ഈ പറയുന്ന നിങ്ങളാരും എന്റെ കൂടെയല്ല ജീവിക്കുന്നത്, പ്രതികരിച്ച് സനുഷ!

മലയാള സിനിമ പ്രേഷകരുടെ പ്രിയങ്കരിയായ ബാലതാരം ആയിരുന്നു സനൂഷ സന്തോഷ്. നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച താരം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ പ്രിയങ്കരി ആയി മാറുകയായിരുന്നു. ബാലതാരമായി അഭിനയിച്ച് കുറച്ച് വർഷങ്ങൾ സിനിമയിൽ…

sanusha about life

മലയാള സിനിമ പ്രേഷകരുടെ പ്രിയങ്കരിയായ ബാലതാരം ആയിരുന്നു സനൂഷ സന്തോഷ്. നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച താരം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ പ്രിയങ്കരി ആയി മാറുകയായിരുന്നു. ബാലതാരമായി അഭിനയിച്ച് കുറച്ച് വർഷങ്ങൾ സിനിമയിൽ നിന്ന് വിട്ട് നിന്ന താരം പിന്നീട് നായികയായാണ് തിരിച്ച് വരവ് നടത്തിയത്. കുറച്ച് നല്ല ചിത്രങ്ങളിൽ നായികയായി അഭിനയിച്ച ശേഷം ഇപ്പോൾ സിനിമയിൽ നിന്ന് ഒരിടവേള എടുത്തിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ കുറച്ച് നാളുകൾക്ക് മുൻപ് താൻ അഭിമുഖീകരിച്ച വിഷാദ രോഗത്തെ കുറിച്ചും സനൂഷ തുറന്ന് പറഞ്ഞിരുന്നു. വിഷാദം കൂടുതൽ ആയപ്പോൾ ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചുവെന്നും എന്നാൽ അനുജൻ സനൂപിനെ ഓർത്താണ് താൻ അതിൽ നിന്ന് പിന്മാറിയത് എന്നും സനൂഷ പറഞ്ഞിരുന്നു. എന്നാൽ സനൂഷയുടെ തുറന്ന് പറച്ചിലിന് ശേഷം പലതരത്തിൽ ഉള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ എത്തിയത്.

പ്രണയത്തകർച്ച മൂലമാണ് സനൂഷയ്ക്ക് വിഷാദരോഗം പിടിപെട്ടത് എന്നൊക്കെയുള്ള സംസാരമായിരുന്നു സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നത്. ഇപ്പോൾ ഇതിനോട് പ്രതികരിക്കുകയാണ് സനൂഷ, സനൂഷയുടെ വാക്കുകൾ ഇങ്ങനെ, എനിക്ക് ഒരു റിലേഷൻഷിപ് ഉണ്ടായിരുന്നുവെന്നും എന്നാൽ അത് ചില കാരണങ്ങളാൽ തകർന്നത് കൊണ്ടാണ് എനിക്ക് വിഷാദരോഗം ഉണ്ടായതൊന്നൊക്കെ പലരും പറയുന്നതായി ഞാൻ അറിഞ്ഞു. ഇങ്ങനെ പറയുന്നവർ ഓർക്കേണ്ടത് ഈ പറയുന്ന നിങ്ങളാരും എന്റെ കൂടെയല്ല ജീവിക്കുന്നത്. ഞാൻ ആരാണെന്നോ എന്റെ പ്രേശ്നങ്ങൾ എന്താണെന്നോ നിങ്ങൾക്ക് എങ്ങനെ ഊഹിച്ച് വിധി എഴുതാൻ പറ്റും? എന്തെങ്കിലും കാരണങ്ങൾ അങ്ങ് ഊഹിച്ചു പറയുന്നതിൽ അല്ല വ്യക്തമായി അറിഞ്ഞതിനു ശേഷം പറയുന്നതിൽ ആണ് മാന്യത ഉള്ളത്. എന്റെ വിഷാദത്തിന്റെ കാരണം ഇതൊന്നുമല്ല. തീർത്തും അത് എന്റെ വ്യക്തിജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു കാര്യം ആണെന്നും എന്നാൽ അത് ഞാൻ പുറത്ത് പറയാൻ ആഗ്രഹിക്കുന്നുമില്ല എന്നുമാണ് സനൂഷ ഈ വിഷയത്തോട് പ്രതികരിച്ചത്.

1998 ൽ കല്ലുകൊണ്ടൊരു പെണ്കുട്ടിയെന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നടിയാണ് സനുഷ. ശേഷം നിരവധി ചിത്രങ്ങളിൽ തന്റെ അഭിനയ മികവ് കാഴ്ചവെച്ച ത്. വളരെ പെട്ടന്ന് തന്നെ താരം പ്രേക്ഷക മനസ്സിൽ ഇടം നേടി കഴിയുകയും ചെയ്തിരുന്നു. ബാലതാരമായി എത്തിയ താരം പെട്ടന്ന് തന്നെ സിനിമയിൽ നായികയായും വേഷമിട്ടു. മിസ്റ്റർ മരുമകൻ എന്ന ദിലീപ് ചിത്രത്തിൽ കൂടെയാണ് സനുഷ നായികയായി അരങ്ങേറ്റം നടത്തിയത്. നായികയായും താരത്തിന് സ്വീകരണം പ്രേക്ഷക ഭാഗത്ത് നിന്നും ലഭിച്ചിരുന്നു. തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും സനുഷ ഈ ചുരുങ്ങിയ കാലയളവിൽ അഭിനയിച്ചു കഴിഞ്ഞു. 2004-ൽ പുറത്തിറങ്ങിയ കാഴ്ചയെന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് സനുഷ സ്വന്തമാക്കിയിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയുടെ മകളെയാണ് സനൂഷ വേഷമിട്ടത്. സനൂഷയ്ക്ക് പിന്നാലെ സഹോദരൻ സനൂപും സിനിമയിലേക്ക് എത്തിയിരുന്നു. സനൂഷയോടുള്ളത് പോലെയുള്ള സ്നേഹമാണ് ആരാധകർക്ക് സനൂപിനോടും ഉള്ളത്.