ഒരു നല്ല ഭാര്യയായി ഒരിക്കലും എനിക്ക് നിങ്ങളുടെ അടുത്ത് നിൽക്കാൻ കഴിയില്ല!

പ്രേക്ഷര്ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്, മിനിസ്ക്രീനിലെയും ബിഗ്‌സ്‌ക്രീനിലെയും താരങ്ങൾ ഒത്തുചേർന്ന സീരിയലിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്, സീരിയലിലെ താരങ്ങൾ എല്ലാം തന്നെ പ്രേക്ഷർക്ക് പ്രിയപ്പെട്ടവരാണ്, തെന്നിന്ത്യൻ താരം ശരണ്യ ആനന്ദ് അടുത്തിടെയാണ് സീരിയലിലേക്ക്…

Saranya Anand about Husband

പ്രേക്ഷര്ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്, മിനിസ്ക്രീനിലെയും ബിഗ്‌സ്‌ക്രീനിലെയും താരങ്ങൾ ഒത്തുചേർന്ന സീരിയലിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്, സീരിയലിലെ താരങ്ങൾ എല്ലാം തന്നെ പ്രേക്ഷർക്ക് പ്രിയപ്പെട്ടവരാണ്, തെന്നിന്ത്യൻ താരം ശരണ്യ ആനന്ദ് അടുത്തിടെയാണ് സീരിയലിലേക്ക് എത്തിച്ചേർന്നത്, നേരത്തെ വേദിക എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച താരം പരമ്പരയിൽ നിന്നും പിന്മാറിയതിനെ തുടർന്നാണ് ശരണ്യ പാരമ്പരയിലേക്ക് എത്തിയത്, ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളുമായി മുന്നേറുകയാണ് കുടുംബവിളക്ക് ഇപ്പോൾ.

Saranya Anand Wedding Photos
Saranya Anand Wedding Photos

അടുത്തിടെ ആണ് താരം വിവാഹിത ആയത്. കുടുംബ വിളക്കിലെ വില്ലത്തി വേദികളുടെ വിവാഹം മലയാളി പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. ഗുരുവായൂർ അമ്പലത്തിൽ വെച്ചാണ് താരം വിവാഹിത ആയത്. ഇപ്പോൾ ഭർത്താവിനെ കുറിച്ചും കുടുംബജീവിതത്തെ കുറിച്ചും തുറന്ന് പറയുകയാണ് ശരണ്യ. കുടുംബവിളക്ക് പരമ്പരയിൽ ഉള്ള ഒരാളാണ് ഈ വിവാഹത്തെ കുറിച്ച് ആദ്യം എന്നോട് സംസാരിച്ചത്. വിവാഹാലോചനകൾ വീട്ടിൽ നോക്കുന്നുമുണ്ടായിരുന്നു. എന്നെ മനസ്സിലാക്കുന്ന ഒരു പങ്കാളിയെ കിട്ടണം എന്ന ആഗ്രഹം മാത്രമേ എനിക്ക് ഉണ്ടായിരുന്നോളു. ആദ്യം മുതലേ വിവാഹം ഗുരുവായൂരിൽ വെച്ച് നടത്തണം എന്ന തീരുമാനത്തിൽ എത്തിയിരുന്നു.

Saranya Anand Wedding Photos
Saranya Anand Wedding Photos

മറ്റെന്തിനേക്കാളും അഭിനയത്തിന് പ്രാധാന്യം നൽകുന്ന ആളാണ് ഞാൻ. ഞങ്ങൾ തമ്മിൽ ആദ്യം സംസാരിക്കുന്നത് ഫോണിൽ കൂടിയാണ്. അപ്പോൾ രണ്ടുപേരും പരസ്പ്പരം കരിയറിനെ കുറിച്ച് മാത്രമാണ് സംസാരിച്ചത്. ഒരു നല്ല ഭാര്യയായി മുഴുവൻ സമയവും കൂടെ കാണാൻ എനിക്ക് കഴിയില്ലായിരിക്കും എന്ന് ഞാൻ ആദ്യം തന്നെ തുറന്നു പറഞ്ഞു. അപ്പോഴുള്ള അദ്ദേഹത്തിന്റെ മറുപടി എന്നെ ശരിക്കും ഞെട്ടിച്ചു. മൂന്ന് വർഷത്തേക്ക് രണ്ടു പേരും കരിയറിന് പ്രാധാന്യം നൽകിയാൽ മതിയെന്നായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്. എന്നെ പൂർണ്ണമായി മനസിലാക്കാൻ കഴിയുന്ന ആളാണ് അതെന്ന് എനിക്ക് അപ്പോൾ തന്നെ മനസിലായി. അങ്ങനെ ഒരാളെ കിട്ടയത്തിൽ എനിക് അതിയായ സന്തോഷം ഉണ്ട്. അത് കൊണ്ട് തന്നെ എനിക്ക് അദ്ദേഹത്തോട് സ്നേഹത്തേക്കാൾ കൂടുതൽ ബഹുമാനവും ഉണ്ട്.