ഏഴാം വയസ്സിലെ സ്വപ്‌നം 28ാം വയസ്സില്‍ സഫലം!!! സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍

ഏറെ ആരാധകരുള്ള ക്രിക്കറ്റിലെ സൂപ്പര്‍താരമാണ് സഞ്ജു സാംസണ്‍. ക്രിക്കറ്റ് താരമാണെങ്കിലും സഞ്ജുവും നല്ലൊരു സിനിമാ ആസ്വാദകനാണ്. താരത്തിന്റെ ആരാധന മലയാളത്തിലല്ല, അങ്ങ് തമിഴകത്താണ്. സൂപ്പര്‍ താരം രജനീകാന്ത് ഫാനാണ് സഞ്ജു. ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തന്റെ സ്വപ്‌നം സഫലമായെന്ന് അറിയിച്ചിരിക്കുകയാണ് സഞ്ജു.

കുഞ്ഞുനാള്‍ മുതലേ ക്രിക്കറ്റിനൊപ്പം ആരാധിക്കുന്ന താരമാണ് രജനി. അദ്ദേഹത്തെ നേരില്‍ കാണാനായ സന്തോഷമാണ് സഞ്ജു പങ്കുവച്ച്. മാത്രമല്ല, സൂപ്പര്‍ താരത്തിന്റെ ക്ഷണം ലഭിച്ച് വീട്ടിലെത്തിയാണ് സഞ്ജു സ്വപ്‌നം യാഥാര്‍ഥ്യമാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ സഞ്ജു തന്നെയാണ് സന്തോഷവാര്‍ത്ത പങ്കിട്ടത്.

ഏഴാം വയസ്സില്‍ തന്നെ ഞാനൊരു സൂപ്പര്‍ രജനി ഫാനായിരുന്നു. ഒരു ദിവസം ഞാന്‍ രജനി സാറിന്റെ വീട്ടില്‍ പോയി അദ്ദേഹത്തെ കാണുമെന്നു എന്റെ രക്ഷിതാക്കളോടു പറഞ്ഞിരുന്നു. 21 വര്‍ഷങ്ങള്‍ക്കു ശേഷം ആ ദിവസം വന്നെത്തി, തലൈവര്‍ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു”- രജനീകാന്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സഞ്ജു കുറിച്ചു.

Anu B