എന്റെ സ്‌നേഹമേ, നിങ്ങള്‍ എന്നും എനിക്ക് വിശിഷ്ട വ്യക്തിയായിരിക്കും എന്ന് സനുഷ, പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് നടി സനുഷ, അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും ഏറെ ശ്രദ്ധ നേടാറുണ്ട്, അത്തരത്തിൽ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നെടുന്നത്,…

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് നടി സനുഷ, അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും ഏറെ ശ്രദ്ധ നേടാറുണ്ട്, അത്തരത്തിൽ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നെടുന്നത്, തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് താരം ഇത് പങ്കുവെച്ചത്,‘ഈ യാത്ര എന്നെ എത്രമാത്രം ധീരവും മനോഹരവും അങ്ങേയറ്റം സന്തോഷമുള്ളതുമായ ആത്മാവായും വ്യക്തിയായും മാറ്റിയെന്ന് എനിക്കറിയാം. എന്നെ സ്വബോധത്തോടെ തിരികെ കൊണ്ടുവന്നതിന് നന്ദി. എന്റെ പ്രശ്‌നങ്ങളും അനുഗ്രഹങ്ങളും തരംതിരിക്കുന്നതിനും അവയെ പൂര്‍ണ്ണഹൃദയത്തോടെ വിലമതിക്കുന്നതിനും എന്നെ സഹായിച്ചതിന് നന്ദി.

ഞാന്‍ താഴേക്ക് പോകുമ്പോള്‍ എന്നെ പിടിച്ചുനിര്‍ത്തിയതിന് നന്ദി. എന്റെ ആത്മാവിനെ വേദനിപ്പിക്കുന്ന എല്ലാം ഉപേക്ഷിക്കാന്‍ എന്നെ സഹായിച്ചതിന് നന്ദി. എന്നോടും മറ്റുള്ളവരോടും ക്ഷമിക്കാന്‍ എന്നെ പഠിപ്പിച്ചതിന് നന്ദി. എന്റെ സ്‌നേഹമേ, നിങ്ങള്‍ എന്നും എനിക്ക് വിശിഷ്ട വ്യക്തിയായിരിക്കും. നിങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടും.നിങ്ങള്‍ എന്നും വിലമതിക്കപ്പെടും’ എന്നാണ് താരം കുറിച്ചത്, ഒരു വ്യക്തിയുടെ കൈപിടിച്ച് മഞ്ഞിൽ നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്, നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്, ഏതാണ് ഈ വ്യക്തി എന്നാണ് താരത്തിനോട് ആരാധകർ ചോദിക്കുന്നത്.

1998 ൽ കല്ലുകൊണ്ടൊരു പെണ്കുട്ടിയെന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നടിയാണ് സനുഷ. ശേഷം നിരവധി ചിത്രങ്ങളിൽ തന്റെ അഭിനയ മികവ് കാഴ്ചവെച്ച ത്. വളരെ പെട്ടന്ന് തന്നെ താരം പ്രേക്ഷക മനസ്സിൽ ഇടം നേടി കഴിയുകയും ചെയ്തിരുന്നു. ബാലതാരമായി എത്തിയ താരം പെട്ടന്ന് തന്നെ സിനിമയിൽ നായികയായും വേഷമിട്ടു. മിസ്റ്റർ മരുമകൻ എന്ന ദിലീപ് ചിത്രത്തിൽ കൂടെയാണ് സനുഷ നായികയായി അരങ്ങേറ്റം നടത്തിയത്. നായികയായും താരത്തിന് സ്വീകരണം പ്രേക്ഷക ഭാഗത്ത് നിന്നും ലഭിച്ചിരുന്നു.തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും സനുഷ ഈ ചുരുങ്ങിയ കാലയളവിൽ അഭിനയിച്ചു കഴിഞ്ഞു. 2004-ൽ പുറത്തിറങ്ങിയ കാഴ്ചയെന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് സനുഷ സ്വന്തമാക്കിയിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയുടെ മകളെയാണ് സനൂഷ വേഷമിട്ടത്. സനൂഷയ്ക്ക് പിന്നാലെ സഹോദരൻ സനൂപും സിനിമയിലേക്ക് എത്തിയിരുന്നു.

സനൂഷയോടുള്ളത് പോലെയുള്ള സ്നേഹമാണ് ആരാധകർക്ക് സനൂപിനോടും ഉള്ളത്. സിനിമയിൽ ഏറെ തിളങ്ങി നിന്ന താരം വളരെ പെട്ടെന്നാണ് സിനിമയിൽ നിന്നും ഇടവേള എടുത്തത്, സിനിമയിൽ അഭിനയിക്കുന്നില്ല എങ്കിലും സോഷ്യൽ മീഡിയയിൽ താരം വളരെ സജീവമായിരുന്നു, വിഷുവിനോട് അടുപ്പിച്ച് സനുഷ പങ്കുവെച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു, അമ്മയുടെ സാരിക്ക് ടീ ഷർട്ട് ബ്ലൗസ് ആകിയിട്ടാൽ എങ്ങനെ ഇരിക്കും എന്നായിരുന്നു താരം ആരാധകരോട് പങ്കുവെച്ചത്, വളരെ പെട്ടെന്നായിരുന്നു സനുഷയുടെ ഈ ചിത്രങ്ങൾ ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിൽ സജീവമായ സനുഷ തന്റെ ചിത്രങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്,