മാന്യമായ ഡ്രസ് ധരിച്ചിട്ടും അപമാനിച്ചു, പരാതി നല്‍കി ശരണ്യ

മലയാളം തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായ ആളാണ് നടി ശരണ്യ മോഹന്‍. ഡോക്ടര്‍ അരവിന്ദാണ് ശരണ്യയുടെ ഭര്‍ത്താവ്. വിവാഹശേഷം അഭിനയലോകത്ത് നിന്നും താരം വിട്ട് നില്‍ക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ശരണ്യ മക്കള്‍ക്കൊപ്പം സജീവമാണ്. വിശേഷങ്ങളെല്ലാം പ്രേക്ഷകരുമായി ശരണ്യ പങ്ക് വയ്ക്കാറുണ്ട്. ഭര്‍ത്താവിനൊപ്പമുള്ള റീല്‍സും ഇടയ്ക്ക് വൈറലാകാറുണ്ട്.

അടുത്തിടെ അമ്മയുടെ മീറ്റിംഗില്‍ പങ്കെടുക്കാനെത്തിയ ശരണ്യയുടെയും ഭര്‍ത്താവിന്റെയും ചിത്രങ്ങള്‍ വൈറലായിരുന്നു. പക്ഷെ, ശരണ്യ വീണ്ടും ഗര്‍ഭിണിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശരണ്യ ഇപ്പോള്‍.

ശരണ്യയുടെ വാക്കുകള്‍- സൈബര്‍ ബുള്ളിയിങ് പോലെയുള്ള ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന പ്ലാറ്റ്‌ഫോമുകളെയും വ്യക്തികളെയും പിന്നാലെ നടന്ന് ഉപദേശിച്ച് നന്നാക്കാന്‍ സാധിക്കില്ല. അതിനാല്‍ അവര്‍ സ്വയം തെറ്റു തിരിച്ചറിയണം അതിനു തയാറാകാത്തവരെ പ്രതിരോധിക്കാന്‍ ശക്തമായ നിമയങ്ങളാണ് വേണ്ടത്. വ്യാജവാര്‍ത്തകള്‍ വന്നപ്പോള്‍ ആദ്യം വിട്ടുകളയാമെന്നു കരുതിയതാണ്. പക്ഷേ പിന്നീടു തോന്നി പ്രതികരിക്കണമെന്ന്. അങ്ങനെ പൊലീസില്‍ പരാതി കൊടുത്തു.ഞാന്‍ ഗര്‍ഭിണിയാണെന്ന തരത്തിലുള്ള തലക്കെട്ടുകളുപയോഗിച്ച് വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് കേസ് കൊടുത്തു. കണ്ടന്റ് വായിക്കാതെ, തലക്കെട്ടു മാത്രം വായിച്ചാണ് പലരും അതിനു താഴെ വന്ന് മനസ്സില്‍ തോന്നുന്നതൊക്കെ കമന്റായി എഴുതുന്നത്. വാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള പ്ലാറ്റ്‌ഫോമിനെ ദുരുപയോഗം ചെയ്യുകയാണ് ഇക്കൂട്ടര്‍. ഇതിനു പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ തന്നെയാണ് തീരുമാനം.

Geethu