മമ്മൂക്ക നിങ്ങളൊരു അമൂല്യമായ നിധിയും മനോഹരമായ ആത്മാവിന്റെ ഉടമയുമാണ്, ഹൃദയം തൊടുന്ന കുറിപ്പുമായി സനുഷ

1998 ൽ കല്ലുകൊണ്ടൊരു പെണ്കുട്ടിയെന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നടിയാണ് സനുഷ. ശേഷം നിരവധി ചിത്രങ്ങളിൽ തന്റെ അഭിനയ മികവ് കാഴ്ചവെച്ച ത്. വളരെ പെട്ടന്ന് തന്നെ താരം പ്രേക്ഷക മനസ്സിൽ ഇടം നേടി…

1998 ൽ കല്ലുകൊണ്ടൊരു പെണ്കുട്ടിയെന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നടിയാണ് സനുഷ. ശേഷം നിരവധി ചിത്രങ്ങളിൽ തന്റെ അഭിനയ മികവ് കാഴ്ചവെച്ച ത്. വളരെ പെട്ടന്ന് തന്നെ താരം പ്രേക്ഷക മനസ്സിൽ ഇടം നേടി കഴിയുകയും ചെയ്തിരുന്നു. ബാലതാരമായി എത്തിയ താരം പെട്ടന്ന് തന്നെ സിനിമയിൽ നായികയായും വേഷമിട്ടു. മിസ്റ്റർ മരുമകൻ എന്ന ദിലീപ് ചിത്രത്തിൽ കൂടെയാണ് സനുഷ നായികയായി അരങ്ങേറ്റം നടത്തിയത്. നായികയായും താരത്തിന് സ്വീകരണം പ്രേക്ഷക ഭാഗത്ത് നിന്നും ലഭിച്ചിരുന്നു.

തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും സനുഷ ഈ ചുരുങ്ങിയ കാലയളവിൽ അഭിനയിച്ചു കഴിഞ്ഞു. 2004-ൽ പുറത്തിറങ്ങിയ കാഴ്ചയെന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് സനുഷ സ്വന്തമാക്കിയിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയുടെ മകളെയാണ് സനൂഷ വേഷമിട്ടത്. സനൂഷയ്ക്ക് പിന്നാലെ സഹോദരൻ സനൂപും സിനിമയിലേക്ക് എത്തിയിരുന്നു. സനൂഷയോടുള്ളത് പോലെയുള്ള സ്നേഹമാണ് ആരാധകർക്ക് സനൂപിനോടും ഉള്ളത്..എന്നാൽ കുറച്ച് കാലങ്ങളായി താരം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ്. എങ്കിലും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് പ്രത്യേക താല്പര്യം ആണ് ഉള്ളത്.ഇപ്പോൾ മമ്മൂട്ടിക്കൊപ്പമുള്ള തന്റെ ഒരു പഴയ കാല ചിത്രം പങ്കുവെചിരിക്കുകയാണ് താരം.

മറ്റൊന്നും പറയാതെ ഞാൻ ഈ ചിത്രം അദ്ദേഹത്തിന് കൈമാറി..ഈ അത്ഭുത മനുഷ്യൻ മറുപടി നൽകി..’- സനുഷ കുറിക്കുന്നു. ‘ഇത് ഏതെങ്കിലും പിറന്നാൾ പോസ്റ്റോ ഒന്നും അല്ല. മമ്മൂക്ക നിങ്ങളൊരു അമൂല്യമായ നിധിയും മനോഹരമായ ആത്മാവിന്റെ ഉടമയുമാണ് എന്ന് പറയണം എന്ന് തോന്നി. നിങ്ങൾ ഞങ്ങളിൽ പലർക്കും വലിയ പ്രചോദനമായിത്തീർന്ന ഒരു വ്യക്തിയാണ്, ഒപ്പം നിങ്ങളിലുള്ള എല്ലാ നന്മകൾക്കും കൂടുതൽ സന്തോഷവും എല്ലാ മഹത്തായ കാര്യങ്ങളും ലഭിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു’-  എന്നാണ് സനുഷ കുറിച്ചത്. വളരെ പെട്ടെന്നാണ് താരം പങ്കുവെച്ച ഈ ചിത്രം ഏറെ ശ്രദ്ധ നേടിയത്