ദിലീപും മോഹന്‍ലാലുമൊക്ക സഹായിച്ചു!! ഇപ്പോ ജൂഡിനെപ്പോലുള്ള ആളുകളുണ്ടല്ലോ!! കണ്ണ് നിറഞ്ഞ് ശാന്തകുമാരി

Follow Us :

മലയാള സിനിമയില്‍ ഒരുകാലത്ത് സജീവമായി നിന്നിരുന്നവരാണ്അമ്മ നടിമാര്‍….. പുതിയ കാലത്തെ സിനിമകളില്‍ ‘അമ്മ’ എന്ന കഥാപാത്രം പോലും വളരെ കുറവായി കൊണ്ടിരിക്കുന്ന ഒരു സമയത്ത്….2018 എന്ന ചിത്രത്തിലാണ് അമ്മമാരെ ഒരുമിച്ച് കാണാനായത്.

അമ്മ നടിമാരില്‍ ശ്രദ്ധേയമായ നടിയായിരുന്നു ശാന്തകുമാരി. ഏറെ നാള്‍ക്ക് ശേഷമാണ് താരം സിനിമയിലേക്ക് മടങ്ങിയെത്തിയത്. അഞ്ചു വര്‍ഷമാണ് ഞാന്‍ വീട്ടിലിരുന്നത്….ഒറ്റ ആളും എന്നെ വിളിക്കാറും ഇല്ലായിരുന്നു…ഒരു വരുമാനവും ഇല്ല…. ഒന്നുമില്ലാണ്ട്…..പല പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും എനിക്കു ആഹാരം കൊണ്ട് തരുമായിരുന്നു എന്നാണ് അവര്‍ പങ്കുവച്ചത്.

സഹനടിയായും അമ്മ വേഷങ്ങളിലുടെയും ശ്രദ്ധേയമായ നടിയാണ് ശാന്തകുമാരി. എന്നാല്‍ ഇപ്പോള്‍ ശാന്തകുമാരി അടക്കം പല മുതിര്‍ന്ന നടിമാരേയും സിനിമകളില്‍ കാണാറില്ല. ശാന്തകുമാരി അടക്കമുള്ള നടിമാരൊന്നും എന്താണ് ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കാത്തതെന്ന തോന്നല്‍ വന്നത് കൊണ്ടാണ് സ്ഥിരമായി അമ്മ വേഷം പോലുള്ളവ ചെയ്തിരുന്ന നടിമാരെ കണ്ടെത്തി തന്റെ സിനിമയില്‍ അഭിനയിപ്പിച്ചതെന്നാണ് ജൂഡ് ആന്തണി പറയുന്നു.

തനിക്ക് കഴിഞ്ഞ അഞ്ച് വര്‍ഷമായി സിനിമയില്ലായിരുന്നുവെന്നും ചില തെറ്റായ വാര്‍ത്തകള്‍ കാരണം അവസരങ്ങള്‍ ലഭിച്ചില്ലെന്നും ശാന്തകുമാരി പറയുന്നു. എന്റെ ഹാര്‍ട്ട് ഓപ്പറേഷന്‍ കഴിഞ്ഞിരിക്കുകയാണെന്ന് വിചാരിച്ച് സിനിമയില്‍ നിന്ന് ആരും എന്നെ വര്‍ക്കിന് വിളിക്കാതെ ഇരിക്കുകയായിരുന്നു. എനിക്കൊരു ഹൃദയമുണ്ടോയെന്ന് പോലും എനിക്കറിയില്ല. അഞ്ച് വര്‍ഷമാണ് ഞാന്‍ വീട്ടിലിരുന്നത്. ഒരാളും എന്നെ വിളിക്കാറുമില്ലായിരുന്നു. ഒരു വരുമാനവും ഇല്ലായിരുന്നു. പലപ്പോഴും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ എനിക്ക് ആഹാരം കൊണ്ട് വന്ന് തരുമായിരുന്നു.’

ഞാന്‍ പതിമൂന്ന് വര്‍ഷം ഹോസ്റ്റലിലായിരുന്നു. ഈ പതിമൂന്ന് വര്‍ഷവും ഓരോരുത്തര്‍ എനിക്ക് ആഹാരം എത്തിച്ച് തരുമായിരുന്നു. ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല. ദിലീപൊക്കെ എന്നെ കണ്ടെത്തിയത് കൊണ്ടാണ് വീട് കിട്ടിയത്. ഇപ്പോള്‍ കുഴപ്പമൊന്നുമില്ലാതെ കഴിയുന്നു. ജൂഡിനെപ്പോലുള്ള ആളുകളുണ്ടല്ലോ’ കണ്ണ് നിറഞ്ഞുകൊണ്ട് ശാന്തകുമാരി പറഞ്ഞു.

ദിലീപ് മാത്രമല്ല നടന്‍ മോഹന്‍ലാല്‍ അടക്കം ശാന്തകുമാരിക്ക് സഹായം നല്‍കിയിരുന്നു. താരത്തിന്റെ രണ്ടാമത്തെ മകളുടെ വിവാഹത്തിന് മോഹന്‍ലാല്‍ സഹായം എത്തിച്ചിരുന്നെന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്. വീട് പണി നടക്കുന്ന സമയത്തും മോഹന്‍ലാല്‍ സഹായിച്ചിരുന്നെന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്.

മലയാള സിനിമയില്‍ സജീവമായി നിന്നിരുന്ന ഒരു കാലത്തെ അമ്മ നടിമാര്‍….. പുതിയ കാലത്തെ സിനിമകളില്‍ ‘അമ്മ’ എന്ന കഥാപാത്രം പോലും വളരെ കുറവായി കൊണ്ടിരിക്കുന്ന ഒരു സമയത്ത്…..2018 എന്ന ചിത്രത്തിലേക്കു അവരെ ക്ഷണിച്ചതിന് സോഷ്യല്‍ ലോകത്തും ജൂഡിന് അഭിന്ദനം നിറയുന്നുണ്ട്.

ജൂഡ് ആന്തണി….. നിങ്ങളുടെ നന്മയുടെ, സ്‌നേഹത്തിന്റെ, കരുണയുടെ വിജയം….. ഓരോ ഇന്‍ഡസ്ട്രിയിലും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തീര്‍ക്കുന്നത് സൂപ്പര്‍ സ്റ്റാര്‍ ആക്ഷന്‍ സിനിമകള്‍ ആണെങ്കില്‍…. മലയാളത്തില്‍ ഒരു ഇമോഷണല്‍ ഫാമിലി സിനിമ സൃഷ്ടിക്കുന്ന ഇന്‍ഡസ്ട്രി ഹിറ്റ് എന്നത് നിങ്ങള്‍ക്ക് മാത്രം സാധ്യമായതാണ് എന്നാണ് ദാസ് അഞ്ജലിന്‍ പങ്കുവച്ചത്.