താൻ രണ്ട് തവണ ലൈംഗികാതിക്രമം നേരിട്ടുവെന്ന് യുവനടി

തന്റെ ജീവിതത്തിലുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി യുവനടി സന്യ മൽഹോത്ര.രണ്ട് തവണ ലൈംഗികാതിക്രമം നേരിട്ടുവെന്നും പതറിപ്പോയെന്നും ആസമയത്ത് തന്നെ ആരും സഹായിക്കാൻ ഉണ്ടായിരുന്നില്ലെന്നും സന്യ മൽഹോത്ര പറയുന്നു.ഡൽഹിയിൽ കോളേജ് വിദ്യാർത്ഥിനി ആയിരിക്കെയാണ് തനിക്കുണ്ടായ ആദ്യത്തെ…

തന്റെ ജീവിതത്തിലുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി യുവനടി സന്യ മൽഹോത്ര.രണ്ട് തവണ ലൈംഗികാതിക്രമം നേരിട്ടുവെന്നും പതറിപ്പോയെന്നും ആസമയത്ത് തന്നെ ആരും സഹായിക്കാൻ ഉണ്ടായിരുന്നില്ലെന്നും സന്യ മൽഹോത്ര പറയുന്നു.ഡൽഹിയിൽ കോളേജ് വിദ്യാർത്ഥിനി ആയിരിക്കെയാണ് തനിക്കുണ്ടായ ആദ്യത്തെ മോശം അനുഭവമെന്ന് സന്യ വെളിപ്പെടുത്തിയത്.

കോളേജ് വിട്ട് മെട്രോയിൽ വീട്ടിലേക്ക് സഞ്ചരിക്കുന്നതിനിടെ ആയിരുന്നു ആദ്യത്തെ ദുരനുഭവം. താൻ മെട്രോയിലേക്ക് കയറിയതിന് പിന്നാലെ ഒരു കൂട്ടം ആണുങ്ങളും അതിൽ കയറിയിരുന്നു. താൻ ഇറങ്ങുന്നത് വരെ അവരെന്നെ കളിയാക്കി സംസാരിക്കുകയും മോശമായി സ്പർശിക്കുകയും ചെയ്യുകയായിരുന്നുവെന്നും നടി പറയുന്നു.


നടിയായ ശേഷവും തനിക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കുറച്ചു നാളുകൾക്ക് മുൻപ് സംഭവിച്ചതാണ്. ഒരു പൊതു ഇടത്തുവെച്ച് ഒരാൾ ഫോട്ടോ എടുക്കാൻ വന്നിട്ട് തന്റെ പിറകിൽ മോശമായി സ്പർശിച്ചിരുന്നു. ഫോട്ടോഗ്രാഫർമാർ ഇത് കണ്ടു നിൽക്കുന്നുണ്ടായിരുന്നു. അവർ തന്നെ സഹായിച്ചില്ലെന്നും ആ ചെയ്ത ആളെ താൻ തിരികെ വിളിച്ചു ദേഷ്യപ്പെട്ടിരുന്നു. നിങ്ങൾ ചെയ്തത് തെറ്റാണെന്ന് അയാളോട് പറഞ്ഞുവെന്നും സന്യ വ്യക്തമാക്കി