മമ്മൂട്ടിയുടെ തോളിൽ ഇരിക്കുന്ന സനൂഷയുടെ ചിത്രം നീക്കം ചെയ്തു ഇൻസ്റ്റാഗ്രാം!

മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നുകൊണ്ടാണ് സനൂഷ തന്റെ ഇൻസ്റ്റാഗ്രാമിൽ മമ്മൂട്ടിയുടെ തോളിൽ ഇരിക്കുന്ന തന്റെ ഒരു പഴയകാല ചിത്രം പങ്കുവെച്ചിരുന്നത്. ‘ഇത് ഏതെങ്കിലും പിറന്നാൾ പോസ്റ്റോ ഒന്നും അല്ല. മമ്മൂക്ക നിങ്ങളൊരു അമൂല്യമായ…

മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നുകൊണ്ടാണ് സനൂഷ തന്റെ ഇൻസ്റ്റാഗ്രാമിൽ മമ്മൂട്ടിയുടെ തോളിൽ ഇരിക്കുന്ന തന്റെ ഒരു പഴയകാല ചിത്രം പങ്കുവെച്ചിരുന്നത്. ‘ഇത് ഏതെങ്കിലും പിറന്നാൾ പോസ്റ്റോ ഒന്നും അല്ല. മമ്മൂക്ക നിങ്ങളൊരു അമൂല്യമായ നിധിയും മനോഹരമായ ആത്മാവിന്റെ ഉടമയുമാണ് എന്ന് പറയണം എന്ന് തോന്നി. നിങ്ങൾ ഞങ്ങളിൽ പലർക്കും വലിയ പ്രചോദനമായിത്തീർന്ന ഒരു വ്യക്തിയാണ്, ഒപ്പം നിങ്ങളിലുള്ള എല്ലാ നന്മകൾക്കും കൂടുതൽ സന്തോഷവും എല്ലാ മഹത്തായ കാര്യങ്ങളും ലഭിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു’ എന്നാണ് മമ്മൂട്ടിക്കൊപ്പമുള്ള പഴയകാല ചിത്രം പങ്കുവെച്ച് കൊണ്ട് സനൂഷ കുറിച്ചിരുന്നത്. ദാദാസാഹിബ് ചിത്രത്തിലെ ഒരു ഫോട്ടോ ആണ് സനുഷ പങ്കുവെച്ചിരുന്നത്. എന്നാൽ ഈ ചിത്രം ഇപ്പോൾ ഇൻസ്റ്റാഗ്രാം തന്നെ നീക്കം ചെയ്തിരിക്കുകയാണ്.

നഗ്നത പ്രദർശിപ്പിച്ചു എന്ന കാരണത്താൽ ആണ് ഇൻസ്റ്റാഗ്രാം സനൂഷയുടെ ഈ ചിത്രം നീക്കം ചെയ്തത്. എന്നാൽ ഉടൻ തന്നെ ചിത്രത്തിന് മാറ്റം വരുത്തിക്കൊണ്ട് അതെ ചിത്രം തന്നെ സനൂഷ വീണ്ടും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ”എന്റെ ചെറുപ്പത്തിലെ ന്യൂഡിറ്റി ഞാന്‍ മറച്ചിരിക്കുന്നു ഇന്‍സ്റ്റഗ്രാമേ.. ഇനി ഉണ്ടോ ഡിലീറ്റ്.. ഇതൊരു കോംപറ്റീഷന്‍ ആക്കാന്‍ ആണ് എങ്കി അങ്ങനെ..” എന്നുമാണ് പുതിയ ചിത്രം പങ്കുവെച്ച് കൊണ്ട് സനൂഷ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് പല തരത്തിൽ ഉള്ള കമെന്റുമായി എത്തിയത്.

മമ്മൂക്കാന്റെ തോളത്ത് ഇങ്ങനെ കേറി ഇരിക്കാനും വേണം ഒരു ഭാഗ്യം വേണം, ഈ തവണ instagram പെട്ടു, ഈ ഇൻസ്റ്റാഗ്രാം ആൾ അത്ര വെടിപ്പല്ല, ഇജ്ജാതി ഹാഷ്ട്ടാഗ് തുടങ്ങിയ കമെന്റുകൾ ആണ് സനൂഷയുടെ പോസ്റ്റിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.