Categories: Film News

അച്ഛൻ ജോത്സ്യനാണ്… ഞാൻ ഫെയ്മസ് ആകുമെന്നൊക്കെ ജാതകം നോക്കി നേരത്തേ പറഞ്ഞിരുന്നു…സന്തോഷ്‌ പണ്ഡിറ്റ്‌

ഒരുകാലത്ത് പരിഹാസത്തോടെ കേട്ടിരുന്ന പേരായിരുന്നു സന്തോഷ് പണ്ഡിറ്റ്. തുടക്കത്തില്‍ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്ത മലയാളികളെ കൊണ്ട് പിന്നീട് കയ്യടിപ്പിച്ചു സന്തോഷ് പണ്ഡിറ്റ്.

അത് മറ്റൊന്നും കൊണ്ടല്ല, മലയാള സിനിമയില്‍ താരങ്ങള്‍ അഭിനയിക്കുക മാത്രം ചെയ്യമ്പോള്‍ ഒരു സിനിമയിലെ സംവിധാനം തിരക്കഥ ഉള്‍പ്പെടെ എട്ടോളം കാര്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്യുന്നവെന്ന് തിരിച്ചറിഞ്ഞതു മുതല്‍ സന്തോഷ് പണ്ഡിറ്റിനോടുള്ള ആദ്യ മനോഭാവം മാറുകയായിരുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ഏതാനും ഗാനങ്ങള്‍ 2011 ആണ് യൂട്യൂബില്‍ പുറത്തിറങ്ങുന്നത്. വളരെ കുറഞ്ഞ ചിലവില്‍ ഒരു സിനിമാക്കാരനും ചിന്തിക്കാന്‍ കഴിയാത്ത അത്ര കുറഞ്ഞ ചിലവില്‍ സിനിമ എടുക്കാന്‍ പോകുന്ന ഒരാളെ പരിഹസിക്കാന്‍ പറ്റുന്ന അത്രയും പരിഹസിച്ചു മലയാളികള്‍ ചിരിച്ചു…പുച്ഛിച്ചു.

കാലം കടന്നു പോയി… ഒരു ഫീനിക്‌സ് പക്ഷിയെ പോലെ സന്തോഷ് കുതിച്ചുയര്‍ന്നു. ആഗ്രഹം പോലെ ഇന്ന് സന്തോഷ് എല്ലാവരും അറിയുന്ന ഒരു സെലിബ്രിറ്റി ആയി മാറിയിരിക്കുന്നു. മലയാളത്തിന്റെ മെഗാ താരം മമ്മൂട്ടിയോടൊപ്പം ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഭാഗ്യവും കൈവന്നു. ആര് കണ്ടാലും ഓടിവന്നു കൂടെ നിന്ന് ഫോട്ടോ എടുക്കുന്ന തരത്തിലേക്ക് സന്തോഷ് വളര്‍ന്നിരിക്കുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് ഫേസ്ബുക്ക് പേജില്‍ ലക്ഷകണക്കിന് ആരാധകര്‍ ആണുള്ളത്. തന്റെ വിശേഷങ്ങള്‍ എല്ലാം സന്തോഷ് പണ്ഡിറ്റ് സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കു വെക്കാറുണ്ട്. യൂട്യൂബില്‍ നിന്നുള്ള വരുമാനം കൊണ്ട് പാവങ്ങളെ സഹായിക്കുന്നതിലും പണ്ഡിറ്റ് കയ്യടി നേടുന്നുണ്ട്.

എന്നാല്‍, തുറന്ന പുസ്തകം പോലെ എല്ലാ കാര്യങ്ങളും പറയുന്ന സന്തോഷ് തന്റെ കുടുംബത്തെ കുറിച്ച് എവിടേയും പറഞ്ഞു കേട്ടിട്ടില്ല. ഇപ്പോഴിതാ തന്റെ ഭാര്യയെക്കുറിച്ചും മക്കളെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായ അമൃതാ ടിവിയിലെ പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകവേയാണ് സന്തോഷ് പണ്ഡിറ്റ് തന്റെ കുടുംബകാര്യങ്ങള്‍ തുറന്ന് പറയുന്നത്.

