ആ വ്യക്തി ഉള്ളത് കൊണ്ട് മാത്രമാണ് ഞങ്ങൾ ബിഗ് ബോസ് കാണുന്നത്!

ബാലനടിയായി അഭിനയരംഗത്തേക്ക് വന്ന് പിന്നീട് മലയാളത്തിലും, തമിഴിലും ഒരുപിടി വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങള്‍ സമ്മാനിച്ച താരമാണ് നടി ശരണ്യ മോഹന്‍. തമിഴിലെ ഒരു നാള്‍ ഒരു കനവ്, യാരടി നീ മോഹിനി എന്നീ ചിത്രങ്ങളിലൂടെ ശരണ്യ…

saranya about bigg boss

ബാലനടിയായി അഭിനയരംഗത്തേക്ക് വന്ന് പിന്നീട് മലയാളത്തിലും, തമിഴിലും ഒരുപിടി വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങള്‍ സമ്മാനിച്ച താരമാണ് നടി ശരണ്യ മോഹന്‍. തമിഴിലെ ഒരു നാള്‍ ഒരു കനവ്, യാരടി നീ മോഹിനി എന്നീ ചിത്രങ്ങളിലൂടെ ശരണ്യ തമിഴിലും ശ്രദ്ധേയയായി. സമീപകാലത്ത് സോഷ്യല്‍ മീഡിയകളില്‍ ബോഡി ഷെയ്മിങ്ങിന് ഇരയാകുകയും ചെയ്തിരുന്നു താരം. എന്നാൽ അന്നൊന്നും തന്റെ അമിത ശരീര ഭാരത്തെ ഓർത്ത് താൻ വിഷമിച്ചിട്ടില്ല എന്നും ഞാൻ സൗന്ദര്യത്തിന്റെ പിറകെ പോയാൽ പിന്നെ എന്റെ മക്കളെ ആരാണ് നോക്കുക എന്നും ശരണ്യ വ്യക്തമാക്കിയിരുന്നു. ഭർത്താവിനും മക്കൾക്കുമൊപ്പം സന്തോഷപൂർവം കുടുംബജീവിതം നയിക്കുന്ന താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.saranya mohan

ഇപ്പോൾ ബിഗ് ബോസിനെ കുറിച്ച് താരം തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് മത്സരാർത്ഥിയായ മണികുട്ടന്റെ കടുത്ത ആരാധികയാണ് താൻ എന്നാണു താരം പോസ്റ്റിലൂടെ പറയുന്നത്. മണിക്കുട്ടൻ എന്ന വ്യക്തി പരുപാടിയിൽ ഉള്ളത് കൊണ്ട് മാത്രം ആണ് തങ്ങൾ ബിഗ് ബോസ് കാണുന്നത് എന്നാണു പരിപാടിയിലെ മണികുട്ടന്റെ ദൃശ്യങ്ങൾ കോർത്തിണക്കി കൊണ്ടുള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് ശരണ്യ കുറിച്ചത്. ഈ കഴിഞ്ഞ വീക്കിലി ടാസ്ക്കിൽ മണിക്കുട്ടന്റെ അഭിനയം കണ്ടു നിരവധി പേരാണ് അഭിനന്ദനങ്ങൾ അറിയിച്ച് എത്തിയത്.saranya-mohan5

സൈക്കിൾ ലൂയിസ്, ഹെലിക്കോപ്റ്റർ ലൂയിസ് എന്നീ പേരുകളിൽ അറിയപ്പെട്ട ലൂയിസ് വിൻസെന്റ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. എൺപതുകളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ കോളേജ് കാംപസിന്റെ ദൃശ്യങ്ങൾ ആണ് പരുപാടിയിൽ മത്സരാർത്ഥികൾ അവതരിപ്പിച്ചത്.