നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി സനുഷ, സന്തോഷം പങ്കുവെച്ച് താരം

1998 ൽ കല്ലുകൊണ്ടൊരു പെണ്കുട്ടിയെന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നടിയാണ് സനുഷ. ശേഷം നിരവധി ചിത്രങ്ങളിൽ തന്റെ അഭിനയ മികവ് കാഴ്ചവെച്ച ത്. വളരെ പെട്ടന്ന് തന്നെ താരം പ്രേക്ഷക മനസ്സിൽ ഇടം നേടി…

1998 ൽ കല്ലുകൊണ്ടൊരു പെണ്കുട്ടിയെന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നടിയാണ് സനുഷ. ശേഷം നിരവധി ചിത്രങ്ങളിൽ തന്റെ അഭിനയ മികവ് കാഴ്ചവെച്ച ത്. വളരെ പെട്ടന്ന് തന്നെ താരം പ്രേക്ഷക മനസ്സിൽ ഇടം നേടി കഴിയുകയും ചെയ്തിരുന്നു. ബാലതാരമായി എത്തിയ താരം പെട്ടന്ന് തന്നെ സിനിമയിൽ നായികയായും വേഷമിട്ടു. മിസ്റ്റർ മരുമകൻ എന്ന ദിലീപ് ചിത്രത്തിൽ കൂടെയാണ് സനുഷ നായികയായി അരങ്ങേറ്റം നടത്തിയത്. നായികയായും താരത്തിന് സ്വീകരണം പ്രേക്ഷക ഭാഗത്ത് നിന്നും ലഭിച്ചിരുന്നു.

തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും സനുഷ ഈ ചുരുങ്ങിയ കാലയളവിൽ അഭിനയിച്ചു കഴിഞ്ഞു. 2004-ൽ പുറത്തിറങ്ങിയ കാഴ്ചയെന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് സനുഷ സ്വന്തമാക്കിയിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയുടെ മകളെയാണ് സനൂഷ വേഷമിട്ടത്. സനൂഷയ്ക്ക് പിന്നാലെ സഹോദരൻ സനൂപും സിനിമയിലേക്ക് എത്തിയിരുന്നു.

സനൂഷയോടുള്ളത് പോലെയുള്ള സ്നേഹമാണ് ആരാധകർക്ക് സനൂപിനോടും ഉള്ളത്. സിനിമയിൽ ഏറെ തിളങ്ങി നിന്ന താരം വളരെ പെട്ടെന്നാണ് സിനിമയിൽ നിന്നും ഇടവേള എടുത്തത്, സിനിമയിൽ അഭിനയിക്കുന്നില്ല എങ്കിലും സോഷ്യൽ മീഡിയയിൽ താരം വളരെ സജീവമായിരുന്നു, വിഷുവിനോട് അടുപ്പിച്ച് സനുഷ പങ്കുവെച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു, അമ്മയുടെ സാരിക്ക് ടീ ഷർട്ട് ബ്ലൗസ് ആകിയിട്ടാൽ എങ്ങനെ ഇരിക്കും എന്നായിരുന്നു താരം ആരാധകരോട് പങ്കുവെച്ചത്, വളരെ പെട്ടെന്നായിരുന്നു സനുഷയുടെ ഈ ചിത്രങ്ങൾ ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിൽ സജീവമായ സനുഷ തന്റെ ചിത്രങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്, കഴിഞ്ഞ ദിവസം സനുഷയുടെ ഗ്ലാമർ ഔട്ട്ഫിറ്റ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു, എന്നാൽ അതിനു വിമർശനവുമായി നിരവധി പേർ എത്തിയിരുന്നു,

ഇപ്പോൾ വധുവേഷത്തിൽ ഉള്ള താരണത്തിന്റെ ചിത്രങ്ങൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്, പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന് വേണ്ടി നടത്തി ഫോട്ടോ ഷൂട്ടിലെ ഓര്‍മ്മച്ചിത്രങ്ങളായിരുന്നു സനുഷ പങ്കുവെച്ചത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായി മാറിയത്.വിവാഹത്തിനായി അണിഞ്ഞൊരുങ്ങിയ നവവധുവിനെപ്പോലെ തന്നെയുണ്ട് സനുഷയുടെ ലുക്കെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍.