വീട്ടിൽ വന്നു സംസാരിക്കുന്നത് പോലെ ആയിരിക്കില്ല ലൊക്കേഷനിൽ ചെന്ന് കഴിയുമ്പോൾ!

ഏറെ പ്രേക്ഷക പ്രീതിയുള്ള പരമ്പരയാണ് കുടുമ്പവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക് അനില്‍ ബാസിന്‍റെ രചനയില്‍ മഞ്ജു ധര്‍മന്‍ സംവിധാനം നിര്‍വഹിക്കുന്ന പരമ്ബര യൂട്യൂബിലും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മുന്‍ നിരയില്‍ ഉണ്ടാകാറുണ്ട്.…

saranya about shooting

ഏറെ പ്രേക്ഷക പ്രീതിയുള്ള പരമ്പരയാണ് കുടുമ്പവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക് അനില്‍ ബാസിന്‍റെ രചനയില്‍ മഞ്ജു ധര്‍മന്‍ സംവിധാനം നിര്‍വഹിക്കുന്ന പരമ്ബര യൂട്യൂബിലും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മുന്‍ നിരയില്‍ ഉണ്ടാകാറുണ്ട്. എങ്കിലും പരമ്ബരയില്‍ സ്ഥിരമായി കഥാപാത്രങ്ങള്‍ മാറുന്നതില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടക്കേട് തോന്നാറുണ്ട് എന്നത് വാസ്തവമാണ്. നടി മീരാ വാസുദേവ്, കൃഷ്ണകുമാര്‍, നൂബിന്‍ ജോണി, ആതിര മാധവ്‌, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി എസ് സി സജീവ്, ശരണ്യ ആനന്ദ് എന്നിവർ ആണ് പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് പരമ്പര സ്ഥാനം നേടിയിരിക്കുന്നത്. പരമ്പരയിൽ നെഗറ്റീവ് റോളിൽ ആണ് ശരണ്യ ആനന്ദ് എത്തുന്നത്. വർഷങ്ങൾ കൊണ്ട് മോഡലിംഗ് രംഗത്ത് സജീവമായ താരം നാല് വർഷങ്ങൾ കൊണ്ട് സിനിമയിലും സജീവമാണ്. കുടുംബവിളക്കിൽ കൂടിയാണ് ശരണ്യ പരമ്പരകളിലേക്ക് എത്തുന്നത്.

Saranya Anand
Saranya Anand

ഇപ്പോൾ സിനിമയിൽ അഭിനയിച്ച് കൊണ്ടിരുന്നപ്പോൾ തനിക്ക് ഉണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് ശരണ്യ. അഭിനയിക്കാൻ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്. പലരും സിനിമകളുടെ കഥ പറയുവാൻ വേണ്ടി എന്റെ വീട്ടിൽ വരും. അവരൊക്കെ വന്നിട് പറയുന്നത് വളരെ നല്ല കഥയും എനിക്ക് ശ്രദ്ധേയമായ കഥാപാത്രവും ആണ്. ആ കഥകൾ ഒക്കെ കേൾക്കുമ്പോൾ എനിക്ക് ഇഷ്ടമാകും. അങ്ങനെ ഞാൻ അഭിനയിക്കാമെന്ന് സമ്മതിക്കുകയും ചെയ്യും. എന്നാൽ ഷൂട്ടിങ്ങിനു വേണ്ടി ചെല്ലുമ്പോൾ ഞാൻ കേട്ട കഥയോ കഥാപാത്രത്തെയോ ആയിരിക്കില്ല എനിക്ക് അവിടെ അവതരിപ്പിക്കേണ്ടി വരുന്നത്. ഇത് ഒന്നിലധികം തവണ നടന്ന സംഭവം ആണ്.

Saranya Anand post
Saranya Anand post

പലപ്പോഴും ഞാൻ പറ്റിക്കപെട്ടു എന്ന് മനസിലാക്കി ഷൂട്ടിങ് സെറ്റിൽ വെച്ച് പൊട്ടി കരഞ്ഞിട്ടുണ്ട്. പിന്നെ അഭിനയത്തോടുള്ള എന്റെ അഭിനിവേശം കാരണം ഞാൻ ആ വേഷങ്ങൾ ഒക്കെ ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ അങ്ങനെ അല്ല. നോ പറയേണ്ടിടത്ത് നോ പറയാൻ എനിക്ക് ഇപ്പോൾ ധൈര്യം ഉണ്ട്. അങ്ങനെ ഞാൻ പറയുന്നുമുണ്ട്. ശരണ്യ പറഞ്ഞു.