അറസ്റ്റിയിലായ രജിത്കുമാർ ഫാൻസിന് ധനസഹായം നൽകുമെന്ന് സന്തോഷ് പണ്ഡിറ്റ് !!!

ബിഗ്‌ബോസിൽ നിന്നും പുറത്തായ രജിത് കുമാറിനെ സ്വീകരിക്കുവാൻ കൊച്ചി എയർപോർട്ടിൽ തടിച്ച് കൂടിയ രജിത് ആർമിക്കെതിരെ ജില്ലാ കളക്ടർ കേസ് എടുത്തിരുന്നു. കൊറോണ പകരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശം പാലിക്കാത്തതിനായിരുന്നു കേസ് രെജിസ്റ്റർ ചെയ്തത്.…

santhosh-pandit-support-for

ബിഗ്‌ബോസിൽ നിന്നും പുറത്തായ രജിത് കുമാറിനെ സ്വീകരിക്കുവാൻ കൊച്ചി എയർപോർട്ടിൽ തടിച്ച് കൂടിയ രജിത് ആർമിക്കെതിരെ ജില്ലാ കളക്ടർ കേസ് എടുത്തിരുന്നു. കൊറോണ പകരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശം പാലിക്കാത്തതിനായിരുന്നു കേസ് രെജിസ്റ്റർ ചെയ്തത്. രജിത് കുമാർ കേസിൽ അറസ്റ്റിലായ എല്ലാ ഫാന്സിനും ധന സഹായം നൽകുമെന്ന് സന്തോഷ് പണ്ഡിറ്റ് ഇപ്പോൾ അറിയിച്ചിരിക്കുകയാണ്. സംഭവത്തിൽ സന്തോഷ് പണ്ഡിട്ടിന്റെ അറിയിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം..

പാവം ഡോ. രജിത് കുമാര്‍ സാറിനെ സ്‌നേഹം കൊണ്ട് ഒരു നോക്ക് കാണുവാൻ പോയ നിരവധി ആരാധകരെ അറസ്റ്റ് ചെയ്ത വാര്‍ത്ത വായിച്ച് വളരെ വേദനിക്കുന്നു. ഡോ. രജിത്ത് സാറിനും , അറസ്റ്റ് ചെയ്യപ്പെട്ട മുഴുവന്‍ ആരാധകര്‍ക്കും എന്‌റെ കട്ട സപ്പോർട്ട് ഉണ്ടേ. അതോടൊപ്പം നിയമ നടപടികള്‍ നേരിടുവാന്‍ സാമ്പത്തികമായ് ബുദ്ധിമുട്ടുന്നവര്‍ എന്നെ അറിയിക്കുക. എന്റെ കഴിവിന്റെ പരമാവധി സാമ്പത്തിക സഹായവും നിയമ സഹായവും ചെയ്ത് തരുന്നതാണ്..

My email is… [email protected]

ഈ ഫെയ്സ്ബുക്കിലും വിവരങ്ങൾ സഹിതം ബുദ്ധിമുട്ടുന്നവർ എന്നെ അറിയിക്കണേ..(പുതിയ സിനിമ ഇതുവരെ റിലീസ് ചെയ്യുവാന്‍ സാധിക്കാത്തതിനാല്‍ എനിക്ക് നല്ല സാമ്പത്തിക ടൈറ്റുണ്ട്.) എന്നിരുന്നാലും എന്റെ കഴിവിന്റെ പരമാവധി സാമ്പത്തിക സഹായം ചെയ്യുന്നതാണ്.ഈ കേസ് കോടതിയില്‍ എത്തിയാല്‍ നില നിൽക്കുമോ എന്ന് എനിക്ക് സംശയമുണ്ടേ.

1) ഏത് കേസിലും ഒരു പ്രതിക്ക് ശിക്ഷ കിട്ടുവാൻ പ്രതിയുടെ മനസ്സിലെ ക്രിമിനൽ മൈൻഡ് സംശയാതീതമായ് തെളിയിക്കേണ്ടതുണ്ട്. ഇവിടെ എന്ത് ക്രൈം ആണ് നടന്നത്. ഒത്തു കൂടിയ പാവപ്പെട്ട ആരാധകർക്ക് എന്ത് criminal mind?

2) ഒത്തു കൂടിയവര്‍ ഒരു criminal intention വച്ച് പരസ്പരം പറഞ്ഞ് ചാർട്ട് ചെയ്ത് വന്നു എന്നും തെളിയിക്കണം. അതെങ്ങിനെ ? അവിടെ വന്നവർ പരസ്പരം കാണുന്നത് പോലും ആദ്യമായിട്ടാകും..

3) എയര്‍പോര്‍ട്ടില്‍ എന്തുകൊണ്ട് സന്ദര്‍ശക വിലക്ക് ഏര്‍പെടുത്തിയില്ല. അങ്ങനെ ഒരു ബോര്‍ഡ് അവിടെ എല്ലാ ഭാഷയിലും വലുതായ് എഴുതി വെക്കണം. അത് ചെയ്തിട്ടില്ല. ഇങ്ങനെ സന്ദർശക വിലക്കുള്ള തങ്ങള്‍ അറിഞ്ഞിരുന്നില്ല എന്ന ന്യായം ആരാധകർക്ക് പറയാം.

4) ആരാധകര്‍ മണിക്കൂറുകൾക്കു മുമ്പേ അവിടെ വന്നതിന് CCTV തെളിവുണ്ട്. ഏന്തുകൊണ്ട് ആ സമയം തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ അവരെ മാറ്റിയില്ല. എന്തു കൊണ്ട് ഉടനെ പൊലീസിനെ വിവരമറിയിച്ച് ആ ജനക്കൂട്ടത്തെ തിരിച്ച് വിട്ടില്ല. (ക്യാമറയും തൂക്കി ) രജിത് വരുന്ന വിവരം നാട്ടുകാരെയും അറിയിച്ച പ്രധാന ചാനലിന്റെ റിപ്പോർട്ടര്‍മാരെ എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ല.? നിയമം അവര്‍ക്കും ബാധകമല്ലേ ?

