് ഈസി പൊട്ടറ്റോ സമോസ

Webadmin

പി​ണ​റാ​യിയുടെ മകൾ വീണ വിവാഹിതയാകുന്നു, വരൻ മു​ഹ​മ്മ​ദ് റി​യാ​സ്

WebDesk4

കേരളത്തില്‍ ഇനി നൂറിലേറെ കേസുകള്‍ ദിവസവും റിപ്പോര്‍ട്ട് ചെയ്‌തേക്കാമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ !!

WebDesk4

വിവാഹം കഴിഞ്ഞിട്ട്‌ രണ്ടരമാസം, പക്ഷെ ഭാര്യ മൂന്നുമാസം ഗര്‍ഭിണി !! അതിനുള്ള കാരണം

WebDesk4

ക്യാന്സറിനെ ഓർത്ത് ഇനി പേടിക്കേണ്ട കാര്യമില്ല!! ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി

WebDesk4

ഉത്രയുടെ കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം, കുറ്റസമ്മതമൊഴി നടത്തി സൂരജ് !!

WebDesk4

അനാവശ്യം പറയരുത്‌, വിഷം ഇവിടുത്തെ റോഡിൽ അല്ല!! അവിടുത്തെ മനസ്സിലാണ്, ഷിംനാ അസീസിന്റെ കുറിപ്പ് ചർച്ചയാകുന്നു

WebDesk4

കുന്നംകുളത്ത് കിണർ വൃത്തിയാക്കിയപ്പോൾ ലോക്കർ കിട്ടി !! ലോക്കർ തുറന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച

WebDesk4

കൊറോണ പോസിറ്റീവ് ആയവരാരും ഭയപ്പെടേണ്ട കാര്യമില്ല !! ഈ കാര്യങ്ങൾ ഒക്കെ ഒന്ന് ശ്രദ്ധിക്കു, രോഗത്തെ നമുക്ക് അതിജീവിക്കാം

WebDesk4

ലോക്ഡൗണ്‍, രാത്രിയിൽ പുറത്ത് പോകുന്നത് വീട്ടുകാർ തടഞ്ഞതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു !!!

WebDesk4

അച്ഛനും അമ്മയും നഷ്ട്ടപെട്ടു, സഹായിക്കാൻ ആരുമില്ലാതെ രണ്ടു പെൺകുട്ടികൾ

WebDesk4