‘ഈ വര്‍ഷത്തിന്റെ അവസാനം ഒരു മികച്ച സിനിമ തന്നെ കണ്ടവസാനിപ്പിക്കാന്‍ കഴിഞ്ഞു’

ഷെബി ചൗഘട് സംവിധാനം ചെയ്യുന്ന ‘കാക്കിപ്പട’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ‘പ്ലസ് ടു’, ‘ബോബി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്ത ‘കാക്കിപ്പട’ സമകാലീന സംഭവങ്ങളുമായി വളരെ ബന്ധമുള്ള പ്രമേയമാണ്. എസ്.വി. പ്രൊഡക്ഷന്‍സിന്റെ…

ഷെബി ചൗഘട് സംവിധാനം ചെയ്യുന്ന ‘കാക്കിപ്പട’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ‘പ്ലസ് ടു’, ‘ബോബി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്ത ‘കാക്കിപ്പട’ സമകാലീന സംഭവങ്ങളുമായി വളരെ ബന്ധമുള്ള പ്രമേയമാണ്. എസ്.വി. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്ത് ആണ് പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡില്‍ അവതരിപ്പിക്കുന്ന ‘കാക്കിപ്പട’ നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ ഈ വര്‍ഷത്തിന്റെ അവസാനം ഒരു മികച്ച സിനിമ തന്നെ കണ്ടവസാനിപ്പിക്കാന്‍ കഴിഞ്ഞു എന്ന സന്തോഷത്തോടെയാണ് ഞാന്‍ തീയറ്റര്‍ വിട്ടതെന്നാണ് ശരത് മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

ശക്തമായ പ്രമേയം കൊണ്ട് മികച്ചു നില്‍ക്കുന്ന – കാക്കിപ്പട
വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ് കാക്കിപ്പട കാണാന്‍ കയറിയത്. എന്നാല്‍ സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ ഈ വര്‍ഷത്തിന്റെ അവസാനം ഒരു മികച്ച സിനിമ തന്നെ കണ്ടവസാനിപ്പിക്കാന്‍ കഴിഞ്ഞു എന്ന സന്തോഷത്തോടെയാണ് ഞാന്‍ തീയറ്റര്‍ വിട്ടത്.
സിനിമയിലേക്ക് വരികയാണെങ്കില്‍
ഒരു കൊച്ചു കുട്ടിയുടെ മരണത്തില്‍ നിന്നുമാണ് സിനിമ ആരംഭിക്കുന്നത്. വൈകാതെ പ്രതിയെ പിടികൂടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ നാട്ടിലെ ഒരു പ്രമാണിയുടെ മകനാണ് കേസിലെ പ്രതി… ഈ കേസുമായി ബന്ധപ്പെട്ടുള്ള കാക്കിപ്പടയുടെ പ്രവര്‍ത്തനങ്ങളിലൂടെയും സമ്മര്‍ദങ്ങളിലൂടെയുമൊക്കെ സിനിമ മുന്നോട്ട് പോകുന്നു.. ആ കുട്ടിക്ക് നീതി ലഭിക്കുമോ എന്ന് സിനിമ കണ്ടു തന്നെയറിയണം.
നമുക്ക് ചുറ്റും അടിക്കടി നടക്കുന്ന ഇത്തരത്തിലുള്ള സംഭവങ്ങളുടെ നേര്‍കാഴ്ചയാണ് ഈ ചിത്രം.
തിരക്കഥയിലും സംവിധാനത്തിലും മികവ് പുലര്‍ത്താന്‍ സംവിധായകാനായ ഷെബി ചൗഘദ്‌ന് കഴിഞ്ഞിട്ടുണ്ട്. അപ്പാനി ശരത് , സുജിത്ത് ശങ്കര്‍, നിരഞ്ജ് മണിയന്‍പിള്ളരാജു, എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് പേരും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കിയിട്ടുണ്ട്.
റോണി റാഫേലിന്റെ പശ്ചാത്തല സംഗീതവും ജാസി ഗിഫ്റ്റിന്റെ പാട്ടുകളും സിനിമയെ ആസ്വാദ്യമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
മൊത്തത്തില്‍ സമകാലീന പ്രസക്തിയുള്ള വളരെ മികച്ച ഒരു സിനിമയായി തന്നെയാണ് കാക്കിപ്പട അനുഭവപ്പെട്ടത് .

തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതകഥയാണ് ഈ ചിത്രം പറയുന്നത്. പോലീസ്സുകാരുടെയും പ്രതിയുടെയും മാനസിക അവസ്ഥയും ആ നാടിനോടും സംഭവിച്ച ക്രൈമിനോടും ഉള്ള സമീപനവും വ്യത്യസ്തമായ രീതിയില്‍ പറയുന്ന സിനിമയാണ് ‘കാക്കിപ്പട’. പോലീസ് അന്വേഷണത്തെ തുടര്‍ന്ന് കുറ്റവാളിയെ പിടി കൂടുന്ന സ്ഥിരം കഥകളില്‍ നിന്ന് വ്യത്യസ്തമായി, കുറ്റവാളിയില്‍ നിന്ന് പോലീസുകാരിലേക്കുള്ള അന്വേഷണത്തിന്റെ സഞ്ചാരം ആണ് ‘കാക്കിപ്പട’ പറയുന്നത്.

നിരഞ്ജ് മണിയന്‍ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധികാ, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക് (രാഷസന്‍ ഫെയിം), സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, പ്രദീപ്, ഷിബുലാബാന്‍, മാലാ പാര്‍വ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.