‘കാന്താരാ അവസാന 20 മിനിറ്റ് മാറ്റിവെച്ചാല്‍ ഏതാണ്ട് ഒരു പുലിമുരുഗന്‍ ആണ്’

റിഷഭ് ഷെട്ടിയുടെ കാന്താര മികച്ച തിയേറ്റര്‍ ഹിറ്റായിരുന്നു. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. എന്നാല്‍ കാന്താരയിലെ വരാഹ രൂപത്തിനെതിരെ തൈക്കുടം ബ്രിഡ്ജ് പരാതി നല്‍കിയിരുന്നു. ഗാനത്തിനെതിരായ സ്റ്റേ കഴിഞ്ഞ ദിവസം കോടതി നീക്കം…

റിഷഭ് ഷെട്ടിയുടെ കാന്താര മികച്ച തിയേറ്റര്‍ ഹിറ്റായിരുന്നു. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. എന്നാല്‍ കാന്താരയിലെ വരാഹ രൂപത്തിനെതിരെ തൈക്കുടം ബ്രിഡ്ജ് പരാതി നല്‍കിയിരുന്നു. ഗാനത്തിനെതിരായ സ്റ്റേ കഴിഞ്ഞ ദിവസം കോടതി നീക്കം ചെയ്തിരുന്നു. കോഴിക്കോട് സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. വരാഹരൂപം തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് കേസ് കൊടുത്ത മ്യൂസിക് ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജിന് തിരിച്ചടിയാണ് വിധി. കാന്താര അണിയറക്കാരുടേയും തൈക്കൂടം ബ്രിഡ്ജിന്റേയും വാദം കേട്ട ശേഷമായിരുന്നു കോടതിയുടെ തീരുമാനം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘കാന്താരാ അവസാന 20 മിനിറ്റ് മാറ്റിവെച്ചാല്‍ ഏതാണ്ട് ഒരു പുലിമുരുഗന്‍ ആണെന്ന് ശരണ്‍ ശിവരാജന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

‘എന്തുകൊണ്ട് കാന്താരാ ഹിറ്റ് ആയി. OTT ക്രിട്ടിക് സിംഹങ്ങളുടെ ഒടുങ്ങാത്ത സംശയം ആണ്. കാന്താരാ അവസാന 20 മിനിറ്റ് മാറ്റിവെച്ചാല്‍ ഏതാണ്ട് ഒരു പുലിമുരുഗന്‍ ആണ്. അപ്പൊ ചോദിക്കും പുലിമുരുഗന്‍ ഹിറ്റ് അല്ലെ എന്ന്. അതെ അതും ഹിറ്റ് ആണല്ലോ. ?? ഇനി ആ 20 മിനിറ്റിനെ പറ്റി പറഞ്ഞാല്‍, അതൊരു സംഭവം ആണ്. അത് മാത്രമായി ഒരു തീയേറ്റര്‍ ഇല്‍ റിലീസ് ചെയ്താലും ചിലപ്പോ പലരും 2,3 തവണ പോയി കണ്ടെന്നു വരും. എന്നാ ബാക്കി കഥ ഇല്ലാതെ 20 മിനുട്ട് കാണിക്കാന്‍ പറ്റില്ലല്ലോ. ആ 20 മിനിറ്റ് തിയേറ്ററില്‍ ഇരുന്ന് കണ്ട് ഒറിജിനല്‍ (ഡ്യൂപ്ലിക്കേറ്റ് ) വരാഹ രൂപവും കേട്ട് കഴിയുമ്പോ നമ്മള്‍ അറിയുന്ന വേറെ ഒരാള്‍ക്കും ആ തീയേറ്റര്‍ എക്‌സ്പീരിയന്‍സ് നഷ്ടം വരാതെ ഇരിക്കാന്‍ വേണ്ടി നമ്മള്‍ പോയി കാണാന്‍ പറയും. അങ്ങനെ പറഞ്ഞു പറഞ്ഞു 400 കോടി ആയി.
ആ തീയേറ്റര്‍ എക്‌സ്പീരിയന്‍സും വരാഹ രൂപവും ഇല്ലേല്‍ അത് നിങ്ങള്‍ ഈ പറഞ്ഞ തട്ടിക്കൂട്ട് പുലിമുരുഗന്‍ ആണെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ചിത്രത്തിന്റെ സംവിധായകനായ റിഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും. 16 കോടി രൂപയ്ക്ക് നിര്‍മിച്ച ഈ ചിത്രം ബോക്സ് ഓഫീസില്‍ നിന്നും 400 കോടി കളക്റ്റ് ചെയ്ത് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. കര്‍ണാടകയിലെ പരമ്പരാഗത കലയായ ഭൂത കോലയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയത്. ‘കെജിഎഫ്’ നിര്‍മ്മിച്ച ഹൊംബാലെ ഫിലിംസാണ് കാന്താരയും നിര്‍മിച്ചത്.