നിക്കി ഗല്‍റാണിയുടെ കുടുംബത്തിലേക്ക് പുതിയ അതിഥി!!

മലയാള സിനിമയിലെ മുന്‍നിര നായകന്മാരുടെ കൂടെയെല്ലാം അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് നിക്കി ഗല്‍റാണി. അന്യഭാഷയില്‍ നിന്ന് എത്തിയ നിക്കിയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു മലയാളത്തില്‍ നിന്ന് ലഭിച്ചത്. കന്നഡ, തമിഴ്,…

മലയാള സിനിമയിലെ മുന്‍നിര നായകന്മാരുടെ കൂടെയെല്ലാം അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് നിക്കി ഗല്‍റാണി. അന്യഭാഷയില്‍ നിന്ന് എത്തിയ നിക്കിയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു മലയാളത്തില്‍ നിന്ന് ലഭിച്ചത്. കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളില്‍ എല്ലാം താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ നിക്കി ഗല്‍റാണിയുടെ വീട്ടില്‍ പുതിയ അതിഥി എത്തുന്നു എന്ന സന്തോഷ വാര്‍ത്തയാണ് പുറത്ത് വരുന്നത്. നിക്കിയുടെ സഹോദരി സഞ്ജന ഗല്‍റാണി അമ്മയാവാന്‍ പോവുകയാണ്. അഭിനേത്രി, മോഡല്‍ എന്നീ മേഖലകളിലെ സജീവ സാന്നിധ്യമാണ് സഞ്ജന.

താരം തന്നെയാണ് പുതിയ വിശേഷം പങ്കുവെച്ചിരിക്കുന്നത്. സഞ്ജന 5 മാസം ഗര്‍ഭിണിയാണ്. വളരെ മനോഹരമായ അവസ്ഥയിലൂടെയാണ് താന്‍ കടന്നു പോകുന്നത് എന്നാണ് ഇവര്‍ പറയുന്നത്. സഞ്ജനയുടെ വാക്കുകളിലേക്ക്… വളരെ മനോഹരമായ അവസ്ഥയിലൂടെയാണ് ഇപ്പോള്‍ ഞാന്‍ കടന്ന് പോകുന്നത് . അതിന് ജീവിതത്തോട് ഏറെ കടപ്പെട്ടിരിയ്ക്കുന്നു. വയറ്റില്‍ വളരുന്നത് ആണ്‍ കുഞ്ഞാണ് എന്നാണ് തന്റെ തോന്നല്‍. ഏറ്റവും പുതിയ മലയാള സിനിമയായ ചോരന് വേണ്ടിയുള്ള പ്രമോഷനും മറ്റും ഒറ്റയ്ക്ക് തന്നെയാണ് യാത്രകള്‍ ചെയ്യുന്നത്. പ്രസവത്തിന്റെ ഡേറ്റ് അടുക്കും വരെ സജീവമായി തന്നെ നില്‍ക്കാനാണ് എനിക്ക് ആഗ്രഹം. അത്തരത്തില്‍ ജോലി ചെയ്യുന്ന ഒരുപാട് സ്ത്രീകളെ ഞാന്‍ കണ്ടിട്ടുണ്ട്.

അവരെല്ലാം തന്നെ എന്നെ വളരെ അധികം സ്വാധീനിച്ചിട്ടുമുണ്ട്. ആഴ്ചയില്‍ മൂന്ന് നാല് ദിവസം ഞാന്‍ ജോലി ചെയ്യാറുണ്ട്, സഞ്ജന പറഞ്ഞു. ഇപ്പോള്‍ എനിക്ക് 34 വയസ്സ് ആയി, മാതൃത്വം അനുഭവിയ്ക്കുന്നതിനായി ഇനിയും കാത്തിരിക്കാന്‍ വയ്യ എന്ന് തോന്നി. കൊവിഡ് സമയത്ത് ജോലികളും മന്ദഗതിയില്‍ ആയപ്പോള്‍, ഇതാണ് സമയം എന്ന് ഞാനും ഭര്‍ത്താവും തീരുമാനിക്കുകയായിരുന്നു. എനിക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞ് ഞങ്ങളുടെ കുടുംബത്തിലും ആദ്യത്തെ കണ്മണിയാണ്. അതുകൊണ്ട് സന്തോഷ വാര്‍ത്ത അറിഞ്ഞത് മുതല്‍ വീട്ടില്‍ ശരിയ്ക്കും ആഘോഷമാണ് എന്നും താരം പറയുന്നു.