ഗർഭം ചുമക്കുന്നതിനെക്കാൾ അവൾ സന്തോഷം കണ്ടെത്തുന്നത് സിനിമക്ക് വേണ്ടി മത്തങ്ങ ചുമക്കുന്നതിലാണ്

അടുത്തിടെയാണ് സാറാസ് എന്ന മലയാള ചിത്രം പുറത്തിറങ്ങിയത്.  ഒ ടി ടി പ്ലാറ്റ്ഫോം വഴി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. സിനിമയുടെ ആശയത്തെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ്…

അടുത്തിടെയാണ് സാറാസ് എന്ന മലയാള ചിത്രം പുറത്തിറങ്ങിയത്.  ഒ ടി ടി പ്ലാറ്റ്ഫോം വഴി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. സിനിമയുടെ ആശയത്തെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് എത്തിയത്. ചിത്രം റിലീസ് ചെയ്തു മാസങ്ങൾക്ക് ശേഷവും ചിത്രത്തെ കുറിച്ചുള്ള ആരാധകരുടെ ചർച്ചകൾ ഇനിയും അവസാനിച്ചിട്ടില്ല. അന്നാ ബെന്നും സണ്ണി വെയിനും ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. മികച്ച പിന്തുണ തന്നെയാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ഇപ്പോഴും ചിത്രത്തിന്റെ പ്രമേയം ഉൾക്കൊള്ളാൻ കഴിയാത്ത ആളുകളും കുറവല്ല, ഇപ്പോഴിതാ സിനിമ പാരഡിസോ ക്ലബ്ബിൽ ചിത്രത്തിനെ കുറിച്ച് വന്ന ഒരു വിമർശനം ആണ് ശ്രദ്ധ നെടുന്നത്.

ശരിക്കും ഈ പോസ്റ്ററിന്റെ അർത്ഥം സിനിമ കണ്ടു കഴിഞ്ഞാണ് മനസ്സിലായത് എന്നാണ് ആർഷ പ്രദീപ് സിനിമയുടെ പോസ്റ്റർ പങ്കുവെച്ച് കൊണ്ട് കുറിച്ചത്. അർഷയുടെ വാക്കുകളെ വിമർശിച്ചും പിന്തുണച്ചും ആളുകൾ എത്തിയിട്ടുണ്ട്. ഒരു അർത്ഥവും ഇല്ല ഫ്രണ്ടെ, ഒരു കൈ കൊണ്ട് മത്തങ്ങ പൊക്കാൻ പറ്റാത്തത് കൊണ്ട് രണ്ട് കൈ കൊണ്ട് എടുത്തു.. അത്രേ ഉള്ളു.. വെറുതെ മുഖത്തു തുപ്പൽ വീഴാണ്ട് അങ്ങട്ട് മാറി നിൽക്കു എന്നാണ് ഒരാൾ മറുപടി നൽകിയിരിക്കുന്നത്. പകുതിവരെ കണ്ടപ്പോഴേക്കും ഉറങ്ങിപ്പോയതുകാരണം എനിക്കു മനസിലായില്ല എന്നാണ് മറ്റൊരാൾ പറഞ്ഞിരിക്കുന്നത്.

ഗർഭം ചുമക്കുന്നതിനെക്കാൾ അവൾ സന്തോഷം കണ്ടെത്തുന്നത് സിനിമക്ക് വേണ്ടി മത്തങ്ങ ചുമക്കുന്നതിലാണ്. സിംപിൾ, പോസ്റ്റർ സൂപ്പർ ആണ് പക്ഷേ പടം എനിക്ക്‌ ഇഷ്ടപ്പെട്ടില്ല, കൂടാതെ ആ പച്ചക്കറികൾ കൊറോണ കാലത്തു സർക്കാരിൽ നിന്നും കിട്ടിയ കിറ്റിനെ കാവ്യത്മകമായി ആവിഷ്കരിച്ചതാണ് നല്ല സമകാലിക പ്രസക്തിയുള്ള പോസ്റ്റർ തുടങ്ങി നിരവധി കമെന്റുകൾ ആണ് കുറിപ്പിന് ലഭിച്ചിരിക്കുന്നത്.