എന്റെ മരണം എന്നെ അപമാനിച്ചവര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു…!! നിത്യാ മേനോനടക്കം..!! കുറിപ്പുമായി സന്തോഷ് വര്‍ക്കി..!

മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ സന്തോഷ് വര്‍ക്കിയെ ആറാട്ട് എന്ന സിനിമയ്ക്ക് ശേഷമാണ് എല്ലാവരും ശ്രദ്ധിച്ച് തുടങ്ങിയത്, ആറാട്ടില്‍ ലാലേട്ടന്‍ ആറാടുകയാണ്’ എന്ന ഒറ്റവരി റിവ്യു പറഞ്ഞ് വൈറലായ സന്തോഷ് വര്‍ക്കിയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍…

മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ സന്തോഷ് വര്‍ക്കിയെ ആറാട്ട് എന്ന സിനിമയ്ക്ക് ശേഷമാണ് എല്ലാവരും ശ്രദ്ധിച്ച് തുടങ്ങിയത്, ആറാട്ടില്‍ ലാലേട്ടന്‍ ആറാടുകയാണ്’ എന്ന ഒറ്റവരി റിവ്യു പറഞ്ഞ് വൈറലായ സന്തോഷ് വര്‍ക്കിയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. മോഹന്‍ലാലിനോടുള്ള കടുത്ത ആരാധന കാരണം പല സ്ഥലങ്ങളിലും താന്‍ അപമാനിക്കപ്പെട്ടു എന്ന് സന്തോഷ് പറഞ്ഞിരുന്നു. ലാലേട്ടന്‍ പോലും തന്നെ അപമാനിച്ചു എന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട സന്തോഷ് വര്‍ക്കിയുടെ പുതിയ പോസ്റ്റാണ് ആളുകളെ ഞെട്ടിച്ചിരിക്കുന്നത്.

ഈ ജീവിതം അവസാനിപ്പിക്കാന്‍ പോകുന്നു എന്ന് കുറിച്ചുകൊണ്ടാണ് സന്തോഷ് വര്‍ക്കിയുടെ പുതിയ പോസ്റ്റ്. ഇത്രയും മനുഷ്യത്വം ഇല്ലാത്ത ലോകത്ത് ഇനി ജീവിക്കേണ്ട, എന്റെ അച്ഛന്‍ വളരെ അധികം ഗുരുതര രോഗാവസ്ഥയില്‍ ഇരുന്നിട്ട് പോലും അച്ഛനെ കാണാന്‍ സഹോദരങ്ങള്‍ അനുവദിച്ചില്ലെന്നും നടി നിത്യാ മേനോനടക്കം തന്നെ അപമാനിച്ച എല്ലാവര്‍ക്കും തന്റെ മരണം സമര്‍പ്പിക്കുന്നു എന്നുമാണ് ഇദ്ദേഹം കുറിച്ചിരിക്കുന്നത്.

പോസ്റ്റിന് അടിയില്‍ നിരവധിപ്പേരാണ് കമന്റുകളുമായി എത്തുന്നത്. കടുംകൈ ഒന്നും ചെയ്യരുത് എന്നും ഒരു ഡോക്ടറെ കണ്ട് മാനസികമായ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണൂ എന്നും ചിലര്‍ സന്തോഷ് വര്‍ക്കിയോട് ഉപദേശിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നിത്യാ മേനോന്‍ തന്നെ അര്‍ഹിക്കുന്നില്ലെന്നും ഇനി പുറകെ വന്നാലും തനിക്ക് വേണ്ടെന്ന് സന്തോഷ് പറഞ്ഞിരുന്നു.