സാന്ത്വനം പകുതി വഴിയിൽ അവസാനിച്ചു, പകരം ഇനി പുതിയ പരമ്പര! - മലയാളം ന്യൂസ് പോർട്ടൽ
Film News

സാന്ത്വനം പകുതി വഴിയിൽ അവസാനിച്ചു, പകരം ഇനി പുതിയ പരമ്പര!

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടുകൂടി സംപ്രേക്ഷണം ചെയ്തുവരുന്ന പരമ്പരയാണ് സാന്ത്വനം. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന പരമ്പര ഇതിനോടകം തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിക്കഴിഞ്ഞു. മലയാളികളുടെ ഇഷ്ടതാരമായ ചിപ്പി ആണ് പരമ്പരയിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവരുടെ കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങൾ ആണ് പരമ്പര പറയുന്നത്. തമിഴിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന സൂപ്പർഹിറ്റ് പരമ്പരയായി പാണ്ട്യൻ സ്റ്റോഴ്സ് എന്ന പരമ്പരയുടെ മലയാളം റീമേക്ക് ആണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു വരുന്ന സാന്ത്വനം സീരിയൽ. റേറ്റിങ്ങിൽ മുൻപന്തിയിൽ തന്നെയാണ് പരമ്പരയുടെ സ്ഥാനവും. ചിപ്പി രഞ്ജിത് നിർമ്മിക്ക പരമ്പരയിൽ പ്രധാന വേഷത്തിൽ ചിപ്പി എത്തുന്നുണ്ട്.

രണ്ടാം ഘട്ടം ലോക്ക് ഡൗൺ ആയപ്പോഴേക്കും സിനിമ-സീരിയൽ ഷൂട്ടിങ്ങുകൾ എല്ലാം നിർത്തി വെയ്ക്കാൻ സർക്കാർ ഉത്തരവ് ഉണ്ടായിരുന്നു. ഇത് അനുസരിച്ച് പരമ്പരകൾ എല്ലാം ഷൂട്ടിങ് നിർത്തുകയും മുൻപ് ഷൂട്ടിങ് ചെയ്ത രംഗങ്ങൾ ആണ് ഇപ്പോൾ ടെലികാസ്റ്റ് ചെയ്യുകയും ചെയ്യുന്നത്. എന്നാൽ സാന്ത്വനം പരമ്പര ടെലികാസ്റ്റ് ചെയ്യാൻ എപ്പിസോഡുകൾ ഇല്ലാതിരുന്നതിനാൽ സംപ്രേക്ഷണം നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇത് പ്രേക്ഷകരെ കൂടുതൽ നിരാശർ ആക്കിയിരിക്കുകയായിരുന്നു. എന്നാൽ പരമ്പര ഉടൻ തന്നെ സംപ്രേക്ഷണം ആരംഭിക്കുമെന്നും ഇപ്പോഴത്തെ സാഹചര്യം മാറിയാൽ ഉടൻതന്നെ സ്വാന്തനം എല്ലാവരുടെയും സ്വീകരണമുറിയിൽ എത്തുമെന്നുമാണ് പരമ്പരയുടെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്.

എന്നാൽ ആരാധകരെ നിരാശർ ആക്കിക്കൊണ്ടുള്ള ഒരു വാർത്ത ആണ് ഇപ്പോൾ പുറത്ത് വരുന്നത്. സ്വാന്തനം പരമ്പര നിർത്തിയെന്നും പകരം ദയ എന്ന പുതിയ പരമ്പര സംപ്രേക്ഷണം തുടങ്ങാൻ പോകുന്നു എന്നുമാണ് സോഷ്യൽ മീഡിയയിൽ കൂടി പ്രചരിക്കുന്ന വാർത്ത. ഇതോടെ സ്വാന്തനം പരമ്പര പ്രേക്ഷകർ കൂടുതൽ നിരാശർ ആയിരിക്കുകയാണ്.

Trending

To Top
Don`t copy text!