“ലളിത ചേച്ചിക്ക് സര്‍ക്കാര്‍ സഹായത്തിനുള്ള അര്‍ഹതയുണ്ട്! അവരെ തെറി പറയരുത്” – ശാന്തിവിള ദിനേശ്

നാടക രംഗത്ത് നിന്ന് സിനിമാ മേഖലയിലേക്ക് ചുവടുറപ്പിച്ച് ഒരുപാട് കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച നടിയാണ് കെ.പി.എ.സി ലളിത. താരത്തിന് അടുത്തിടെ അസുഖം പിടിപെട്ടതും ചികിത്സയ്ക്ക് സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തതും എല്ലാം വലിയ…

നാടക രംഗത്ത് നിന്ന് സിനിമാ മേഖലയിലേക്ക് ചുവടുറപ്പിച്ച് ഒരുപാട് കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച നടിയാണ് കെ.പി.എ.സി ലളിത. താരത്തിന് അടുത്തിടെ അസുഖം പിടിപെട്ടതും ചികിത്സയ്ക്ക് സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തതും എല്ലാം വലിയ വാര്‍ത്തയായിരുന്നു. ഈ വിഷയത്തില്‍ ഇപ്പോളും വാദപ്രതിവാദങ്ങളള്‍ തുടരുന്നതിന് ഇടയിലാണ്.

സംവിധായകന്‍ ശാന്തിവിള ദിനേശിന്റെ വാക്കുകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ലളിത ചേച്ചിക്ക് സര്‍ക്കാര്‍ സഹായം ലഭിക്കാനുള്ള അര്‍ഹതയുണ്ട് എന്നാണ് സംവിധായകന്‍ ശാന്തിവിള ദിനേശ് പറയുന്നത്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് സംവിധായകന്‍ പ്രതികരിച്ചത്. നടന്‍ തിലകനും ഇതുപോലെ സഹായം ലഭിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. അതേസമയം, ലളിത ചേച്ചിയുടെ ഭര്‍ത്താവ് സംവിധായകന്‍ ഭരതന് ഒരു ഓപ്പറേഷന്‍ വേണ്ടി വന്നപ്പോള്‍ ഗോകുലന്‍ ഗോപാലനില്‍ നിന്നടക്കം പണം കടം വാങ്ങിയാണ് ആ ഓപ്പറേഷന്‍ നടത്തിയത്. മകള്‍ ശ്രീക്കുട്ടിയുടെ വിവാഹത്തിന് മലയാള സിനിമയിലെ തന്നെ പ്രമുഖരാണ് ലക്ഷങ്ങള്‍ നല്‍കി സഹായിച്ചത്. മകന്‍ വണ്ടിയോടിച്ച് അപകടമുണ്ടായപ്പോഴും മലയാള സിനിമാ ലോകം തന്നെയാണ് സഹായിച്ചത് എന്നും ശാന്തിവിള ദിനേശ് പറയുന്നു.

ഇത്രയും കാലം സിനമകളില്‍ അഭിനയിച്ചിട്ടും കയ്യില്‍ പൈസയൊന്നും ഇല്ലേ വീടും കാറും ഒക്കെയുണ്ടല്ലോ എന്നെല്ലാം പറഞ്ഞ് അവരെ തെറി പറയുന്നത് ശരിയല്ലെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിലൂടെ ചൂണ്ടിക്കാണിക്കുന്നു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നത് കൊണ്ട് അവരെ ഇങ്ങനെ തെറി പറയുന്നത് ശരിയല്ലെന്ന് കൂടി സംവിധാകന്‍ കൂട്ടിച്ചേര്‍ക്കുന്നു.