വേദികയുടെ വീട്ടിൽ ഇത് ആഘോഷം, സന്തോഷം പങ്കുവെച്ച് ശരണ്യ ആനന്ദ്!

പ്രേക്ഷര്ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്, മിനിസ്ക്രീനിലെയും ബിഗ്‌സ്‌ക്രീനിലെയും താരങ്ങൾ ഒത്തുചേർന്ന സീരിയലിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്, സീരിയലിലെ താരങ്ങൾ എല്ലാം തന്നെ പ്രേക്ഷർക്ക് പ്രിയപ്പെട്ടവരാണ്, തെന്നിന്ത്യൻ താരം ശരണ്യ ആനന്ദ് അടുത്തിടെയാണ് സീരിയലിലേക്ക്…

പ്രേക്ഷര്ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്, മിനിസ്ക്രീനിലെയും ബിഗ്‌സ്‌ക്രീനിലെയും താരങ്ങൾ ഒത്തുചേർന്ന സീരിയലിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്, സീരിയലിലെ താരങ്ങൾ എല്ലാം തന്നെ പ്രേക്ഷർക്ക് പ്രിയപ്പെട്ടവരാണ്, തെന്നിന്ത്യൻ താരം ശരണ്യ ആനന്ദ് അടുത്തിടെയാണ് സീരിയലിലേക്ക് എത്തിച്ചേർന്നത്, നേരത്തെ വേദിക എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച താരം പരമ്പരയിൽ നിന്നും പിന്മാറിയതിനെ തുടർന്നാണ് ശരണ്യ പാരമ്പരയിലേക്ക് എത്തിയത്, ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളുമായി മുന്നേറുകയാണ് കുടുംബവിളക്ക് ഇപ്പോൾ.അടുത്തിടെ ആണ് താരം വിവാഹിത ആയത്. കുടുംബ വിളക്കിലെ വില്ലത്തി വേദികളുടെ വിവാഹം മലയാളി പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. ഗുരുവായൂർ അമ്പലത്തിൽ വെച്ചാണ് താരം വിവാഹിത ആയത്. മലയാള ടെലിവിഷൻ പരമ്പരയിൽ മാത്രമല്ല സിനിമയിലും തിളങ്ങുന്ന താരമാണ് ശരണ്യ. മലയാളത്തിൽ കൂടാതെ തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

Saranya Anand Wedding Photos
Saranya Anand Wedding Photos

ഇപ്പോഴിതാ തന്റെ വീട്ടിലെ  പുതിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ശരണ്യ ആനന്ദ്. തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് തന്റെ വീട്ടിലെ പുതിയ സന്തോഷം താരം പങ്കുവെച്ചത്. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ ഭർത്താവിന്റെ പിറന്നാൾ നടന്നത്. പിറന്നാൾ ദിവസം ഭർത്താവിന് വലിയ ഒരു പിറന്നാൾ സർപ്രൈസ് നൽകിയിരിക്കുകയാണ് ശരണ്യ. കൂടാതെ മനോഹരമായ പിറന്നാൾ സന്ദേശവു താരം പങ്കുവെച്ചിട്ടുണ്ട്. ശരണ്യയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് താരത്തിന്റെ ഭർത്താവും എത്തിയിരുന്നു.

വിവാഹശേഷമുള്ള മനേഷിന്റെ ആദ്യ പിറന്നാൾ ആണിത്. അത് കൊണ്ട് തന്നെ ഭർത്താവിന്റെ ജന്മദിനം ശരണ്യ മനോഹരമായി അആഘോഷിച്ചിരിക്കുകയാണ്. മനേഷ് നാരായണൻ ആണ് ശരണ്യയുടെ ഭർത്താവ്. മനേഷിന് ആശംസകൾ നേർന്ന് കൊണ്ട് താരങ്ങളും ആരാധകരും എത്തിയിരുന്നു. മനോഹരമായ രീതിയിൽ അലങ്കരിച്ച സ്ഥലത്ത് നിന്നുള്ള വീഡിയോ ആണ് താരം ആരാധകരുമായി പങ്കുവെച്ചത്.