സിനിമയിലേക്കുള്ള ആദ്യ ശ്രമം!!! മോഹം കൊണ്ടു ഞാന്‍ വെബ് സീരീസുമായി സഞ്ജുവും ലക്ഷ്മിയും

സോഷ്യല്‍ മീഡിയയിലെ കുടുകുടെ ചിരിപ്പിക്കുന്ന താരങ്ങളാണ് സഞ്ജുവും ലക്ഷ്മിയും. വൈറല്‍ കപ്പിള്‍സായ ഇരുവര്‍ക്കും നിരവധി ആരാധകരുണ്ട്. കാലിക വിഷയങ്ങള്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചാണ് സഞ്ജുവും ലക്ഷ്മി ആരാധകരെ സ്വന്തമാക്കിയത്. പലരെയും പോലെ സിനിമയിലേക്കുള്ള ചവിട്ടുപടിയായാണ് ഇരുവരും വീഡിയോകളിലേക്ക് എത്തിയത്. ഇപ്പോഴിതാ പുതിയ വെബ് സീരിസും താരങ്ങള്‍ തുടങ്ങിയ സന്തോഷമാണ് പങ്കുവച്ചിരിക്കുന്നത്.

സിനിമയിലേക്ക് എത്തണം എന്നാണ് ഏറ്റവും വലിയ ആഗ്രഹം, അതിന് വേണ്ടിയാണ് ഈ കാലം മുഴുവനും ശ്രമിക്കുന്നത്.. ഒരു നല്ല ചാന്‍സിന് വേണ്ടി ഒരുപാട് അലഞ്ഞിട്ടുണ്ട് അങ്ങനെ ഇരിക്കുമ്പോ ആണ് എന്ത് സ്വന്തമായി ഒരു പ്ലാറ്റ് ഫോം ഉണ്ടാക്കികൂടാ എന്ന തോന്നലില്‍ നിന്നാണ് ടിക് ടോക്കില്‍ വീഡിയോ ഇടുവാന്‍ തുടങ്ങിയത്, അങ്ങനെ ഞാനും ലക്ഷ്മിയും ചേര്‍ന്ന് ചെയ്ത പല വീഡിയോകളും viral ആകാന്‍ തുടങ്ങി.

പതുക്കെ, ഞങ്ങള്‍ ഫേസ്ബുക്കിലേക്കും യൂട്യൂബിലേക്കും പല സ്‌കെച്ച് വീഡിയോകള്‍ ആയി വന്നു, കാലിക പ്രസക്തി യുള്ള പല വിഷയങ്ങളും നര്‍മത്തില്‍ പൊതിഞ്ഞാണ് ഞങ്ങള്‍ പ്രേക്ഷകരുടെ മുന്‍പിലേക്ക് എത്തിച്ചത്, കോമഡി ജോണറില്‍ വീഡിയോകള്‍ പലതും ചെയ്യുന്നുണ്ടെങ്കിലും, വ്യത്യസ്തമായ പല വിഷയങ്ങളും കൈകാര്യം ചെയ്യണം എന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടായി.

ഇതിനിടയില്‍ ‘ഗര്‍ജിക്കുന്ന ഗന്ധര്‍വ്വന്‍ ‘, വെഞ്ഞാറമൂഡിലെ ഐശ്വര്യ റായ്, കോളേജ് ഡേയ്സ്, ഡ്രൈവിംഗ് സ്‌കൂള്‍ പോലെയുള്ള ലാളിത്യം നിറഞ്ഞ സീരിസുകളും പുറത്ത് ഇറക്കുകയും, പ്രേക്ഷകരുടെ ഇടയില്‍ വന്‍ സ്വീകാര്യതയും കിട്ടിയിരുന്നു. നേരത്തെ പറഞ്ഞപോലെ വത്യസ്തമായി എന്തെങ്കിലും ചെയ്യണം, സിനിമയില്‍ ഒരു നല്ല കഥാപാത്രം ചെയ്യണം എന്ന മോഹം ഉള്ളിലെപ്പോളും ഉണ്ടായിരുന്നു.

അതിലേക്കുള്ള ഒരു ശ്രമം എന്നോണം ഞങ്ങള്‍ ഒരുക്കിയ പുതിയ വെബ് സീരീസ് ആണ് മോഹം കൊണ്ട് ഞാന്‍ എന്ന പുതിയ സീരീസ്. സ്ഥിരം ശൈലിയില്‍ നിന്നുള്ള ഒരു രീതിയില്‍ നിന്ന് മാറി ഒരു ഫീല്‍ ഗുഡ് ജോണറില്‍ ഒരുക്കുന്ന ഈ വെബ് സീരീസ് ഞങ്ങളുടെ എല്ലാവരുടെയും ഒരു വലിയ മോഹം തന്നെയാണ്.

ഞങ്ങളുടെ കൂടെ തന്നെ ക്യാമറക്ക് മുന്‍പിലും പിറകിലുമായി ഒരുപാട് പേര് ഇതിനു വേണ്ടി രാവും പകലും പണി എടുത്തിട്ടുണ്ട്. ആദ്യത്തെ എപ്പിസോഡ്‌ന് നല്ല പ്രതികരണം നിങ്ങളുടെ ഇടയില്‍ നിന്ന് വന്നതില്‍ ഒരുപാട് സന്തോഷം ഉണ്ട്. സഞ്ജു ലക്ഷ്മി എന്റര്‍ടൈന്‍മെന്റ് ഉദ്ദേശം എന്നത് തന്നെ പ്രേക്ഷകരെ എന്റര്‍ടൈന്‍മെന്റ് ചെയ്യുക എന്നതാണ്. അതിനായി ഞങ്ങള്‍ ഇനിയും പല തരത്തിലുള്ള വീഡിയോയുമായി നിങ്ങളുടെ മുമ്പിലേക്ക് എത്തും. പ്രാര്‍ത്ഥനയോടെ എന്നു പറഞ്ഞാണ് സഞ്ജു ലക്ഷ്മിയുടെ പോസ്റ്റ്.

Previous article‘റോബിന്‍ ഇന്‍ഫ്‌ലുവന്‍സറോ ഡോക്ടറോ ഒന്നും ആണെന്ന് തോന്നുന്നില്ല. അയാള് ഒരു ക്രിമിനല്‍ ആണ്’ ശ്രീലക്ഷ്മി അറയ്ക്കല്‍
Next articleരഘു ഇന്ന് ജീവനോടെയുണ്ടായിരുന്നെങ്കില്‍… പ്രിതമന്റെ ഓര്‍മ്മയില്‍ രോഹിണി