സാന്ത്വനത്തിലെ അപ്പു വിവാഹിതയായി; രക്ഷ രാജിന്റേയും അര്‍ക്കജിന്റേയും ചിത്രങ്ങളേറ്റെടുത്ത് ആരാധകര്‍

സാന്ത്വനം സീരിയയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രക്ഷ രാജ്. സ്വന്തം പേരിനേക്കാളും അപ്പു എന്നാണ് നടിയെ പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത്. കോഴിക്കോട് സ്വദേശിയായ രക്ഷ രാജ് വിവാഹിതയായി. കോഴിക്കോട് സ്വദേശി അര്‍ക്കജ് ആണ് വരന്‍.

സുഹൃത്തുക്കളുടേയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു രക്ഷയുടെ വിവാഹം. വിവാഹത്തിന് സാന്ത്വനം സീരിയലിലെ സഹപ്രവര്‍ത്തകരായ നടി ചിപ്പി, രാജീവ് പരമേശ്വരന്‍, സജിന്‍, ഗോപിക അനില്‍, അച്ചു സുഗന്ധ് തുടങ്ങിയവര്‍ എത്തിയിരുന്നു. ചിപ്പിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ രഞ്ജിത്തും വിവാഹചടങ്ങില്‍ പങ്കെടുത്തു. സേവ് ദ് ഡേറ്റ് വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചാണ് വിവാഹവിശേഷം രക്ഷ ആരാധകരെ അറിയിച്ചത്. കടല്‍ത്തീരമാണു സേവ് ദ് ഡേറ്റിനു ലൊക്കേഷന്‍. പേപ്പര്‍ പ്ലൈന്‍ വെഡ്ഡിങ് ആണ് പ്രണയാര്‍ദ്രമായ ഈ സേവ് ദ് ഡേറ്റ് ഒരുക്കിയത്.

കമര്‍കാറ്റ് എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. മോഡലിങ്ങിലും സജീവമാണ്. നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്ന സീരിയലിലൂടെയാണ് മിനിസ്‌ക്രീനില്‍ ശ്രദ്ധ നേടിയത്.

ദിവസങ്ങള്‍ക്ക് മുന്‍പ് അര്‍ക്കജിന്റെ മുഖം കാണിക്കാതെയുള്ള ഒരു റൊമാന്റിക് വീഡിയോ നടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. അര്‍ക്ക്ജ് സോഫറ്റ് വെയര്‍ എഞ്ചിനിയറാണ്. രക്ഷയ്ക്കും അര്‍ക്കജിനും ആശംസയുമായി നിരവധി പേര്‍ രംഗത്തെത്തി.

Gargi