ജീവിതത്തിലെ പുതിയ തുടക്കം, എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്ന് സന്തോഷ് പണ്ഡിറ്റ് - മലയാളം ന്യൂസ് പോർട്ടൽ
Film News

ജീവിതത്തിലെ പുതിയ തുടക്കം, എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്ന് സന്തോഷ് പണ്ഡിറ്റ്

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് തിങ്കള്‍ക്കലമാന്‍. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പരയിലെ പുതിയ വിശേഷത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍. ഹരിത ജി നായര്‍, റെയ്ജന്‍ രാജന്‍, കൃഷ്ണ ഇവരാണ് പരമ്പരയിലെ പ്രധാന താരങ്ങള്‍. ത്രികോണ പ്രണയവുമായി മുന്നേറുകയാണ് പരമ്പര. കീര്‍ത്തി ആരെയായിരിക്കും വിവാഹം ചെയ്യുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അതിനിടയിലാണ് പുതിയ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് സന്തോഷ് പണ്ഡിറ്റ് എത്തിയത്.

സന്തോഷ് പണ്ഡിറ്റിനെ ഉള്‍പ്പെടുത്തി ഉള്ള പ്രൊമോഷണല്‍ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുകയാണ്. ഉശിരന്‍ സംഭാഷണങ്ങളും നന്മ മുഹൂര്‍ത്തങ്ങളുമായി സന്തോഷ് പണ്ഡിറ്റ് എത്തുന്നു എന്ന തലക്കെട്ടോടെ ആണ് വീഡിയോ പ്രചരിക്കുന്നത്. വിഡിയോയില്‍ തകര്‍പ്പന്‍ ഡയലോഗുകളുമായി സന്തോഷ് പണ്ഡിറ്റും തിളങ്ങിയിരിക്കുകയാണ്. സൂര്യ ടിവിയില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി എട്ടരക്കാണ് പരമ്പര തുടങ്ങുന്നത്. ഇത്രയും നാള്‍ സിനിമകളില്‍ മാത്രം കണ്ടിരുന്ന സന്തോഷിന്റെ തീപ്പൊരി ഡയലോഗുകള്‍ ഇനി മിനിസ്‌ക്രീനിലും കാണാം

.കീര്‍ത്തിയെ രക്ഷിക്കാനായി രാഹുല്‍ തന്നെ എത്തുമെന്നും അങ്ങനെയേ സംഭവിക്കാന്‍ പാടുള്ളൂവെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. കീര്‍ത്തിയും രാഹുലും ഒരുമിക്കുന്നതിനായി കാത്തിരിക്കുകയാണ്. ഏത് പ്രതിസന്ധിയിലും രക്ഷകനായി രാഹുല്‍ തന്നെ കീര്‍ത്തിക്ക് അരികിലേക്കെത്തും. മഹാ എപ്പിസോഡ് കാണാനായി അക്ഷമയോടെ കാത്തിരിക്കുകയാണ് തങ്ങളെന്നായിരുന്നു കമന്റുകള്‍. മഹാ എപ്പിസോഡിന്റെ പ്രമോ വീഡിയോ മുന്‍പേ തന്നെ വൈറലായി മാറിയിരുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!