ഈ ചിത്രങ്ങളെ കൂടുതൽ സവിശേഷമാക്കുന്നത് ഇതാണ്; പുതിയ ചിത്രങ്ങളുമായി സനുഷ

ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ താരമാണ് സനുഷ, നിരവധി ചിത്രങ്ങളിലാണ് സനുഷ ഭിനയിച്ചത്, കാഴ്ച്ച എന്ന സിനിമയിലെ അഭിനയത്തിനു സനുഷക്ക് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡും നേടി, പിന്നീട് മലയാളികളുടെ പ്രിയതാരമായി മാറിയിരിക്കുകയാണ് സനുഷ,…

ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ താരമാണ് സനുഷ, നിരവധി ചിത്രങ്ങളിലാണ് സനുഷ ഭിനയിച്ചത്, കാഴ്ച്ച എന്ന സിനിമയിലെ അഭിനയത്തിനു സനുഷക്ക് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡും നേടി, പിന്നീട് മലയാളികളുടെ പ്രിയതാരമായി മാറിയിരിക്കുകയാണ് സനുഷ, മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തില്‍ നായികയായി എത്തിയത്. ചിത്രം വലിയ ഹിറ്റും ആയിരുന്നു. പിന്നീട് ഇഡിയറ്റ്സ്, സക്കറിയായുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലും അഭിനയിച്ചു.  ഇപ്പോൾ തന്റെ പുതിയ ചിത്രങ്ങളുമായി സനുഷ എത്തിയിരിക്കുകയാണ്. ‘ഇതൊരു സാധാരണ പുഞ്ചിരി ഉള്ള എന്റെ ഫോട്ടോയാണെന്ന് എനിക്കറിയാം.

പക്ഷെ ഈ ചിത്രത്തിന്റെ പ്രത്യേകത എന്താണ് എന്ന് വെച്ചാല്‍ ഒരു നല്ല ദിവസം എന്റെ ഏറ്റവും സ്നേഹം നിറഞ്ഞ അനിയന് എന്റെ ഫോട്ടോസ് ക്ലിക്ക് ചെയ്യാന്‍ ആഗ്രഹം. അതെ! അതാണ് ഇതിനെ സവിശേഷമാക്കുന്നത്. എന്റെ പുഞ്ചിരിക്ക് പിന്നിലും ക്യാമറയ്ക്ക് പിന്നിലുള്ള യഥാര്‍ത്ഥ കാരണം, സനൂപ്. അതോടൊപ്പം തന്നെ അവന്റെ ഫോണില്‍ കുറച്ചു സെല്‍ഫികളും ഞാനെടുത്തു.. ഇതോടുകൂടി ബ്ലൂ ഡ്രെസ്സിലുള്ള എന്റെ ഫോട്ടോസ് കഴിഞ്ഞിരിക്കുകയാണ്..’- എന്ന അടിക്കുറുപ്പോടെയാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്,

നിമിഷങ്ങൾക്കുള്ളിലാണ് ചിത്രം വൈറലായി മാറിയത്, മലയാളത്തിന് പുറമെ അന്യഭാഷകളിലും സനുഷ അഭിനയിച്ചു. നാനി നായകനായ ജേഴ്‌സി എന്ന തെലുഗ് ചിത്രത്തിലാണ് സനുഷ അവസാനമായി അഭിനയിച്ചത്, സനുഷയുടെ സഹോദരൻ സനൂപും സിനിമയിൽ സജീവമാണ്, സനൂപും ബാലതാരമായിട്ടാണ് അരങ്ങേറിയത്.