മോഹന്‍ലാല്‍ നായകനായെത്തിയ ‘ആറാട്ട്’ എന്ന സിനിമ ഇറങ്ങിയതിന് ശേഷം വൈറലായ ആളാണ് സന്തോഷ് വര്‍ക്കി. സിനിമയെ കുറിച്ച് ഓടി നടന്ന് റിവ്യൂ പറഞ്ഞ ചെറുപ്പക്കാരനെ സോഷ്യല്‍ മീഡിയ വൈറലാക്കിയിരുന്നു. ‘ലാലേട്ടന്‍ ആറാടുകയാണ്’ എന്ന ഒറ്റ ഡയലോഗിലൂടെയാണ് സന്തോഷ് വൈറലായത്. ഇപ്പോഴിതാ മറ്റൊരു ചിത്രത്തിനും റിവ്യൂ പറഞ്ഞ് വൈറലായിരിക്കുകയാണ് സന്തോഷ് വര്‍ക്കി.
അര്‍ജുന്‍ അശോകന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ് എന്ന ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കാണാന്‍ സന്തോഷും എത്തിയിരുന്നു. ചിത്രത്തെക്കുറിച്ച് മാധ്യമങ്ങളോട് നല്ല അഭിപ്രായവും പറഞ്ഞു. ഇതിനിടെ ചിത്രത്തെക്കുറിച്ച് അര്‍ജുന്‍ അശോകന്‍ സംസാരിക്കുമ്പോള്‍ അടുത്തുവന്നു നിന്നിരുന്ന സന്തോഷ് അര്‍ജുനെക്കുറിച്ചുള്ള തന്റെ അഭിപ്രായം പറഞ്ഞതാണ് വൈറലായത്. ‘യുവനടന്മാരില്‍ ഏറ്റവും പ്രോത്സാഹനം കൊടുക്കേണ്ട നടനാണ്. നല്ല ലുക്ക് ഉണ്ട്. നല്ല അഭിനേതാവാണ്. അടുത്ത മമ്മൂട്ടിയോ മോഹന്‍ലാലോ ആവേണ്ട ആളാണ്, എന്നായിരുന്നു അര്‍ജുനെക്കുറിച്ച് സന്തോഷ് പറഞ്ഞത്. സന്തോഷിന്റെ ഈ ഡയലോഗും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഇന്ത്യന്‍ സിനിമയിലെ തന്നെ പകരക്കാരില്ലാത്ത ഇതിഹാസ താരമാണ് രജനികാന്ത്. തലൈവയായുള്ള സൂപ്പര്‍ സ്റ്റാറിലേക്കുള്ള വളര്‍ച്ചയില്‍ അദ്ദേഹത്തിന് ഒപ്പം നിന്നത് ഭാര്യ…
ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'ലവ്ഫുളി യുവേഴ്സ് വേദ'. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ പ്രമോഷന്റെ…
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്, ശ്യാം പുഷ്ക്കരന്‍ , ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച നാലാമത്തെ സിനിമ…