’38 കിലോ ഭാരം മാത്രമേയുള്ളൂ പൊക്കം അഞ്ചടി തികച്ചില്ല’: വിമര്‍ശിക്കുന്നവരോട് മഞ്ജുഷയ്ക്ക് പറയാനുള്ളത്

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയലാണ് സാന്ത്വനം. വളരെ പെട്ടെന്നാണ് സീരിയലും കഥാപാത്രങ്ങളും മനസ്സില്‍ ഇടം പിടിച്ചത്. സഹോദര ബന്ധത്തെ കുറിച്ചുള്ള മനോഹരമായ ഒരു കുടുംബകഥയാണ് സീരിയല്‍ പറയുന്നത്. കുടുംബബന്ധങ്ങളിലെ സ്‌നേഹത്തെ കുറിച്ച് എല്ലാം ഇതില്‍ വ്യക്തമായി പറയുന്നുണ്ട്. ധാരാളം സിനിമ സീരിയല്‍ താരങ്ങളും സാന്ത്വനത്തില്‍ ഉണ്ട്.

കുടുംബ പശ്ചാതലത്തില്‍ ഒരുക്കിയ പരമ്പരയില്‍ പുതുമുഖങ്ങളും ഉണ്ട്. ഇപ്പോഴിതാ ഈ പരമ്പരയിലേക്ക് പുതിയൊരു കഥാപാത്രം കൂടി എത്തിയിരിക്കുകയാണ്. കണ്ണന്‍ എന്ന കഥാപാത്രത്തിന്റെ മുറപ്പെണ്ണ് ആയിട്ടാണ് അച്ചു എന്ന പുതിയ താരത്തിന്റെ വരവ്.

മഞ്ജുഷ മാര്‍ട്ടിനാണ് അച്ചു ആയി എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മഞ്ജുഷ ടിക് ടോക് വീഡിയോയിലൂടെയാണ് ശ്രദ്ധ നേടിയത്. ഒരു യൂട്യൂബ് വ്ലോഗര്‍ കൂടിയാണ് മഞ്ജുഷ. എല്‍എല്‍ബി അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണ് മഞ്ജുഷ.

അതേസമയം, സാന്ത്വനത്തില്‍ എത്തിയതിന് മഞ്ജുഷയ്‌ക്കെതിരെ സോഷ്യല്‍ ലോകത്ത് ബോഡി ഷെയിമിങ് നിറയുകയാണ്. വളരെ മെലിഞ്ഞ ശരീരപ്രകൃതിയാണ് മഞ്ജുഷയ്ക്ക്. ദേവിക്കും അപ്പുവിനു അഞ്ജലിക്കും ഒപ്പം നില്‍ക്കാന്‍ ഈ കുട്ടി പോരാ. ഈ കുട്ടി കണ്ണന് ചേരുന്നില്ല, അഭിനയം ഒന്നും ശരിയായില്ല തുടങ്ങിയ നിരവധി വിമര്‍ശനങ്ങള്‍ ആണ് മഞ്ജുഷക്ക് നേരെ ഉയര്‍ന്നത്. അതുപോലെ വണ്ണം കുറവാണ് ഉയരമില്ലാ തുടങ്ങിയ കമന്റുകള്‍ വരുന്നുണ്ട്.

ഇപ്പോള്‍ ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. താന്‍ 38 കിലോ ഭാരം മാത്രമേയുള്ളൂ. പൊക്കം അഞ്ചടി തികച്ചില്ല. എന്നാല്‍ ഈ സീരിയലിലെ സംവിധായകന്‍ എന്നെ വിളിച്ചപ്പോള്‍ പറഞ്ഞത് മഞ്ജുഷ നമുക്ക് പെര്‍ഫോമന്‍സ് മാത്രം മതി എന്നാണ്.

ഈ സൈസ് ആണ് നമ്മുടെ മെയില്‍. നേരത്തെ രണ്ടു മൂന്നു കുട്ടികള്‍ വന്നിരുന്നു, അവര്‍ക്ക് സൈസ് കൂടിയത് കൊണ്ടാണ് അവരെ ഒഴിവാക്കിയത്. അപ്പോള്‍ ഒരുപാട് പൊക്കവും വണ്ണവും ഒക്കെ ഉണ്ടായിരുന്നു എങ്കില്‍ എന്നെ സാന്ത്വനത്തിലേക്ക് തെരഞ്ഞെടുക്കുമായിരുന്നില്ല മഞ്ജുഷ പറഞ്ഞു.

Geethu