ഇത് ഒരു ഷോയുടെ ഭാഗം മാത്രമാണ്, ആ സെന്‍സില്‍ ഇതിനെ എടുക്കുക – കുറിപ്പുമായി ബിനു അടിമാലി

പ്രേക്ഷക പ്രശംസ നേടിയ സ്റ്റാര്‍ മാജിക് ഷോയില്‍ സന്തോഷ് പണ്ഡിറ്റ് ബിനു അടിമാലിയുമായി ഉണ്ടായ പ്രശ്‌നങ്ങള്‍ കുറേ ദിവസമായി സോഷ്യല്‍ മീഡിയയില്‍ ചൂട് പിടിച്ച ചര്‍ച്ചകള്‍ക്ക് വിധേയമാകുകയായിരുന്നു. ഇപ്പോഴിതാ, വീഡിയോ പങ്കുവെച്ച് വിശദീകരണവുമായി രംഗത്ത്…

പ്രേക്ഷക പ്രശംസ നേടിയ സ്റ്റാര്‍ മാജിക് ഷോയില്‍ സന്തോഷ് പണ്ഡിറ്റ് ബിനു അടിമാലിയുമായി ഉണ്ടായ പ്രശ്‌നങ്ങള്‍ കുറേ ദിവസമായി സോഷ്യല്‍ മീഡിയയില്‍ ചൂട് പിടിച്ച ചര്‍ച്ചകള്‍ക്ക് വിധേയമാകുകയായിരുന്നു. ഇപ്പോഴിതാ, വീഡിയോ പങ്കുവെച്ച് വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബിനു അടിമാലി. ഇതൊരു ഷോയുടെ ഭാഗമാണെന്നും ദയവ് ചെയ്ത് ആ സെന്‍സില്‍ എടുക്കണമെന്നും ബിനു പറയുന്നു.

ബിനു അടിമാലിയുടെ കുറിപ്പ് –
ഞാന്‍ 100 കോടി രൂപയുടെ പടത്തിലോ, നായകന്‍ ആയോ, അഭിനയിച്ചിട്ടില്ലാത്ത ഒരു പാവപ്പെട്ട മിമിക്രി കലാകാരനാണ് . സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്യുന്നുണ്ട് . നിങ്ങള്‍ക്കും അറിയാം. എന്ന് ഞാന്‍ വിശ്വസിക്കുന്നു 100 കോടി കളക്ട് ചെയ്ത പടത്തിലെ നായകന്‍ എന്നെപ്പറ്റി അത് പറയുമ്പോള്‍ അതു കേട്ട് നിശബ്ദനായി നോക്കി നില്‍ക്കാനേ എനിക്ക് കഴിയൂ…. ഇത് ഒരു ഷോയുടെ ഭാഗമാണെന്ന് സ്റ്റാര്‍ മാജിക് കാണുന്ന ആര്‍ക്കും മനസ്സിലാകും. ദയവായി ഇതിനെ ആ സെന്‍സില്‍ മാത്രം എടുക്കുക.

‘നീ ഒന്നും ജീവിച്ചിരിക്കുമ്പോള്‍ ഒരുത്തനും ശ്രദ്ധിക്കില്ല. പിന്നെ ചത്താല്‍ ചിലപ്പോള്‍ ശ്രദ്ധിച്ചു എന്ന് വരും. അല്ലേലും ചില ജീവികളൊക്കെ അങ്ങനെയാ. ചത്ത് ചീഞ്ഞ് നാറ്റമടിക്കുമ്പോഴേ മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടൂ. ആ നാറ്റം ചിലര്‍ക്കൊക്കെ സുഗന്ധമായി തോന്നും. അത് ആരുടെയും കുറ്റമല്ല’- എന്നൊക്കെയാണ് സന്തോഷ് ബിനുവിനോട് പറഞ്ഞത്. ഇത് കേട്ട് ബിനു അടിമാലി ഒന്നും തിരിച്ച് പറയുന്നുമില്ല.