കുടുംബവിളക്കിലെ വില്ലത്തി ശരണ്യ ആനന്ദ് ഇനി മഹേഷിനു സ്വന്തം, വിവാഹ ചിത്രങ്ങൾ കാണാം!

പ്രേക്ഷര്ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്, മിനിസ്ക്രീനിലെയും ബിഗ്‌സ്‌ക്രീനിലെയും താരങ്ങൾ ഒത്തുചേർന്ന സീരിയലിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്, സീരിയലിലെ താരങ്ങൾ എല്ലാം തന്നെ പ്രേക്ഷർക്ക് പ്രിയപ്പെട്ടവരാണ്, തെന്നിന്ത്യൻ താരം ശരണ്യ ആനന്ദ് അടുത്തിടെയാണ് സീരിയലിലേക്ക്…

Saranya Anand got married

പ്രേക്ഷര്ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്, മിനിസ്ക്രീനിലെയും ബിഗ്‌സ്‌ക്രീനിലെയും താരങ്ങൾ ഒത്തുചേർന്ന സീരിയലിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്, സീരിയലിലെ താരങ്ങൾ എല്ലാം തന്നെ പ്രേക്ഷർക്ക് പ്രിയപ്പെട്ടവരാണ്, തെന്നിന്ത്യൻ താരം ശരണ്യ ആനന്ദ് അടുത്തിടെയാണ് സീരിയലിലേക്ക് എത്തിച്ചേർന്നത്, നേരത്തെ വേദിക എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച താരം പരമ്പരയിൽ നിന്നും പിന്മാറിയതിനെ തുടർന്നാണ് ശരണ്യ പാരമ്പരയിലേക്ക് എത്തിയത്, ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളുമായി മുന്നേറുകയാണ് കുടുംബവിളക്ക്. ഇപ്പോഴിതാ പരമ്പരയിലെ വില്ലത്തിയായ വേദികയെ അവതരിപ്പിക്കുന്ന ശരണ്യ ആനന്ദ് വിവാഹിതയായിരിക്കുകയാണ്.

Saranya Anand Wedding Photos
Saranya Anand Wedding Photos

കുറച്ച് ദിവസം മുൻപ് താരം പുറത്ത് വിട്ട തന്റെ പ്രീ വെഡിങ് ഫോട്ടോഷൂട്ട് വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ വിവാഹ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഇന്ന് രാവിലെ ആയിരുന്നു ശരണ്യയുടെ വിവാഹം. ഗുരുവായൂർ അമ്പല നടയിൽ വച്ച് ആയിരുന്നു ശരണ്യ വിവാഹിതയായത്. മഹേഷ് ജി നായരെ ആണ് ശരണ്യ വിവാഹം കഴിച്ചത്. ഇരുവരും വളരെ നാളുകളായി സുഹൃത്തുക്കൾ ആയിരുന്നു എന്ന വാർത്തയും പുറത്ത് വരുന്നുണ്ട്. നിരവധി ആളുകൾ ആണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. താരത്തിന്റെ വിവാഹ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്. വിവാഹം ഉടനെ ഉണ്ടെന്നു അറിയിച്ചെങ്കിലും വിവാഹ തീയതി താരം പുറത്ത് വിട്ടിരുന്നില്ല.
Saranya Anand Wedding Photos
Saranya Anand Wedding Photos

സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ശരണ്യ ആനന്ദ് വിവാഹത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചത്. താരത്തിന്റെ കുറിപ്പും ചിത്രങ്ങളും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ശരണ്യയ്ക്കും പ്രതിശ്രുത വരനായ മനേഷ് രാജന്‍ നായര്‍ക്കും ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.
Saranya Anand Wedding Photos
Saranya Anand Wedding Photos

തന്‍്റെ തുടര്‍ന്നുള്ള ജീവിതത്തിലേക്ക് ഒരാളെ താന്‍ തെരഞ്ഞെടുത്തുവെന്നും എല്ലാവരുടെയും പ്രാര്‍ത്ഥന കൂടെയുണ്ടാകണമെന്നും ആണ് താരം തന്റെ പ്രീ വെഡിങ് ഫോട്ടോഷൂട് പങ്കുവച്ചപ്പോൾ കുറിച്ചത്.  നിരവധി പേരാണ് താരത്തിന് ആശംസയുമായി എത്തിയത്.
Saranya Anand Wedding Photos
Saranya Anand Wedding Photos