‘ഇറോട്ടിക് ത്രില്ലര്‍ എന്നൊന്നും ചതുരത്തെ നിര്‍വചിക്കാന്‍ പറ്റില്ല, ഒരു പൊടിക്കുപോലും ത്രില്‍ ഇല്ല’

സ്വാസിക പ്രധാന വേഷത്തിലെത്തി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം ഒടിടിയിലെത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഇറോട്ടിക് ത്രില്ലര്‍ എന്നൊന്നും ചതുരത്തെ നിര്‍വചിക്കാന്‍ പറ്റില്ല,…

സ്വാസിക പ്രധാന വേഷത്തിലെത്തി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം ഒടിടിയിലെത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഇറോട്ടിക് ത്രില്ലര്‍ എന്നൊന്നും ചതുരത്തെ നിര്‍വചിക്കാന്‍ പറ്റില്ല, ഒരു പൊടിക്കുപോലും ത്രില്‍ ഇല്ല’ എന്നാണ് സന്തോഷ് കുമാര്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കാരണവര്‍ കൊലക്കേസിനെ അധികരിച്ചുള്ളതാണെന്ന് റിലീസിനുമുന്‍പ് കേട്ടിരുന്നു. പടം കണ്ടപ്പോള്‍ അങ്ങനെയൊന്നും തോന്നിയില്ല, തൊണ്ണൂറുകളിലെ സോഫ്റ്റ് പോണ്‍ സിനിമകളൊന്നും കാണാത്തതുകൊണ്ട് പലരും പറഞ്ഞപോലെ ചതുരത്തിന് അങ്ങനെയൊരു സാമ്യമൊന്നും അറിയില്ല.
‘സെലേനാസ് ഗോള്‍ഡ്’ എന്ന ഫിലിപ്പിനോ ഇറോട്ടിക് ത്രില്ലറുമായി ആദ്യ കുറച്ചു ഭാഗം നല്ല സാമ്യമുണ്ട്. ഒരു പാവപ്പെട്ട പെണ്‍കുട്ടിയെ മധ്യവയ്‌സ്‌ക്കനായ ഒരു പണക്കാരന്‍ പണം കൊടുത്തുവാങ്ങുന്നതും അവളെ ക്രൂരമായ പീഡനങ്ങള്‍ക്കിരയാക്കുന്നതുമെല്ലാം സെലെനാസ് ഗോള്‍ഡിനോട് സദൃശ്യമുള്ളതാണ്. നായികയുടെ പേരും സെലേന എന്നുതന്നെയാണ്. ഈ സിനിമയാകാം ചതുരത്തിന്റെ പ്രചോദനം അലന്‍സിയര്‍ അവതരിപ്പിയ്ക്കുന്ന എല്‍ദോസ് അച്ചായന്‍ വീഴുന്നതുവരെ മാത്രമേയുള്ളൂ സെലേനാസ് ഗോള്‍ഡ് സിനിമയോടുള്ള സാമ്യം. അതിനുശേഷം പിന്നീട് നമുക്ക് മുന്‍ കൂട്ടി പ്രഡിക്റ്റ് ചെയ്യാന്‍ പറ്റുന്ന കഥയാണ്. ഇറോട്ടിക് ത്രില്ലര്‍ എന്നൊന്നും ചതുരത്തെ നിര്‍വചിക്കാന്‍ പറ്റില്ല, ഒരു പൊടിക്കുപോലും ത്രില്‍ ഇല്ല എന്നതുകൊണ്ടുതന്നെ.
സ്വാസികയാണ് ചതുരത്തിന്റെ എല്ലാമെന്ന് പറയാം. സ്വാസികയുടെ മികച്ച പ്രകടനവും അത്യാവശ്യം ഗ്ലാമര്‍ പ്രദര്‍ശനവുമെല്ലാമാണ് സിനിമയെ കുറച്ചെങ്കിലും എന്‍ഗേജിംഗായി നിലനിര്‍ത്തുന്നത്. അലന്‍സിയര്‍, റോഷന്‍ മാത്യു, നിഷാന്ത് സാഗര്‍, കുറച്ചു സീനേു ഉള്ളുവെങ്കിലും ജാഫര്‍ ഇടുക്കി തുടങ്ങിയ എല്ലാവരും അവരവരുടെ റോള്‍ ഭംഗിയാക്കി..
ചതുരം പുതുമയില്ലാത്ത കഥയാണെങ്കിലും ഒരു മോശം സിനിമയൊന്നുമല്ല. കണ്ടിരിക്കാവുന്ന ചിത്രം തന്നെയാണ് ചതുരം.

സെലേനയെന്ന കഥാപാത്രമായാണ് സ്വാസിക ചിത്രത്തിലെത്തിയത്. സ്വാസികയെ കൂടാതെ റോഷന്‍ മാത്യു, അലന്‍സിയര്‍ ലേ ലോപ്പസ്, ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി, ഗിലു ജോസഫ്, ലിയോണ ലിഷോയ് എന്നിവരാണ് മറ്റ് താരങ്ങള്‍.