സഹോദരന് ആശംസകൾ നേരുന്നത് ഇങ്ങനെയാണോ ? സാറാ അലിഖാനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം - മലയാളം ന്യൂസ് പോർട്ടൽ
Film News

സഹോദരന് ആശംസകൾ നേരുന്നത് ഇങ്ങനെയാണോ ? സാറാ അലിഖാനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

കൈ നിറയെ ചിത്രങ്ങൾ കൊണ്ട് തിരക്കേറിയ ഒരു താരമാണ് സാറ അലിഖാന്, സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള താരത്തിന്റെ പോസ്റ്റുകൾ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്. സഹോദരന് പിറന്നാൾ ആശസകൾ നേർന്നു കൊണ്ട് സാറ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിനെതിരെ ഇപ്പോൾ വിമർശങ്ങൾ ഉയരുകയാണ്.

വളരെ ഹോട്ടായുള്ള ഫോട്ടോയെക്കുറിച്ച്‌ എതിര്‍പ്പ് ഉന്നയിച്ച സോഷ്യല്‍ മീഡിയയിലെ മിക്ക ആരാധകര്‍ക്കും ആ ബീച്ച്‌ വസ്ത്രങ്ങളില്‍ അല്ല പ്രശ്നം, പക്ഷേ നടി സഹോദരനുമായി നില്‍ക്കുന്ന പോസിനെക്കുറിച്ചാണ്, കൂടാതെ ഇബ്രാഹിമിനോട് ചേര്‍ന്ന് നില്‍ക്കുന്ന ആ പോസില്‍ സഹോദരന്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയാണെന്നു അവര്‍ പറയുന്നു .

sara alikhan instgram post

“ഒരു മുസ്ലിം ആയ താങ്കള്‍ എങ്ങനെ ഇതൊക്കെ ധരിച്ച്‌ സഹോദരന് മുന്നില്‍ നില്‍ക്കുന്നു?” എന്ന് ചിലര്‍ ചോദിക്കുന്നു. “അഭിനയം ഇഷ്ടമാണ് എന്നാല്‍ ഇത് കുറച്ച്‌ കടന്നുപോയി” എന്നും ചില കമന്റുകളുണ്ട്. ബോളിവുഡ് സൂപ്പര്‍ താരം അലിഖാന്റെയും ആദ്യ ഭാര്യ അമൃത സിംഗിന്റെയും മക്കളാണ് സാറയും ഇബ്രാഹിമും. ‘കേദര്‍നാഥ്’ എന്ന ചിത്രത്തിലൂടെയാണ് സാറ അഭിനയ രംഗത്തേക്കെത്തുന്നത്. ‘കൂലി നമ്ബര്‍ വണ്‍’ ആണ് റിലീസിനൊരുങ്ങുന്ന ചിത്രം.

sara alikhan

Join Our WhatsApp Group

Trending

To Top
Don`t copy text!