5) കൊറോണയാണ് പ്രശ്‌നമെങ്കില്‍ എല്ലാ വിമാനത്താവളങ്ങളും അനിശ്ചിത കാലത്തേക്ക് അടച്ചിടൂന്നില്ല. അതോടൊപ്പം ആളുകള്‍ കൂടുന്ന ബസ്സ്, ട്രെയിന്‍ ഹോട്ടല്‍ അടക്കം കേരളം മൊത്തം എല്ലായിടവും എന്തു കൊണ്ട് അടക്കുന്നില്ല. (മദ്യ ഷാപ്പുകളില്‍ അതു വാങ്ങുവാന്‍ വരുന്നവരെ കൊറോണാ കാലത്ത് കൂട്ടം കൂടിയതിന്റെ പേരില്‍ എന്തു കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല)

6) മഹാത്മാരായ നേതാക്കന്മാര്‍ പത്ര സമ്മേളനം നടത്തുമ്പോള്‍ നൂറു കണക്കിന് ആളുകള്‍ ഒത്തു കൂടുന്നു. അവിടേയും കൊറോണ വന്നൂടെ. പത്ര സമ്മേളനം കേരളത്തില്‍ ഉടനെ അവസാനിപ്പിക്കും എന്നു കരുതാം..

7) ഈ കൊറോണാ കാലത്ത് എല്ലാ പാർട്ടിക്കാരും പലതരം പ്രതിഷേധങ്ങളും യോഗവും നടത്തിയിട്ടുണ്ട്. വാമനപുരത്ത് കോ ഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുവാന്‍ 5000 പേര്‍ കൂട്ടം കൂടിയതിന് തെളിവുണ്ട്. ഈ നിയമം വെച്ച് ആ 5000 പേരെ എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ല.

8) ഡോ. രജിത് സാറിനെതിരെ ഈ വിഷയത്തില്‍ ആര്‍ക്കും ഒന്നും ചെയ്യാനാകില്ല. കഴിഞ്ഞ 60 ദിവസങ്ങളായ് ഒരു അടഞ്ഞ മുറിയിലാണ് താമസിച്ചതെന്നും, കേരളത്തിൽ കൊറോണാ വന്നത് അറിയില്ല എന്നും, ഇവിടെ ഇങ്ങനെ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്ന വിവരം ആരും പറഞ്ഞില്ല എന്നും വാദിക്കാം. മാത്രമല്ല, തന്നെ സ്വീകരിക്കുവാൻ ആളുകള്‍ വരുന്ന വിവരം തനിക്കറിയില്ല എന്നും വാദിക്കാം..അത്രേയുള്ളു. അദ്ദേഹത്തിനെതിരെ ഒരു പെറ്റി കേസ് പോലും എടുക്കുവാന്‍ വകയില്ല എന്നർത്ഥം..കൊറോണാ പ്രതിരോധ നിയമങ്ങള്‍ നല്ലതാണ്. പക്ഷേ അത് പാവം ഡോ. രജിത് സാറിനും ആരാധകർക്കും മാത്രമേ ബാധകമുള്ളോ..?

ഡോ.. രജിത് സാർ ആരാധകര്‍ അടുത്ത തവണയെങ്കിലും സ്വീകരണം വയ്ക്കുമ്പോള്‍ എയര്‍പോര്‍ട്ടിനു പകരം ബവറേജിനു മുന്‍പില്‍ സ്വീകരണം ഒരുക്കുവാൻ ശ്രദ്ധിക്കണേ. കൊറോണാ ഒരിക്കലും വരില്ല എന്ന് കരുതപ്പെടുന്ന കേരളത്തിലെ ഏറ്റവും സേഫായ സ്ഥലമാണല്ലോ മദ്യശാലകള്‍. എത്ര ലക്ഷക്കണക്കില്‍ ആരാധകര്‍ വന്നാലും പ്രശ്‌നമില്ലെന്നയ തോന്നുന്നു. By chance, പൊലീസ് പിടിച്ചാല് ”അയ്യോ ചേട്ടാ.. മദ്യം വാങ്ങുവാൻ വന്നതാ” എന്ന് പറഞ്ഞാല്‍ മതി. കേസില്ലാതെ ഊരിപ്പോരാം.അതുമല്ലെങ്കില്‍ രജിത്ത് ഒരു പത്ര സമ്മേളനം വെക്കുക. അവിടേയ്ക്ക് ലക്ഷ കണക്കിന് ആരാധകര്‍ വന്ന് അദ്ദേഹത്തെ കാണുക. കാരണം പത്രസമ്മേളന ഹാളില്‍ കേരളത്തില്‍ കൊറോണ വരില്ല എന്നാണ് വെപ്പ്)Dr രജിത്ത് കുമാര്‍ ഉയിര്‍.

(വാല്‍ കഷ്ണം .. കേസ് വന്നാല്‍ നിയമപരമായി നേരിടുക.. ഈ പ്രശ്‌നത്തില് തൂക്കി കൊല്ലുകയൊന്നും ഇല്ല. കേരളം ഇങ്ങനെ ആണ് ഭായ്. പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറാന്‍ ആണെങ്കില്‍ എല്ലാവരും മുന്‍പന്തിയില്‍ കാണും.. പാവം വാളയാറിലെ പിഞ്ചു കുട്ടികളെ കൊന്നവനെ പോലും ഇതുവരെ പിടിച്ചിട്ടില്ല. )