ആദ്യമായിട്ടാണ് നായികയെ കിട്ടുന്നത്!! അതുകൊണ്ട് അഭിനയിക്കാന്‍ നല്ല ചമ്മല്‍ ആണ്!!! സ്വാന്തനത്തിലെ കണ്ണന്‍

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ സ്വാന്തനം. കണ്ണീര്‍ പരമ്പരകളും അമ്മായിമ്മ പോരുകളും എല്ലാം മാറ്റി നിര്‍ത്തി നല്ല കുടുംബ പശ്ചാത്തിലത്തിന്റെ കഥയാണ് സ്വാന്തനം പറയുന്നത്. അതുകൊണ്ട് തന്നെ കുടുംബ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് പരമ്പരയെ സ്വീകരിച്ചിരിക്കുന്നത്. വല്ല്യേട്ടനും സഹോദരങ്ങളും ഭാര്യമാരും അടങ്ങുന്ന ടിപ്പിക്കല്‍ മലയാളി കുടുംബം തന്നെയാണ് സ്വാന്തനത്തിലുള്ളത്.

സ്വാന്തനം കുടുംബത്തിലെ സേതുവിന്റെ ചെറിയ അനുജനാണ് കണ്ണന്‍. കണ്ണനെ അവതരിപ്പിക്കുന്നത് നടന്‍ അച്ചു സുഗന്ധ് ആണ്. ഇപ്പോള്‍ കണ്ണനെയും മുറപ്പെണ്ണിനെയും കേന്ദ്രീകരിച്ചാണ് കഥ പുരോഗമിക്കുന്നത്. അച്ചുവിന്റെ അഭിമുഖമാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. ജിഞ്ചല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അച്ചുവിന്റെ തുറന്നുപറച്ചില്‍.

അഭിനയിക്കണമെന്ന മോഹമൊന്നും ഉണ്ടായിരുന്നില്ല, അവസരം കിട്ടിയപ്പോള്‍ അഭിനയിച്ചു എന്നതേയുള്ളൂ. ഇപ്പോള്‍ എനിക്ക് ഒരു നായികയെ കൂടി കിട്ടി. ആദ്യമായിട്ട് ഒരു നായികയെ കിട്ടിയതുകൊണ്ട് അഭിനയിക്കാന്‍ കുറച്ച് ചമ്മല്‍ ആണെന്നും അച്ചു പറയുന്നു. അച്ചുവിന്റെ നായികയായി എത്തുന്നത് മഞ്ജുഷയാണ്. മഞ്ജുഷയെ നേരത്തെ സോഷ്യല്‍മീഡിയ വഴി അറിയാമെന്നും അച്ചു പറയുന്നു.

അച്ചു അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുന്നതിനിടെയാണ് സീരിയലിലേക്ക് എത്തുന്നത്. ഇപ്പോള്‍ ഒരു കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. സാന്ത്വനത്തില്‍ ശിവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സജിനെ നായകന്‍ ആക്കണം എന്നാണ് ആഗ്രഹമെന്നും അച്ചു പറയുന്നു.

സ്വാന്തനം സെറ്റില്‍ ഏറ്റവും കൂടുതല്‍ കമ്പനി ശിവേട്ടനുമായിട്ടാണ്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും സിനിമ, സംവിധാനം, എഴുത്ത് ഇതൊക്കെ ഇഷ്ടമാണെന്നും അതെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുമെന്നും അച്ചു പറയുന്നു.

Previous articleതാരസംഘടന ഒരു പരിഹാസപാത്രമാകുന്നു…! അവിടെയുള്ള എം.എല്‍.എമാര്‍ ഉറങ്ങുകയാണോ? രഞ്ജിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്!
Next articleപൃഥ്വിരാജ് – ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും! കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്ത് ആരാധകര്‍!