വിവാഹിതനാണ്. തനിക്കൊരു മകനുണ്ടെന്നും അവന്‍ പത്താം ക്ലാസ്സില്‍ പഠിക്കുകയാണെന്നും സന്തോഷ് വെളിപ്പെടുത്തി. നവജ്യോത് എന്നാണ് സന്തോഷിന്റെ മകന്റെ പേര്. എന്നാലിപ്പോള്‍ ഭാര്യയുമായി പിരിഞ്ഞു താമസിക്കുകയാണെന്നും സന്തോഷ് പറയുന്നു. ചെറുപ്പത്തില്‍ ഒരുപാട് പേരെ പ്രണയിച്ചിട്ടുണ്ടെന്നും പക്ഷേ അതൊന്നും വര്‍ക്കായില്ല എന്നുമൊക്കെ അഭിമുഖത്തില്‍ സന്തോഷ് പറയുന്നുണ്ട്. ആരെയും പ്രണയിക്കാന്‍ കഴിയാത്തതു കൊണ്ട് തന്നെ ആരേയും വഞ്ചിച്ചിട്ടുമില്ലെന്ന് സന്തോഷ് പണ്ഡിറ്റ് വെളിപ്പെടുത്തുന്നു.

ഞാന്‍ ഫേമസ് ആവുമെന്നും ഹിറ്റാവുമെന്നുമൊക്കെ അച്ഛന്‍ ജാതകം നോക്കി പറഞ്ഞിരുന്നു. എന്നാല്‍, പ്രണയത്തിന്റെ കാര്യത്തില്‍ മാത്രമാണ് തന്റെ ജാതകം ശരിയാണെന്ന് തോന്നിയിട്ടുള്ളതെന്നും സന്തോഷ് ചിരിച്ചുകൊണ്ട് പറയുന്നു. മമ്മൂക്കയും ലാലേട്ടനുമൊക്കെ ഇരിക്കുന്ന കസേരയില്‍ ഒരിക്കലെങ്കിലും ഇരിക്കണമെന്ന് ചെറുപ്പത്തില്‍ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. താന്‍ ഈ കളിയൊക്കെ കളിച്ചത് അതിന് വേണ്ടിയായിരുന്നു. ആ ആഗ്രഹം കൊണ്ടുള്ള പ്രയത്‌നത്തില്‍ നിന്നാണ് താന്‍ ഇവിടം വരെ എത്തിയത് എന്നും സന്തോഷ് കൂട്ടിച്ചേര്‍ക്കുന്നു

Recent Posts

വയലറ്റ് ഗൗണില്‍ സുന്ദരിയായി മഷൂറ!!! ഓരോ സെക്കന്‍ഡിലും കുഞ്ഞിലേയ്ക്ക് അടുക്കുന്നു

ബിഗ് ബോസ് താരമായതോടെ ജനപ്രിയനായ താരമാണ് ബഷീര്‍ ബഷി. ബഷീര്‍ ബഷിയുടെ കുടുംബജീവിതമാണ് എപ്പോഴും സോഷ്യലിടത്ത് നിറയുന്നത്. രണ്ട് ഭാര്യമാരോടൊപ്പം…

1 hour ago

അച്ഛനും അമ്മയും ചേച്ചിയും തന്ന സ്വര്‍ണം അവിടെ വീട്ടില്‍ വെച്ചാണ് ഞാന്‍ പോന്നത്’! വിമര്‍ശിക്കുന്നവരോട് ഗൗരി കൃഷ്ണ

രണ്ടുദിവസം മുമ്പായിരുന്നു സീരിയല്‍ നടി ഗൗരി കൃഷ്ണയുടെ വിവാഹം. സംവിധായകന്‍ മനോജാണ് ഗൗരിയെ വിവാഹം കഴിച്ചത്. തങ്ങളുടെ സൗഹൃദം പ്രണയവുമെല്ലാം…

2 hours ago

ജീവിതത്തില്‍ ഒരുപാട് പരാജയങ്ങളുണ്ടാവും…പക്ഷെ ഒരിക്കലും തോല്‍ക്കരുത്- ദില്‍ഷ

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ വന്ന് ബിഗ് ബോസ മലയാളം സീസണ്‍ 4 ടൈറ്റില്‍ പട്ടം നേടിയയാളാണ് ദില്‍ഷ. ഷോ കഴിഞ്ഞിറങ്ങിയപ്പോള്‍…

3 hours ago