ഇനിയങ്ങോട്ട് ഈ ബന്ധം കൂടുതൽ ശക്തമാകും, കുറുപ്പുമായി ശരണ്യ ആനന്ദ്!

പ്രേക്ഷര്ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്, മിനിസ്ക്രീനിലെയും ബിഗ്‌സ്‌ക്രീനിലെയും താരങ്ങൾ ഒത്തുചേർന്ന സീരിയലിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്, സീരിയലിലെ താരങ്ങൾ എല്ലാം തന്നെ പ്രേക്ഷർക്ക് പ്രിയപ്പെട്ടവരാണ്, തെന്നിന്ത്യൻ താരം ശരണ്യ ആനന്ദ് അടുത്തിടെയാണ് സീരിയലിലേക്ക്…

Saranya Anand post

പ്രേക്ഷര്ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്, മിനിസ്ക്രീനിലെയും ബിഗ്‌സ്‌ക്രീനിലെയും താരങ്ങൾ ഒത്തുചേർന്ന സീരിയലിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്, സീരിയലിലെ താരങ്ങൾ എല്ലാം തന്നെ പ്രേക്ഷർക്ക് പ്രിയപ്പെട്ടവരാണ്, തെന്നിന്ത്യൻ താരം ശരണ്യ ആനന്ദ് അടുത്തിടെയാണ് സീരിയലിലേക്ക് എത്തിച്ചേർന്നത്, നേരത്തെ വേദിക എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച താരം പരമ്പരയിൽ നിന്നും പിന്മാറിയതിനെ തുടർന്നാണ് ശരണ്യ പാരമ്പരയിലേക്ക് എത്തിയത്, ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളുമായി മുന്നേറുകയാണ് കുടുംബവിളക്ക് ഇപ്പോൾ.

Saranya Anand
Saranya Anand

അടുത്തിടെ ആണ് താരം വിവാഹിത ആയത്. കുടുംബ വിളക്കിലെ വില്ലത്തി വേദികളുടെ വിവാഹം മലയാളി പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. ഗുരുവായൂർ അമ്പലത്തിൽ വെച്ചാണ് താരം വിവാഹിത ആയത്. മലയാള ടെലിവിഷൻ പരമ്പരയിൽ മാത്രമല്ല സിനിമയിലും തിളങ്ങുന്ന താരമാണ് ശരണ്യ. മലയാളത്തിൽ കൂടാതെ തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പരമ്പരയിലെ മറ്റ് കഥാപാത്രങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

Saranya Anand
Saranya Anand

കുടുംബവിളക്കിലെ മറ്റ് താരങ്ങൾക്കൊപ്പമുള്ള സെൽഫികളും ചിത്രങ്ങളുമാണ് താരം പങ്കുവെച്ചിരിക്കുന്നത്. മനോഹരമായ തലക്കെട്ടും താരം ചിത്രത്തിന് നൽകിയിട്ടുണ്ട്. നിങ്ങളെ സുഹൃത്തുക്കളായി കിട്ടിയതിൽ ഞാൻ വളരെയധികം സന്തോഷവതിയാണ്. ഇനിയങ്ങോട്ട് ഈ സൗഹൃദ ബന്ധവും കൂടുതൽ ശക്തമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കുടുംബവിളക്കിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നുവെന്നും ആണ് ശരണ്യ ആനന്ദ് കുറിച്ചത്.

Saranya Anand
Saranya Anand

നിരവധിപേരാണ് താരത്തിന്റെ ചിത്രത്തിന് കമെന്റ് നൽകിയിരിക്കുന്നത്. പരമ്പരയിൽ വില്ലത്തി റോളിൽ മാത്രം കാണുന്ന വേദികയുടെ മറ്റൊരു മുഖം ആണ് ചിത്രത്തിൽ ആരാധകർ കാണുന്നത്. ഇത് വേദിക തന്നെയാണോ പറയുന്നതെന്നൊക്കെയുള്ള കമെന്റുകൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്.