അട്ട എവിടെയൊക്കെയാണ് കേറി കടിക്കുക എന്ന് പറയാന്‍ പറ്റുകേല ; മറുപടിയുമായി സനുഷ

ബാലതാരമായി എത്തി പിന്നീട് ഇപ്പോൾ മലയാള സിനിമയുടെ ഭാഗമായി മാറിയ താരമാണ് സനുഷ സന്തോഷ്. ഒട്ടേറെ എട്ട് ചലച്ചിത്രങ്ങളുടെ ഭാഗമായ താരം സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു. സമൂഹമാധ്യങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന…

ബാലതാരമായി എത്തി പിന്നീട് ഇപ്പോൾ മലയാള സിനിമയുടെ ഭാഗമായി മാറിയ താരമാണ് സനുഷ സന്തോഷ്. ഒട്ടേറെ എട്ട് ചലച്ചിത്രങ്ങളുടെ ഭാഗമായ താരം സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു. സമൂഹമാധ്യങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. പലപ്പോഴും താരത്തിന്റെ ചിത്രങ്ങൾ വിമർശനങ്ങൾക്കും ഇടയാക്കാറുണ്ട്. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾക്ക് താഴെയെത്തിയ കമന്റും അതിനു താരം നൽകിയ മറുപടിയുമാണ് വൈറലായിരിക്കുന്നത്. കഴിഞ്ഞ ദിവസം സനുഷ പങ്കുവച്ചൊരു ചിത്രത്തിന് ലഭിച്ച കമന്റിന് സനുഷ നല്‍കിയ മറുപടിയാണ് ശ്രദ്ദ നേടുന്നത്. വനത്തിലൂടെ നടക്കുന്ന തന്റെ ഒരു ചിത്രമായിരുന്നു സനുഷ പങ്കുവച്ചിരുന്നത്.ഇതിന് ഒരാള്‍ നല്‍കിയ കമന്റ് സൂക്ഷിച്ച് നടന്നോ അട്ട എവിടെയൊക്കെയാണ് കേറി കടിക്കുക എന്ന് പറയാന്‍ പറ്റുകേല എന്നായിരുന്നു. ഈ കമന്റിന് താരം മറുപടിയുമായി എത്തുകയായിരുന്നു. ആ എവിടെയൊക്കെയോ എന്നതില്‍ ഉള്ള ചേട്ടന്റെ കരുതലിന് ചേട്ടനും ചേട്ടനെ ഇത്രേം ഒക്കെ വളര്‍ത്തിയ എല്ലാരോടും എന്റെ നന്ദി രേഖപ്പെടുത്തുന്നുവെന്നായിരുന്നു സനുഷയുടെ മറുപടി. പിന്നെ അട്ട എന്ന അല്ലേ കടിക്കുന്നേ, എനിക്ക് നോക്കാന്‍ അറിയാം ട്ടോ, നിങ്ങള്‍ ആശങ്കപ്പെടണ്ട സഹോദര എന്നും താരം പറയുന്നുണ്ട്.