‘നിത്യ മനോൻ, ഐശ്വര്യ ലക്ഷമി, ഇനി അക്ഷര’ പുതിയ പ്രണയം വെളിപ്പെടുത്തി സന്തോഷ് വർക്കി!

മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രം പുറത്തിറങ്ങിയതിന് ശേഷം സോഷ്യൽ മീഡിയയിൽ ഉയർന്ന കേട്ട ഒരു പേരാണ് സന്തോഷ് വർക്കിയുടേത്. ആറാട്ട് അണ്ണൻ എന്നാണ് സോഷ്യൽ മീഡിയ സന്തോഷ് വർക്കിയെ വിളിക്കുന്നത് പോലും. മോഹൻലാലിന്റെ കടുത്ത ആരാധകൻ കൂടിയായ സന്തോഷ് പുതിയ സിനിമ കണ്ടു ഇറങ്ങുമ്പോഴെല്ലാം തന്റെ അഭിപ്രായം പറഞ്ഞ് എത്തുന്നതും പതിവാണ്.

പലപ്പോഴായി വിവാദങ്ങളിൽ എത്തിപ്പെടാറുണ്ട് സന്തോഷ്. നിത്യ മേനോൻ,ഐശ്വര്യ ലക്ഷമി ഉൾപ്പെടെയുള്ള നടികളോട് തനിക്ക് പ്രണയം ആണെന്ന് സന്തോഷ് വർക്കി ഒരിക്കൽ പറഞ്ഞിരുന്നു. നിത്യ മേനോനെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നും സന്തോഷ് പറഞ്ഞിരുന്നു അന്ന് ഇത് വലിയ വാർത്തയായിരുന്നു.ഏറ്റവും ഒടുവിലായി കമൽഹാസന്റെ മകൾ അക്ഷര ഹാസനെ തനിക്ക് ഇഷ്ടമാണ് എന്ന് പറയുകയാണ് സന്തോഷ് വർക്കി.

അക്ഷരയെ പോലെയുള്ള പെൺകുട്ടികളെ കിട്ടാൻ വളരെ ബുദ്ധിമുട്ടാണെന്നും കമലിന്റെ ഭംഗി അക്ഷരക്കാണ് കിട്ടിയിരിക്കുത്.അക്ഷര വളരെ സ്മാർട്ടും വളരെ ക്യൂട്ട് ആണ് എനിക്ക് വളരെ ക്രഷ് തോന്നിയിട്ടുണ്ട് അവരോട്. എന്റെ മിക്ക പ്രണയങ്ങൾ ഇങ്ങനെയൊക്കെയാണ് ഞാൻ പ്രണയിക്കുന്ന പെൺകുട്ടികൾക്ക് നല്ല സൗന്ദര്യം ഉണ്ടാകും. എനിക്ക് ഭംഗി കുറവാണ് അതിനാൽ ഞാൻ പ്രണയിക്കുന്ന പെൺകുട്ടിക്ക് ഭംഗി വേണമെന്ന് ആഗ്രഹിക്കുന്നു. അവരുടെ മുഖമാണ് ഞാൻഇഷ്ടപ്പെടുന്നതെന്നും പറയുന്ന സന്തോഷിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ് .

 

Previous articleഅനൂപ് സത്യനും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു!!
Next articleഈ കമന്റിട്ടവർ രഞ്ജിനി ചേച്ചിയോട് നേരിട്ട് ചോദിക്കാൻ തയ്യാറുണ്ടോ, ആര്യ