പുതിയ ചിത്രം പങ്കുവെച്ച് സനൂഷ, കൊച്ചങ്ങു വലുതായല്ലോ എന്ന് ആരാധകരും!

1998 ൽ കല്ലുകൊണ്ടൊരു പെണ്കുട്ടിയെന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നടിയാണ് സനുഷ. ശേഷം നിരവധി ചിത്രങ്ങളിൽ തന്റെ അഭിനയ മികവ് കാഴ്ചവെച്ച ത്. വളരെ പെട്ടന്ന് തന്നെ താരം പ്രേക്ഷക മനസ്സിൽ ഇടം നേടി…

sanoosha new photos

1998 ൽ കല്ലുകൊണ്ടൊരു പെണ്കുട്ടിയെന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നടിയാണ് സനുഷ. ശേഷം നിരവധി ചിത്രങ്ങളിൽ തന്റെ അഭിനയ മികവ് കാഴ്ചവെച്ച ത്. വളരെ പെട്ടന്ന് തന്നെ താരം പ്രേക്ഷക മനസ്സിൽ ഇടം നേടി കഴിയുകയും ചെയ്തിരുന്നു. ബാലതാരമായി എത്തിയ താരം പെട്ടന്ന് തന്നെ സിനിമയിൽ നായികയായും വേഷമിട്ടു. മിസ്റ്റർ മരുമകൻ എന്ന ദിലീപ് ചിത്രത്തിൽ കൂടെയാണ് സനുഷ നായികയായി അരങ്ങേറ്റം നടത്തിയത്. നായികയായും താരത്തിന് സ്വീകരണം പ്രേക്ഷക ഭാഗത്ത് നിന്നും ലഭിച്ചിരുന്നു. തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും സനുഷ ഈ ചുരുങ്ങിയ കാലയളവിൽ അഭിനയിച്ചു കഴിഞ്ഞു. 2004-ൽ പുറത്തിറങ്ങിയ കാഴ്ചയെന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് സനുഷ സ്വന്തമാക്കിയിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയുടെ മകളെയാണ് സനൂഷ വേഷമിട്ടത്. സനൂഷയ്ക്ക് പിന്നാലെ സഹോദരൻ സനൂപും സിനിമയിലേക്ക് എത്തിയിരുന്നു. സനൂഷയോടുള്ളത് പോലെയുള്ള സ്നേഹമാണ് ആരാധകർക്ക് സനൂപിനോടും ഉള്ളത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ സനൂഷ പങ്കുവെച്ച തന്റെ ഏറ്റവും പുതിയ ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കുട്ടിക്കാലം മുതൽ ആരാധകർ സനൂഷയെ കാണാൻ തുടങ്ങിയത് കൊണ്ട് എല്ലാവരുടെയും മനസ്സിൽ താരം ഇപ്പോഴും കുട്ടിയാണ്. എന്നാൽ തന്റെ കുട്ടിത്വം ഒക്കെ മാറി ബോൾഡ് ആയെന്നു പറയാതെ പറയുകയാണ് സനൂഷ തന്റെ ചിത്രങ്ങളിൽ കൂടി. സനൂഷയുടെ കുട്ടിക്കുറുമ്പുകൾ എല്ലാം മാറി താരമിപ്പോൾ വലിയ പെണ്ണായെന്നാണ് ആരാധകരും പറയുന്നത്. സിംപിൾ ആൻഡ് ബോൾഡ് ലുക്കിലുള്ള ചിത്രങ്ങൾ ആണ് സനൂഷ ഇപ്പോൾ ആരാധകരുമായി പങ്കുവെക്കാറുള്ളതും. ഇവയെല്ലാം തന്നെ വളരെ പെട്ടന്ന് ആരാധക ശ്രദ്ധ നേടുകയും സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും ചെയ്യാറുണ്ട്.