ശരണ്യയുടെ ശസ്ത്രക്രീയ വിജയകരം, സന്തോഷവും നന്ദിയുമറിയിച്ച് സീമ!

മിനിസ്‌ക്രീനിലും ബിഗ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് ശരണ്യ, തന്റെ ചെറിയ പ്രായത്തിൽ തന്നെ താരം നിരവധി വേഷങ്ങൾ ചെയ്തു. സിനിമയേക്കാൾ താരം കൂടുതൽ ശ്രദ്ധിക്കപ്പെത് സീരിയലിൽ ആയിരുന്നു, താരം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ…

saranya sasi latest news

മിനിസ്‌ക്രീനിലും ബിഗ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് ശരണ്യ, തന്റെ ചെറിയ പ്രായത്തിൽ തന്നെ താരം നിരവധി വേഷങ്ങൾ ചെയ്തു. സിനിമയേക്കാൾ താരം കൂടുതൽ ശ്രദ്ധിക്കപ്പെത് സീരിയലിൽ ആയിരുന്നു, താരം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത നേടി. സൗന്ദര്യവും കഴിവും ധാരാളം ലഭിച്ച ഒരു താരമായിരുന്നു ശരണ്യ, എന്നാൽ താരത്തിന്റെ ജീവിതത്തിലേക്ക് ക്യാൻസർ എന്ന വില്ലൻ വൈകാതെ എത്തി. ചുരുങ്ങിയ പ്രായത്തിനിടയില്‍ ഈ പെണ്‍കുട്ടി കടന്നുപോയത് സമാനതകളില്ലാത്ത വേദനയിലൂടെയാണ്. 2012 മുതല്‍ ആറുതവണയാണ് ശരണ്യക്കു ട്യൂമര്‍ കാരണം ഓപ്പറേഷന് വിധേയയാകേണ്ടി വന്നത. അഭിനയത്തില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് താരത്തിന് ബ്രെയിന്‍ ട്യൂമര്‍ പിടിപ്പെട്ടത്.എന്നാല്‍ പലവട്ടം സര്‍ജറിക്ക് വിധേയയായി ജീവിതത്തോട് പൊരുതിയ ശരണ്യ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനിടയിൽ ആണ് ട്യൂമർ അവളെ വീണ്ടും തേടിയെത്തിയത്.

രോഗം മൂർച്ഛിച്ചതോടെ വീണ്ടും ശാസ്ത്രക്രീയയ്ക്ക് വിധേയായിരിക്കുകയാണ് ശരണ്യ. കഴിഞ്ഞ ദിവസം ശ്രീചിത്ര ഹോസ്പിറ്റലിൽ വെച്ചാണ് ശരണ്യയുടെ ശസ്ത്രക്രീയ നടന്നത്. ശരണ്യയ്ക്കൊപ്പം ചേച്ചിയെയും അമ്മയായും കൂട്ടുകാരിയായുമെല്ലാം കൂടെ തന്നെ നിൽക്കുന്ന ആളാണ് നടി സീമ ജി നായർ. ഇപ്പോൾ ശരണ്യയുടെ സർജറി വിജയകരമായി പൂർത്തിയായിരിക്കുന്നുവെന്ന സന്തോഷവുമായാണ് സീമ ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. ശ്രീചിത്രത്തിൽ നിന്ന് കൊണ്ട് തന്നെയാണ് സീമ ഈ കാര്യങ്ങള ആരാധകരുമായി പങ്കുവെച്ചത്.

ശരണ്യയ്ക്ക് വീണ്ടും രോഗം പിടിപെട്ടു എന്ന് അറിഞ്ഞപ്പോൾ മുതൽ ഞങ്ങൾ എല്ലാവരും പരിഭ്രമത്തിൽ ആണ്. സത്യത്തിൽ ഈ വരുന്ന മാർച്ച് 29 ആയിരുന്നു ആശുപത്രിയിൽ നിന്ന് ഓപ്പറേഷന് വേണ്ടി അഡ്മിഷൻ പറഞ്ഞത്. എന്നാൽ പെട്ടന്ന് ശരണ്യയുടെ അവസ്ഥ മോശമായതിനെ തുടന്ന് ശാസ്ത്രക്രീയയ്ക്ക് വിധേയയാക്കുകയായിരുന്നു. രാവിലെ പത്ത് മുപ്പതോട് കൂടിയാണ് അവളെ ശാസ്ത്രക്രീയയ്ക്ക് വേണ്ടി കൊണ്ട് പോയത്. പ്രാർത്ഥിക്കണം എന്ന് മാത്രമാണ് അവൾ എന്നോട് പറഞ്ഞത്. ശസ്ത്രക്രീയ വിജയിച്ചു എന്നാണ് ആശുപത്രിയിൽ നിന്ന് ഇപ്പോൾ ലഭിക്കുന്ന വിവരം. അവൾക്ക്ക് വേണ്ടി പ്രാർത്ഥിച്ച് കൂടെ തന്നെ നിന്നവർക്ക് ഒരുപാട് നന്ദി ഉണ്ടെന്നും സീമ പറഞ്ഞു.