അത് കൊണ്ട് മാത്രമാണ് ഇപ്പോഴും കുടുംബവിളക്കിൽ തുടരുന്നത്!

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടെ മുന്നേറിക്കൊണ്ടിരിക്കുന്ന പരമ്പരയാണ് കുടുമ്പവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക് അനില്‍ ബാസിന്‍റെ രചനയില്‍ മഞ്ജു ധര്‍മന്‍ സംവിധാനം നിര്‍വഹിക്കുന്ന പരമ്ബര യൂട്യൂബിലും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മുന്‍ നിരയില്‍…

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടെ മുന്നേറിക്കൊണ്ടിരിക്കുന്ന പരമ്പരയാണ് കുടുമ്പവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക് അനില്‍ ബാസിന്‍റെ രചനയില്‍ മഞ്ജു ധര്‍മന്‍ സംവിധാനം നിര്‍വഹിക്കുന്ന പരമ്ബര യൂട്യൂബിലും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മുന്‍ നിരയില്‍ ഉണ്ടാകാറുണ്ട്. എങ്കിലും പരമ്ബരയില്‍ സ്ഥിരമായി കഥാപാത്രങ്ങള്‍ മാറുന്നതില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടക്കേട് തോന്നാറുണ്ട് എന്നത് വാസ്തവമാണ്. നടി മീരാ വാസുദേവ്, കൃഷ്ണകുമാര്‍, നൂബിന്‍ ജോണി, ആതിര മാധവ്‌, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി എസ് സി സജീവ്, ശരണ്യ ആനന്ദ് എന്നിവർ ആണ് പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് പരമ്പര സ്ഥാനം നേടിയിരിക്കുന്നത്.

saranya about shooting
saranya about shooting

പരമ്പരയിൽ നെഗറ്റീവ് റോളിൽ ആണ് ശരണ്യ ആനന്ദ് എത്തുന്നത്. വർഷങ്ങൾ കൊണ്ട് മോഡലിംഗ് രംഗത്ത് സജീവമായ താരം നാല് വർഷങ്ങൾ കൊണ്ട് സിനിമയിലും സജീവമാണ്. കുടുംബവിളക്കിൽ കൂടിയാണ് ശരണ്യ പരമ്പരകളിലേക്ക് എത്തുന്നത്. ആരാധകരുമായി തന്റെ വിശേഷങ്ങൾ പങ്കുവെക്കുന്ന താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ക്യൂ ആൻഡ് എ സെക്ഷനിൽ വിവാഹ ശേഷവും കുടുംബവിളക്കിൽ തുടരുന്നതിന്റെ കാരണം  തുറന്ന് പറയുകയാണ് ശരണ്യ.

Saranya Anand
Saranya Anand

വിവാഹശേഷം പരമ്പരയിൽ നിന്ന് പോകാതിരുന്നത് നന്നായി എന്നും ഇനി മറ്റൊരു വേദികയെ സങ്കൽപ്പിക്കാൻ കൂടി കഴിയില്ല എന്നും ആരാധിക പറഞ്ഞതിന് ആണ് ശരണ്യ പ്രതികരണവുമായി എത്തിയത്. വിവാഹ ശേഷവും താൻ പരമ്പരയിൽ തുടരുന്നതിനു കാരണം ആരാധകരും എന്റെ ഭർത്താവും ആണെന്നാണ് ശരണ്യ പറഞ്ഞത്. നിങ്ങൾ രണ്ടു പേരും എനിക്ക് നൽകിയ പിന്തുണ കൊണ്ടാണ് ഞാൻ ഇപ്പോഴും സീരിയലിൽ തുടരുന്നത് എന്നും ശരണ്യ പറഞ്ഞു.